Views:
സാഹിതിപബ്ലിക്കേഷന്‍റെ മൂന്നാമത് അധ്യാപക എഴുത്തുകാരുടെ വട്ടമേശസമ്മേളനത്തിൽ ആണ് ഹൃദയത്തിൽ ദൈവത്തിന്‍റെ കയ്യൊപ്പുള്ള പ്രിയങ്കരനായ, വിനീതനായ പെരുമ്പടവം ശ്രീധരൻ മാഷിനെ കണ്ടു കേട്ടു വി .സി .കബീർ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബഹു.ഡപ്യൂട്ടി സ്പീക്കർ വി .ശശിയാണ് ഉദ്ഘാടനം നിർവഹിച്ചത് - ഡോ.ജോർജ് ഓണക്കൂർ, ഡോ.എ.എം ഉണ്ണികൃഷ്ണൻ തുടങ്ങിയ സാഹിത്യകാരൻമാർ പങ്കെടുത്തു.
തിരുവനന്തപുരത്ത് ഹോട്ടൽ റീജൻസിയിൽ വച്ചായിരുന്നു ഈ സമ്മേളനം .സംഘാടകരായ ബിന്നി സാഹിതിയും ഡോ.എസ്.രമേശ് കുമാറും സജീവമായിരുന്നു.
അധ്യാപക എഴുത്തുകാരുടെ സമ്മേളനം ആയതിനാൽ പെരുമ്പടവം തന്‍റെ കുട്ടിക്കാലത്തെ അനുഭവമാണ് പങ്കുവെച്ചത് . വളരെ പരിമിതികൾ മാത്രമുള്ള ഉള്ള ഒരു സാധാരണ പട്ടിണി കുടുംബത്തിലാണ് ആണ് പെരുമ്പടവം ജനിച്ചതെന്നും കഷ്ടപ്പാടുകളിൽ തന്നെയാണ് താൻ വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എഴുത്തുകാരനായി തീരാൻ ഇടയായ വിദ്യാലയ സാഹചര്യം പറയുകയുണ്ടായി. കൂട്ടുകാർക്കിടയിൽ എന്തുകൊണ്ടും താൻ ഒരു മെച്ചമല്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
എന്‍റെ കൂട്ടുകാരൻ താൻ കവിതകൾ കുത്തിക്കുറിക്കുന്ന വിവരം ടീച്ചറോട് പറയുകയായിരുന്നു. ആ അധ്യാപിക തന്നെ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു തടിച്ച പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന കന്യാസ്ത്രീയെ കണ്ടു. ഈ ഈ കുട്ടി കവിത എഴുതുമെന്ന് അവരോട് ടീച്ചർ സൂചിപ്പിച്ചു. ഭയാശങ്കയോടെ നിന്നിരുന്ന ശ്രീധരനെ എഴുതിയ കവിതകളുമായി അടുത്ത ദിനം വരാൻ പറഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ അദ്ദേഹം ക്ലാസിൽ തിരിച്ചെത്തി.
അടുത്ത ദിവസം തന്‍റെ നോട്ടുബുക്കിലെ പേപ്പറിൽ കുറിച്ച കവിതകൾ എഴുതി കന്യാസ്ത്രീ ടീച്ചറെ ഏൽപ്പിച്ചു. അന്നേദിവസം പേടികൊണ്ട് മരിച്ചവനെ പോലെയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു .അന്ന് വൈകുന്നേരം സ്കൂൾ വിട്ടിറങ്ങുമ്പോൾ ഒരു ഒരു പിൻവിളി. അത് ആ കന്യാസ്ത്രീ ടീച്ചറായിരുന്നു. അവരുടെ മുഖത്ത് ആകെ സ്നേഹത്തിന്‍റെയും സത്യം കണ്ടെത്തിയ വിസ്മയത്തിന്‍റെയും കൗതുകത്തിന്‍റെയും കാരുണ്യം തെളിഞ്ഞിരുന്നു. അന്നാദ്യമായി ആ കണ്ണുകളിൽ, രണ്ടു പെരും കടൽ അലയടിക്കുന്നത് പരിഗണന കൊണ്ട് കുട്ടിയായ ശ്രീധരൻ രുചിച്ചറിഞ്ഞു .
തന്‍റെ കവിത മികച്ചതെന്ന് പറഞ്ഞ ആ കന്യാസ്ത്രീ ടീച്ചർ മലയാളത്തിന് പ്രിയങ്കരിയായ സിസ്റ്റർ മേരി ബനീഞ്ജ ആയിരുന്നു.
ഈ വാക്കുകൾ പെരുമ്പടവം പറയുകയല്ല അല്ല അറിയാതെ ഹൃദയത്തിൽനിന്ന് ഉതിരുക യായിരുന്നു. അധ്യാപകർ എല്ലാം ഹർഷാരവത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകൾ എതിരേറ്റു .ഒരു അധ്യാപിക തിരിച്ചറിഞ്ഞ, കണ്ടെത്തിയ മലയാളത്തിന്‍റെ പുണ്യം ആ പെരും കടൽ സ്നേഹം ഹൃദയത്തിൻ ആഴത്തിൽ ഒളിപ്പിച്ച മലയാളിയുടെ സ്വന്തം എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ. കാലമെത്രയോ അല തീർത്തെങ്കിലും ഇന്നും ആ അധ്യാപികയുടെ ശവക്കല്ലറയ്ക്കു സമീപം നിറമിഴിയോടെ ആദരവോടെ പെരുമ്പടവം എന്ന കുട്ടി നിൽക്കാറുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വാക്കുകളുടെ കൂടെ വിനയം സൃഷ്ടിച്ച പെരും കടൽവെള്ളത്തിൽ അതിൽ ഞാനും അറിയാതെ ഒഴുകി. അത് കണിയാപുരത്ത്, എൻറെ നാട്ടുകാരനായ കണിയാപുരം സൈനുദ്ദീൻ പറഞ്ഞറിഞ്ഞ് അവർ തമ്മിലുള്ള ബന്ധം എനിക്കറിയാം. ആ ബന്ധത്തിന്റെ വെളിച്ചത്തിൽ, ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു.
കണിയാപുരത്തെക്കുറിച്ച് പറഞ്ഞപ്പോൾ, ഒരു അനുജൻ എന്നപോലെ കൈകൾ അദ്ദേഹം ചേർത്തു വച്ചു. സൈനുദ്ദീൻ സാഹിബിനോട് ഉള്ള കറയില്ലാത്ത സ്നേഹം അദ്ദേഹത്തിന്‍റെ വാക്കുകളിൽ രുചിച്ച് അറിഞ്ഞു . എന്നെയും അതെ സ്നേഹത്തോടെ ചേർത്തുനിർത്തി .മനുഷ്യ ബന്ധങ്ങൾക്ക് യഥാർത്ഥ എഴുത്തുകാരൻ നൽകുന്ന വിലയും ആർദ്രതയും ഇന്ന് ആദ്യമായി ഞാനറിഞ്ഞു. ഇനിയും വായിക്കേണ്ട, ഹൃദയം തൊട്ട് അറിയേണ്ട, എഴുത്തിന്‍റെ കരുത്തിനെ പിന്തുടരുമെന്നും അധ്യാപക ജീവിതത്തിൽ സർഗ്ഗവാസനയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഉറപ്പിച്ചു.
സമീപത്തുണ്ടായിരുന്ന എന്‍റെ അധ്യാപകൻ ശ്രീ ആനന്ദക്കുട്ടൻ സാർ ഇതെല്ലാം സശ്രദ്ധം ശ്രവിക്കുന്നുണ്ടായിരുന്നു.
ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിട്ടും ആ വിനയാന്വിതൻ പറഞ്ഞത് ഞാൻ എഴുത്തുകാരനേയല്ല എന്നാണ്. എന്തൊരു അത്ഭുതമാണ്, ഈ കാലത്തിന്‍റെ കടന്നു പോക്കിൽ ഈ മനുഷ്യനും പെരുംകടൽ വിനയവും അനുഭവതീക്ഷ്ണതയും നമുക്കെന്നും മാതൃകയാണ് .
3 comments:
നല്ല ഗദ്യശൈലി. എന്നും എന്തെങ്കിലും എഴുതണം.
തുടക്കമാണ് എല്ലാ പിന്തുണയും എന്നും നൽകണേ പ്രർത്ഥനകൾ മാത്രം
Post a Comment