Views:
- 2 കപ്പ് ഗോതമ്പ് മാവിൽ ഇഞ്ചി, പച്ചമുളക് എന്നിവ വളരെ ചെറുതായി അരിഞ്ഞത്
- അര കപ്പ് മല്ലിയില പൊടിയായി അരിഞ്ഞത്
- 1 ടീസ്പൂൺ അയമോദകം
- 1 ടീസ്പൂൺ മുളക് പൊടി
- കാൽ ടീ സ്പൂൺ മഞ്ഞപ്പൊടി
- അര ടീസ്പൂൺ മല്ലിപ്പൊടി
- കാൽ ടീ സ്പൂൺ ഗരം മസാല
- 1 ടേബിൽ സ്പൂൺ തൈര്
- 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
- പാകത്തിന്ന് ഉപ്പ്
എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
വെള്ളം കുറെശ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ച്, അര മണിക്കുർ അടച്ചു വയ്ക്കുക.
പിന്നീട് കൊച്ചു ഉരുളകളാക്കി വളരെ ഘനം കുറച്ച് പരത്തി ചൂടാക്കിയ തവയിൽ എണ്ണ തൂവി ചെറുതീയ്യിൽ രണ്ടു വശവും ലൈറ്റ് ബ്രൗൺ ആവുന്ന തുവരെ വേവിച്ചെടുക്കുക.
പച്ചമുളക് അച്ചാറിന്റെ കൂടെ വിളമ്പാവുന്നതാണ്.
--- തൂശനില, ശോഭാ മുരളി
No comments:
Post a Comment