ഓർമയാനം
ആശാരി സാർ ഓർമയായി

Views:

 
ആറ്റിങ്ങൽ: ആ പുഞ്ചിരിയും സ്നേഹസൗമ്യദീപ്ത സാന്നിധ്യവും ഇനിയില്ല.

അയിലം ഗ്രാമത്തിന്റെ പ്രിയങ്കരനായ മുതിർന്ന അധ്യാപകൻ ഓർമയായി.     പേര് കൊച്ചുനാരായണൻ ആചാരി എന്നാണെങ്കിലും ഏവർക്കും അദ്ദേഹം ആശാരി സാർ ആയിരുന്നു. ആവോളം സ്നേഹം വിളമ്പി ഒരു ഗ്രാമത്തിന്റെ മുഴുവൻ ആദരവ് നേടിയ അധ്യാപകനായിരുന്നു അദ്ദേഹം. 

അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും അയിലം സ്കൂളിലെ എല്ലാ വിശേഷങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ പ്രവേശനോത്സവ ചടങ്ങുകളിലും സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലും അസുഖങ്ങളും അക്കാരണങ്ങളാൽ വേണ്ടി വന്ന ശസ്ത്രക്രിയകളും ഏല്പിച്ച ശാരീരിക അവശതകൾ മറന്ന് അദ്ദേഹം എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗങ്ങളുടെ കാഠിന്യം അദ്ദേഹത്തെ വല്ലാതെ തളർത്തി. ബുദ്ധിമുട്ടുകൾ ഏറിയപ്പോൾ ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം .79 വയസായിരുന്നു.                  
പൊന്നമ്മയാണ് ഭാര്യ. മക്കൾ: സുരേഷ്, ശ്രീലത, ശ്രീലേഖ. മരുമക്കൾ: രേഖ, മുരുകൻ, ജയപ്രകാശ്. 

സംസ്കാരം നാളെ രാവിലെ 10 :30 ന് വീട്ടുവളപ്പില്‍




No comments: