Skip to main content

Posts

Showing posts from July, 2014

Post Template 2 Column

അക്ഷരപ്പുര പഠനം വായനാമുറി ആനുകാലികങ്ങളിലൂടെ നിരീക്ഷണങ്ങള്‍ XXXX YOUR CONTENT HERE XXXX ---000--- 

പെരുന്നാളിന്റെ കാഹളം :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം. ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് കൊണ്ട് ശവ്വാൽ പിറ ദൃശ്യമാകുന്നു. പിന്നെ പെരുന്നാളി ന്റെ ഒരുക്കങ്ങളായി. 'അള്ളാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ  മറ്റാരുമില്ല. അല്ലാഹുവിനാണ് സർവ സ്തുതിയും." തക്ബീർ വിളികളുയരുകയായി.  ആദ്യ പടി ഫിത്വർ സക്കാത് വിതരണം ചെയ്യുകയാണ്.. പെരുന്നാൾ ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്നതിനാണ് ഈ നിർബന്ധ ദാനം. വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുകയും മറ്റു മതസ്ഥർക്ക്‌ പങ്കിടുകയുംചെയ്യുന്നു. സാമുദായികൈക്യവും മത സൌഹാർദവും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കാൻ ജനങ്ങൾക്കുള്ള ഒരവസരം കൂടിയാണ് പെരുന്നാൾ.  മാനവ സമൂഹത്തി ന്റെ ശാന്തിയും സമാധാനവുമാണ്  ഇസ്ലാം വിഭാവന ചെയ്യുന്നത്.  ചിട്ടയോടെയും സൂക്ഷ്മതയോടും കൂടി വ്രതം പൂർത്തിയാക്കിയതി ന്റെ  സന്തോഷവുമായി എത്തുന്ന ഈദുൽ ഫിതറിനെ ഐക്യത്തോടെയാണ് വരവേൽക്കുന്നത്.  ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായി  ഒതുങ്ങാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്ന്  സാഹോദര്യത്തോടെ ആഘോഷിക്കണം. മനസ്സുകൾക്കിട...

ഫിത്വർ സക്കാത്ത് :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം .    അള്ളാഹു  തന്റെ വിശ്വാസികളുടെ  മേൽ  റംസാൻ വ്രതം  പൂർത്തിയാക്കിയതിന്റെ  സന്തോഷ സൂചകമായി  നിശ്ചയിച്ചിട്ടുള്ള  ദാനമാണ്  ഫിത്വർ  സക്കാത്ത് .    ശാരീരികവും ആത്മീയവുമായ  ശുദ്ധീകരനമാണ് ഇതിന്റെ ലക്ഷ്യം .   റമദാൻ നോമ്പിലെ  അപാകതകൾ  പരിഹരിക്കാൻ  ഫിത്വർ സക്കാത്ത്  സഹായകമാവുന്നു .  റമദാനിലെ ഏറ്റവും അവസാനത്തേതും  ശവ്വാലിലെ  ഏറ്റവും ആദ്യത്തെയും  ദിവസമാണ് ഇത് നൽകേണ്ടത് . ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയിലും  നിർബന്ധമാക്കപ്പെട്ട  ഒന്നാണിത് .  " എത്ര നിർദ്ധനരായവർക്കും  പെരുന്നാൾ ആഘോഷിക്കാൻ  അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം . റംസാൻ വ്രതാനുഷ്ഠാനത്തിൽ  സംഭവിച്ച  പോരായ്മകളെയും  പാകപ്പിഴകളേയും  ഫിത്വർ  സക്കാത്ത് മായ്ചു  കളയും .  അതിലൂടെ നോമ്പ് കാരന്റെ  നോമ്പ് പരിശുദ്ധമാക്കപ്പെടും  അവൻ നിർമ്മലനുമായിതീരും . "  ( നബി വചനം )   ഫിത്വർ സക്കാത്ത്  നല്കാൻ ബാധ്യതയും കഴിവുമ...

വ്യക്തിയും സമൂഹവും :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം.  റംസാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവപ്രീതിയും  അനുഗ്രഹവും  ആഗ്രഹിക്കുന്ന  യാതൊരു വിശ്വാസിയും  മുറുകെപ്പിടിക്കേണ്ടത്  വ്യക്തിയെന്നതിലുപരി  താൻ  സമൂഹനന്മയെ  ലാക്കാക്കി പ്രവർത്തിക്കുമെന്നും  ആദർശശുദ്ധിയോടെ  ജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയം  തന്നെയാണ്. തനിക്കു വേണ്ടിയെന്നു  കരുതുമ്പോൾ  ഓരോന്നും  സ്വാർത്ഥതയുടെ   മുൾവേലിക്കെട്ടിനുള്ളിലൊതുങ്ങുന്നു   "മനുഷ്യൻ  ഒരു ചീപ്പിന്റെ  പല്ല് പോലെയാണ്.  ഒരുവന്  മറ്റൊരാളെക്കാളും തരിമ്പും  ശ്രേഷ്ടതയില്ല."  റമദാനിലെ  ഓരോ  കർമ്മാനുഷ്ഠാനങ്ങളും  വിരൽ ചൂണ്ടുന്നത്  സാഹോദര്യത്തിലേക്കും  സമത്വത്തിലേക്കും  വിനയത്തിലേക്കുമാണ്.  അത് മഹത്തായ  പരലോക വിജയം  വാഗ്ദാനം  ചെയ്യുന്നു.  റമദാനിലെ  നിർബന്ധ കർമ്മമായ സക്കാത് തന്നെ  ഉത്തമോദാഹരണമാണ്. സമൂഹത്തിലെ  അവശതയും  ദാരിദ്ര്യവും  അനുഭവിക്കുന്നവർക്ക്  വേണ്ടിയാണത്.  ഇത്തരത്തിൽ ചിന്തി...

ആറാം ദിവസം

ഓം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദി രമതാം രാമ രാമ ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 2.06 രാമസീതാതത്ത്വം 2.07 വനയാത്ര 2.08 ഗുഹസംഗമം 2.09 ഭരദ്വാജാശ്രമപ്രവേശം കായേന വാചാമനസ്സേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

അഞ്ചാം ദിവസം

ഓം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദി രമതാം രാമ രാമ ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 2.04 വിച്ഛിന്നാഭിഷേകം 2.05 ലക്ഷ്മണോപദേശം   കായേന വാചാമനസ്സേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

നാലാം ദിവസം

ഓം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദി രമതാം രാമ രാമ ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 2.01 നാരദ രാഘവ സംവാദം 2.02 ശ്രീരാമാഭിഷേകാരംഭം 2.03 അഭിഷേകവിഘ്നം കായേന വാചാമനസ്സേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

മൂന്നാം ദിവസം

ഓം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദി രമതാം രാമ രാമ ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 1.13 അഹല്യാസ്തുതി 1.14 സീതാസ്വയംവരം 1.15 ഭാര്‍ഗ്ഗവ ഗര്‍വ്വശമനം കായേന വാചാമനസ്സേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

രണ്ടാം ദിവസം

ഓം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദി രമതാം രാമ രാമ ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍. 1.05 പുത്രലാഭാലോചന 1.06 പുത്രകാമേഷ്ടി 1.07 ശ്രീരാമാവതാരം 1.08 കൗസല്യാസ്തുതി 1.09 ബാല്യവും കൗമാരവും 1.10 വിശ്വാമിത്രന്റെ കൂടെ യാത്ര 1.11 താടകാവധം 1.12 അഹല്യാമോക്ഷം  കായേന വാചാമനസ്സേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

ഒന്നാം ദിവസം

1.01 ഇഷ്ടദേവതാവന്ദനം 1.02 ഉമ മഹേശ്വരനോട് (ഉമാമഹേശ്വര സംവാദം) 1.03 ഹനുമാനു തത്ത്വോപദേശം   1.04 ശിവന്റെ കഥാകഥനം

തുഞ്ചൻ പറമ്പ്

ശ്രീ കരീം മാഷിന്റെ ചിത്രത്തുണ്ടുകളിലെ തിരൂര്‍ തുഞ്ചന്‍ പറമ്പ്‌    എന്ന സചിത്ര ലേഖനത്തില്‍ നിന്നു തുടങ്ങാം.

Two Column CSS Template

ഉള്ളടക്കം സർഗ്ഗധാര പംക്തികൾ സാംസ്കാരികം ജപയജ്ഞങ്ങൾ

Post Template Experiment

പഠനം വായനാമുറി ആനുകാലികങ്ങളിലൂടെ നിരീക്ഷണങ്ങള്‍ ബിനു മാധവൻ പഠനം വായനാമുറി ആനുകാലികങ്ങളിലൂടെ നിരീക്ഷണങ്ങള്‍

ഏകത്വവും സമത്വവും :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം . ഇസ്ലാം മതം ഏകത്വവും സമത്വവും വിഭാവനം  ചെയ്യുന്നു . ഓരോ മനുഷ്യരും  തുല്യരാണ് . അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും  സമന്മാരാണ് എന്നാണ്  ഖുർആൻ അനുശാസിക്കുന്നത് .  സമ്പത്തോ പദവിയോ  ഒന്നും അതിർവരമ്പിടുന്നില്ല . മതങ്ങൾ മനുഷ്യനെ  നേർവഴിക്ക് നയിക്കാനുള്ളതാണ്  അല്ലാതെ  തങ്ങളുടെ  മതം  മാത്രമാണ്  നല്ലതെന്നും  മറ്റുള്ളവയെ ഇല്ലാതാക്കാനും ഒരു മതവും  ഉദ്ബോധിപ്പിക്കുന്നില്ല .  ക്ഷണികമായ  ജീവിതത്തിൽ  നാമെല്ലാവരും ഭൂമിയിലെ  വിരുന്നുകാരാണ് . ഓരോരുത്തരും മറ്റുള്ളവരുടെ  ആതിഥേയരും  ആണ് .  തന്നെപ്പോലെ തന്നെയാണ്  മറ്റുള്ളവരും  എന്ന് ചിന്തിക്കാൻ  ഓരോ വിശ്വാസിക്കും കഴിയണം . അന്യന്റെ തെറ്റ് കുറ്റങ്ങൾ  കണ്ടെത്താനല്ല മറിച്ച്‌ തന്റെ പരിമിതികൽ  തിരിച്ചറിയാൻ  ഒരുവന് കഴിയണം .    സഹജീവികളോടു  പൊറുക്കുവാനും ക്ഷമിക്കുവാനും  സഹായിക്കുവാനും  കഴിയുമ്പോൾ  ഒരുവൻ  അത്യുന്നതിയിലെത്തുന്നു .  പ്രവാചകന്മാർ  സൌഹ...

സത്യത്തിന്റെ വെളിച്ചം :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം. ഇസ്ലാം മതം സത്യ സന്ധതയ്ക്ക് വളരെയധികം പ്രാധാന്യം നല്കുന്നു.  "അല്ലയോ സത്യ വിശ്വാസികളെ"  എന്നാണു ഖുർആൻ അനുയായികളെ  സംബോധന ചെയ്യുന്നത്,  അല്ലാത്തവരെ സത്യനിഷേധികൾ എന്നും.  കപടമായ ഭക്തി പ്രകടനങ്ങൾ  അല്ലഹുവിനാവശ്യമില്ല  എന്നാണു  നബി തിരുമേനി  അരുളി ചെയ്തിരിക്കുന്നത്.  ഖുർആൻ  സത്യസന്ധതയും  നീതിയും പാലിക്കാൻ  ആഹ്വാനം ചെയ്യുന്നു.  ആവശ്യക്കാരന്  കടം കൊടുക്കണമെന്ന് പറയുമ്പോൾ  പലിശ വാങ്ങരുതെന്ന്  കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.  അന്യന്റെ മുതൽ അപഹരിക്കുക എന്നത്  ഏറ്റവും  ഹീനമായ  പ്രവൃത്തിയാണ്‌.   മറ്റൊരാളുടേതായി  എന്തെങ്കിലും  നമ്മുടെ  കൈവശം  ഉണ്ടെങ്കിൽ അത്  തിരിച്ചേല്പിക്കുകയോ  അയാളുടെ അനുവാദത്തോടെ സൂക്ഷിക്കുകയോ വേണം. ആരുടെതെന്നറിയാത്ത എന്തെകിലും  ധനം  കൈ വശം വന്നു ചേർന്നാൽ ഉടമസ്ഥനെത്താത്ത പക്ഷം  അത്  ദാനം ചെയ്യണം. സ്വന്തമാക്കരുതെന്നർത്ഥം. അറിയാതെ സംഭവിക്കുന്ന  തെറ്...

കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം. വിശുദ്ധിയുടെ  പനിനീർ ഇതളുകൾ ഒന്നൊന്നായി  കൊഴിയുകയാണ്. കഴിഞ്ഞു  പോയ  ദിനങ്ങൾ  ഒരു വിശ്വാസി  എങ്ങനെ  ഉപയോഗിച്ച് എന്നത് ഓരോരുത്തരും വിലയിരുത്തണം.  പ്രഭാതം  മുതൽ  പ്രദോഷം വരെ  അന്നപാനീയങ്ങളുപേക്ഷിചിട്ടുണ്ടാകാം. നമസ്ക്കാരവും  ഖുർആൻ പാരായണവുമെല്ലാം മതം അനുശാസിച്ച രീതിയിൽ നിർവ്വഹിച്ചിരിക്കാം. എന്നാൽ പലരും വിസ്മരിച്ചു പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മളോരോരുത്തരും  ഒരു വ്യക്തി മാത്രമല്ല, സമൂഹത്തിനു നേരെ  കടമകൾ  ചെയ്യാൻ  ബാദ്ധ്യസ്ഥരായവരുമാണ്.  അയൽക്കാരൻ  പട്ടിണി കിടന്നു നോമ്പ് നോറ്റപ്പോഴാണു  നാം വിഭവസമൃദ്ധമായ  രീതിയിൽ  നോമ്പ്  തുറന്നതെങ്കിൽ  ആ നോമ്പിന് ഫലപ്രാപ്തിയില്ല.   വിശുദ്ധ റംസാൻ  കാരുണ്യത്തിന്റെയും  സഹനത്തിന്റെയും  സാഹോദര്യത്തിന്റെയും  പങ്കു വയ്ക്കലിന്റെയും നാളുകളാണ്. കഴിവില്ലാത്തവരെ  നോമ്പ്   തുറപ്പിക്കുന്നതിലൂടെ തങ്ങളുടെ  നോമ്പിന്റെ പ്രതിഫലം ഇരട്ടിക്കുകയാണ്. സാമ്പത്തികമായി ഉ...

നോമ്പിന്റെ പ്രയോജനങ്ങൾ :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമനി റഹീം . സകല മതഗ്രന്ഥങ്ങളും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായി മനുഷ്യന്റെ നന്മയെ ലാക്കാക്കി ജീവിത വിജയത്തിന്നാവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നു . വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യന് ഐഹികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുന്നു എന്ന് ഖുർആൻ അനുശാസിക്കുന്നു . അചഞ്ചലമായ ഭക്തിയിലൂടെ സ്രഷ്ടാവുമായി വിശ്വാസികൾ അടുക്കുന്നു . എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞു പരമമായ സത്യത്തിൽ വിലയം പ്രാപിക്കുന്നു . വിശ്വാസികളുടെ ആത്യന്തികമായ ലക്ഷ്യം സ്വർഗ്ഗമാണ് . പാപ ഭാരങ്ങൾ വെടിഞ്ഞു പരിശുദ്ധമായ മനസ്സോടെ സ്വർഗ്ഗം നേടാനാണ് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത് . നോമ്പ് പരലോക വിജയം വാഗ്ദാനം ചെയ്യുന്നു . തിന്മയുടെ പ്രേരക ശക്തികളെ വർജ്ജിക്കാനും ആഹ്വാനം ചെയ്യുന്നു . അധമമായ വികാരങ്ങളെ ചങ്ങലയ്ക്കിടാനും ഏകാഗ്ര ചിത്തനാകാനും മുപ്പതു നാൾ കൊണ്ട് ഒരുവന് കഴിയുന്നുവെങ്കിൽ അത് അവന്റെ നന്മയുടെ മഹത്ത്വമാണ് . അഗതികളോടും അനാഥരോടും സഹാനുഭൂതി ഉണ്ടാകുന്നത് വഴി അവന്റെ മേന്മ പതിന്മടങ്ങ്‌ വർദ്ധിക്കുന്നു . സൽപ്രവൃത്തികൾ മാത്രമേ നോമ്പിൽ പാടുള്ളൂ എന്ന് ഓരോ വിശ്വാസിയും നിയ്യത് ചെയ്യുന്നു . നോമ്പ് സ്വാർത്ഥ താല്പര്യത...

My School Blog Table of Contents

നോമ്പിന്റെ നിഷ്ഠകൾ :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനി റഹീം അനുഗ്രഹങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട റംസാൻ മാസം വിശ്വാസികൾക്കു വേണ്ടി അള്ളാഹു നൽകിയിരിക്കുന്ന വലിയൊരു സമ്മാനമാണ്. അതിന്റെ വിലയറിഞ്ഞ് ആ മഹാഭാഗ്യത്തെ നേടാൻ കഴിയുമ്പോഴാണ് ഒരു സത്യവിശ്വാസിക്ക് പൂർണ്ണത കൈവരുന്നത്. മനുഷ്യരാരും തന്നെ പൂർണ്ണരല്ല എന്നാൽ തിന്മകളിൽ നിന്നകന്നു നന്മകൾ മനസ്സിലാക്കി പെരുമാറുന്നവർക്ക് ഉന്നതങ്ങളിലെത്താൻ കഴിയും. റംസാനെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കൽ ഉൾപ്പെടെ ധാരാളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്‌. ഈ വൃത്തിയാക്കൽ മനസ്സുകളിലേക്ക് കൂടി വരുത്തണം. എങ്കിൽ മാത്രമേ നോമ്പിന് ഫലം കിട്ടുകയുള്ളു. ആഡംബര ജീവിതത്തിൽ നിന്നും ഒരു വിട്ടു നിൽക്കൽ കൂടിയാണ് റംസാൻ. നോമ്പ് ഒരാഘോഷമല്ല മറിച്ച്‌ ആത്മനിയന്ത്രണത്തിന്റെയും ചിട്ടയുടെയും കാലമാണ്. ഓരോ നോമ്പുകാരനും വിനയാന്വിതനാവണം നിയ്യത് ചെയ്യൽ നോമ്പിൽ നിർബന്ധമാണ് "ഈ വർഷത്തെ റംസാൻ മാസത്തെ ഫർളായ അദാ ആയ നാളത്തെ നോമ്പിനെ അള്ളാഹു ത ആലക്ക് വേണ്ടി പിടിച്ചു വീട്ടുവാൻ ഞാൻ കരുതി" എന്നാണ്  നിയ്യത്. നമസ്ക്കാരവും ഖുർആൻ പാരായണവും കൊണ്ട് സംപുഷ്ടമാക്കേണ്ട നാളുകളാണ് റംസാൻ. പ്രായപൂർത്തിയാവു...

നോമ്പിന്റെ ശ്രേഷ്ഠത :: ഷാമില ഷൂജ

ബിസ്മില്ലാഹി റഹുമാനിറഹീം  എത്ര തന്നെ പുകഴ്ത്തിയാലും മതിയാകാത്തവണ്ണം ശ്രേഷ്ഠമായ മാസമാണ് റംസാൻ . റംസാൻ മാസം ആഗതമായപ്പോൾ നബി ( സ .) അരുളിച്ചെയ്തു . " ജനങ്ങളെ , വളരെയധികം അനുഗൃഹീതമായ റംസാൻ മാസം ആഗതമായിരിക്കുന്നു . ഈ മാസത്തിൽ അള്ളാഹു തന്റെ സവിശേഷമായ അനുഗ്രഹത്തോടെയും ഔദാര്യത്തോടെയും നിങ്ങളുടെ നേരെ തിരിയും . അവൻ തന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ വർഷിക്കും . നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും . നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കും . നിങ്ങൾ നന്മയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ താല്പര്യമെടുക്കുന്നതു കണ്ടു സന്തോഷപൂർവ്വം മലക്കുകൾക്കതു കാണിച്ചു കൊടുക്കും . അതുകൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ നന്മകൾ മാത്രം ചെയ്തു കാണിക്കുക . കാരുണ്യത്തിന്റേതായ ഈ മാസത്തിൽ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെടുന്ന മനുഷ്യൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു " വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ റബ്ബിന്റെ മുമ്പിൽ സകല ചരാചരങ്ങളും തല കുമ്പിടുകയാണ് . പരിശുദ്ധ റംസാനെ എതിരേൽക്കുവാൻ സ്വർഗ്ഗത്തിൽ വർഷാരംഭം മുതൽ അവസാനം വരെ സുഗന്ധവസ്തുക്കൾ പുകയ്ക്കപ്പെടുകയും സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും ചെയ്യുന്നതാണ് . റംസാനിലെ ആദ്യത്...