Anandakuttan :: കവിത :: കലികാലം.

Views:


കാക്ക മലന്നു പറക്കുന്നു !!
'കാ' , 'കാ ' യെന്നു കരയുന്നു !!

പൂവൻ 'മുട്ട 'യിട്ടപ്പോൾ
പിടക്കോഴി കൂവുന്നു!!

മൂഷികനെ, കണ്ട മാർജ്ജാരൻ
പേടിച്ചെങ്ങോ പായുന്നു !!

കീരിയും 'ഹരിയും' കൂട്ടായങ്ങനെ
നാട്ടിലാകെ വിലസുന്നു!!
എന്താണയ്യോ?! മറിമായം ??!!
ആപത്കാലം വരുമെന്നോ??

കേസരിയല്ല മൃഗരാജൻ !!
കുറുനരിയായി, വനരാജൻ !!!

ചീറ്റപ്പുലിയെ തോൽപിച്ച് ,
ആമ ഓടി ഒന്നാമനായി !!

പക്ഷികൾ ചാടി 'നട'ക്കന്നു..
മൃഗങ്ങൾ വാനിൽ 'പാറുന്നു'..
എന്താണയ്യോ !! കലികാല -
ദുരന്തമെന്തോ വരുമെന്നോ??

ആഴിത്തിരമാലകളാകാശം മുട്ടുന്നു !!
തീരം ഭയന്നു വിറച്ചു തേങ്ങുന്നു!!
പടിഞ്ഞാറു നിന്നു ഞായർ,
പുലരിയിൽ
കിഴക്ക് തിങ്കളെ കാണുന്നു.!

പൈമ്പാൽ നിറമോ പലതായി,
പല പല നിറമായി മാറുന്നു.!!

ക്ഷീണം മാറ്റിയ ദാഹജലം,..
മണമില്ലാത്ത മോഹജലം,...
സ്ഫടികം പോലാം പ്രാണജലം,...
രൂചിയേറിടും ജീവജലം....
മണവും നിറവും രുചിയും മാറ്റി
മരണം നൽകാനെത്തുന്നു......

പഴങ്ങൾ, പയറുകൾ ,പച്ചക്കറികൾ
പാഷാണത്താൽ പൂശുന്നു ,...
ജീവനു ഭീഷണിയാകുന്നു...

മത്സ്യം മായം!
മാംസം മായം !!
മദ്യവും മായം !!!
വിഷവും മായം !!
കൃഷിയിൽ മായം !!!
ദു:ഖവും മായം !!!

ചേതന മുഴുവൻ മായമയം,
ഭാവന പലതും മായമയം,
ചിന്തകൾ പോലും മായമയം,
സ്നേഹം, പ്രേമം മായമയം,
ആദരവൊക്കെ മായമയം ,
ഭൂമിയാകെ മായമയം...

മായമില്ലാത്തതൊന്നു മാത്ര-
മതു മരണത്തിനു മാത്രം...

--------------------------------------------
ഹരി - പാമ്പ്




--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
2018 സെപറ്റംബർ 20 വ്യാഴം (മുഹറം ).



No comments: