Anandakuttan :: കഥ :: മരം പെയ്യുന്ന മഴ !!

Views:

ഞാൻ രാവിലെ നടക്കാനിറങ്ങി .
അൽപം മുന്നിലായി ചാറ്റൽ മഴ പെയ്യുന്നു . എനിക്ക് മഴ നനയണമെന്ന് അതിയായ ആഗ്രഹം തോന്നി..
ഞാൻ വേഗത്തിൽ നടന്നു , പക്ഷേ മഴയോടൊപ്പം എത്താൽ എനിക്ക് കഴിയുന്നില്ല .
ഞാൻ നടത്തയുടെ വേഗത കൂട്ടി .
എനിക്ക് മഴയോടൊപ്പം എത്താൻ കഴിയുന്നില്ല , നനയാനും .
മഴ അപ്പോഴും , വീണ്ടും എന്നെക്കാൾ മുന്നിൽ തന്നെ .
അൽപം കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കൂടി .
ഞാൻ മഴയോടൊപ്പം എത്താൻ ചെറുതായി ഓടി .
ഇല്ല , എനിക്ക് എത്താൻ കഴിയുന്നില്ല .
മഴ എനിക്ക് മുന്നിലായി , എന്നെക്കാൾ വേഗത്തിൽ ഓടുന്നതായി തോന്നി .
ഞാനും വേഗത്തിൽ ഓടി, ഒരു രക്ഷയുമില്ല .

നല്ലൊരോട്ടക്കാരനായ മഴയുടെ കുടെ
എത്താൻ എനിക്ക് കഴിയുന്നില്ല .

ഓടി ഓടി ഞാൻ തളർന്നു .
ക്ഷീണം തോന്നി എനിക്ക് .
പാതയോരത്തു കണ്ട ഒരു മാമരത്തിന്റെ
ചുവട്ടിൽ ഞാൻ കയറി നിന്നു .

ഹാ! എന്തു രസം ! , എന്തു സുഖം.!
മരം പെയ്യുന്നു.! ശക്തിയായി !
മഴ നനയുന്നതിനേക്കാൾ സുഖം ,
മരം പെയ്യുന്ന മഴ നനയുന്നതു തന്നെ..




No comments: