Anandakuttan :: കവിത :: പ്രാർത്ഥനാഗീതം

Views:


സർവ്വേശ്വര , വരദായകാ
സർവ്വവും നീ തന്നെ ജഗദീശാ
സർവ്വവും നീ തന്നെ ജഗദീശാ..

നേർവഴി കാട്ടുവാൻ , നേരേ നടക്കുവാൻ
നേരത്തു തന്നെ വരമേകണം
നേരത്തു തന്നെ വരമേകണം.

അമ്മയുമച്ഛനും ഗുരുനാഥനും
എന്നും കൺകണ്ട ദൈവങ്ങൾ.
എന്നും കൺകണ്ട ദൈവങ്ങൾ..

അമ്മ പോലല്ലയോ, ഹൃത്തിൽ നമിക്കുവാൻ
പാരിൽ പുകഴ് പെറ്റ ഭാരതാംബ
പാരിൽ പുകഴ് പെറ്റ ഭാരതാംബ.