Views:
Image Credit :; Gopika K S
ഉണ്ണിക്കുട്ടനും അമ്മയും മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു.
പെട്ടെന്ന് അമ്മ വീട്ടിനകത്തേക്കു പോയി.
ഓമനത്വം തുളുമ്പുന്ന മുഖം. ഇളിയിൽ സ്വർണ അരഞ്ഞാണം.
കണ്ടാൽ വാരിയെടുത്ത് ഉമ്മ വയക്കാൻ തോന്നും , ഉണ്ണിക്കുട്ടനെ.
ഉണ്ണിക്കുട്ടന്റെ വീട് റോഡരികിലാണ്.
വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നു.
വീടിനു നേരേ എതിരേയുള്ള വീട്ടിലേക്ക് , അമ്മുമ്മ പോകുന്നത് ഉണ്ണിക്കുട്ടൻ കണ്ടു.
ഉണ്ണിക്കുട്ടന്റെ വീടിനു മുന്നിലൂടെയുള്ള റോഡ് കയറ്റിറക്കമുള്ളതാണ്.
കയറ്റത്ത് റോഡിന്റെ ഇടതുഭാഗത്തായി ഒരു കാർ വന്നു നിന്നു. ഡ്രൈവർ അടുത്തു കണ്ട കടയിലേക്ക് കയറി.
കാറിന്റെ ഡ്രൈവർ, 'ഹാന്റെ ബ്രേക്ക്' ഇട്ടില്ലേ എന്നു സംശയം .
കാർ മെല്ലേ ഓടി ഇറക്കത്തേക്ക് വരുന്നു.
ഉണ്ണിക്കുട്ടൻ റോഡിലേക്കിറങ്ങുന്നത് വീട്ടിൽ ആരും ശ്രദ്ധിച്ചില്ല. കാർ വന്നിടിക്കുമെന്നറിയാനുള്ള പ്രായം അവനില്ലല്ലോ.
അവൻ റോഡ് മുറിച്ച് അപ്പുറത്തെത്താറായതും കാർ പെട്ടെന്ന് അടുത്തെത്തി , രണ്ടു സെക്കന്റെ ഉണ്ണിക്കുട്ടനെ തട്ടാതെ നിന്നു.
ഇതൊന്നുമറിയാതെ ഉണ്ണിക്കുട്ടൻ റോഡിനപ്പുറത്തെത്തി, അമ്മുമ്മ പോയ വീടിലേക്ക് നടന്നു.
പെട്ടെന്നു കാർ വീണ്ടുമോടി ഇടതു വശത്തുള്ള മതിലിലിടിച്ചു നിന്നു.
ഇവിടെയാണ് ദൈവത്തിന്റെ കൈയൊപ്പ് !!
1 comment:
ഇത് ദൈവത്തിന്റെ കൈയ്യൊപ്പ് തന്നെ sir
Post a Comment