Views:
Image Credit :: https://en.wikipedia.org/wiki/Mirabilis_jalapa
വല്ലം നിറയെ മുല്ലപ്പൂ ..
മുറ്റം നിറയെ തെറ്റിപ്പൂ ..
ചേച്ചിക്കിഷ്ടം പിച്ചിപ്പൂ..
അമ്മക്കിഷ്ടം തുളസിപ്പൂ ...
കാക്കപ്പൂവിന്നു നീലനിറം..
ചെമ്പകപ്പൂവിന്നു മഞ്ഞനിറം..
ചെമ്പരത്തിക്കോ ചോപ്പുനിറം..
തുളസിപ്പുവിന്നു പച്ചനിറം..
തുമ്പപ്പൂവിന്നു പിച്ചിപ്പൂവിന്നു
മുല്ലപ്പൂവിനു വെള്ളനിറം..
വാടാമല്ലിയ്ക്കേതുനിറം.?
വാടാമുല്ല നിറം....
അർക്കന്റെ പുഞ്ചിരി കാണുമ്പോൾ
അംബുജമംബരം നോക്കി നൃത്തമാടും !!!
കുമുദപ്പൂവിനു കൗമുദിവന്നാൽ
കൗതുകമേറും കല്ലോലം!!!
പൂമ്പാറ്റകൾ വന്നു പാറിക്കളിക്കുമ്പോൾ
പൂക്കൾക്കൊെക്കയുമുൽസാഹം ...
പൂത്തുമ്പികൾ വന്നാടിക്കളിക്കുമ്പോൾ
പൂന്തോട്ടത്തിന്നുമുല്ലാസം!!
പൂന്തേൻ നുകരുവാൻ 'ശാരംഗ'മെത്തുമ്പോൾ
പൂക്കൾക്കെല്ലാർക്കുമാവേശം!!!
ശാരംഗനെക്കണ്ട പൂക്കൾക്കൊരായിരം
'പൂവമ്പൻമാർ ' വന്ന പോലെ !!!!
കാശിത്തുമ്പപൂവിനെപ്പണ്ടു ഞാൻകണി കണ്ടിരുന്നു...
എന്നാലിപ്പോൾ ,,
കാശിത്തുമ്പയെ കാൺമാനില്ല
'കാശി'ക്കെങ്ങാനും പോയതാണോ?
തൊട്ടാവാടിച്ചെടിയേ നിന്നില
തൊട്ടാലെന്തേ വാടുന്നു ??
വാടിയ നിന്നില്ല വീണ്ടും പൊന്നേ,
താനേ വേഗം വിടരുന്നു!!
അത്ഭുതമെന്താ .നിന്നുടെ കൈയിൽ,
'കൺകെട്ടാണോ' , പറയു നീ...
പത്തുമണിപ്പൂവിനിപ്പോഴെന്തുപറ്റിക്കാണും?
കാൺമതില്ല നാട്ടിലെങ്ങും പൊന്നു മണിപ്പൂവേ!!
നാലുമണിപ്പുവിനിപ്പോൾ നാണമായി കാണും.....
നാലു മണിയായിടേണം നിദ്ര തീർന്നുണരാൻ ...
നാലുമണി നേരമായാൽ നാണിച്ചോടിയെത്തും
നാട്ടിലാകെ വർണകാഴ്ച സമ്മാനമായ് നൽകാൻ.....
'വർണകാഴ്ച', 'നൻമകാഴ്ച', 'പൂക്കാലകാഴ്ച'.
--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
7/8/2018.
7/8/2018.
No comments:
Post a Comment