ബിനു മാധവൻ മലപ്പുറം കല്‌പകഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ധീഷണ സാഹിത്യസാംസ്‌കാരിക മാസിക തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിത്തുടങ്ങി . നിരവധി പംക്തികൾ , നിലവാരമുള്ള അച്ചടി , ഭാഷയുടെ സൂക്ഷ്മ ഉപയോഗം തുടങ്ങിയ ഗുണങ്ങള്‍ ധീഷണയെ ഗൗരവമുള്ള വായനാനുഭവമാക്കുന്നു . വ്യത്യസ്തമായ പുറന്താള്‍ വിഷയങ്ങള്‍ കണ്ടെത്താനും വിഷയത്തിന്റെ വിവിധതലങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാനും പത്രാധിപര്‍ ചെറിയമുണ്ടം അബ്‌ദുള്‍ റസാക്ക് ശ്രദ്ധിക്കുന്നു . പുറന്താള്‍ വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വായനക്കാരോട് അസഹിഷ്‌ണുത പുലര്‍ത്തുന്ന ശൈലി ചിലപ്പോഴൊക്കെ കാണാം . 2013 നവംബര്‍ ലക്കത്തില്‍ അജിത്രിയുടെ കത്തിനുള്ള മറുപടിയില്‍ നിന്നും ഇതു വ്യക്തമാണ് . മാനുഷികസംസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരിക്കലും തയ്യാറാകില്ല എന്നാണ് എഡിറ്റര്‍ പ്രഖ്യാപിക്കുന്നത് . അതേസമയം ഒക്‌ടോബര്‍ ലക്കത്തിലെ 'എന്തിനീ അന്ധമായ ഇസ്ലാം വിരോധം'- ലേഖകന്റെ കത്ത് കൂടി ചേര്‍ത്ത് പ്രത്യേകകോളത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പെണ്‍കുട്ടികളുടെ വിവാഹപ്രായം , വേഷം തുടങ്ങിയ കാര്യങ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog