Views:
മുറ്റത്തുണ്ടൊരു മുല്ല
കാറ്റത്തുലയും മുല്ല
തണലു തരുന്നൊരു മുല്ല
കാണാനെന്തൊരു ചേല്
നിറഞ്ഞ വെള്ളപ്പൂക്കൾ
പുഞ്ചിരി തൂകും പൂക്കൾ
പരിമളമേകി ചുറ്റും
മാടിവിളിപ്പൂ നമ്മെ
പൂക്കളിറുക്കാൻ ഞങ്ങൾ
കൂട്ടരുമായിച്ചെന്നൂ
ചന്തമെഴുന്നൊരു പൂക്കൾ
സഞ്ചിയിലാക്കി പോന്നൂ
വാഴച്ചെടിയുടെ നാരിൽ
പൂക്കൾ ചേർത്തു കൊരുത്തു
കെട്ടിയെടുത്തൊരു മാൽ
വാർമുടിയിങ്കൽ ചൂടി
സായം കാലം ഞങ്ങൾ
ചെടിയുടെ അരികിൽ കൂടി
കിന്നാരങ്ങൾ ചൊല്ലി
വെള്ളമൊഴിച്ചു കൊടുത്തു
വെള്ളത്തുള്ളികളാലെ
ഉള്ളു കുളുർത്തൊരു മുല്ല
പുൽരിയിലെന്നെ കാൺകെ
പൂവുകളാലെ ചിരിതൂകി
No comments:
Post a Comment