Views:
''മര്യാദിക്കൊക്കെ ജീവിച്ചോ അല്ലെങ്കിൽ അനൂന് കെട്ടിച്ച് കൊടുക്കും''
അവൾ ഒരു ദിവസം കോളേജിൽ നിന്നും വൈകിയെത്തി. അതിന് പക്കാ ഇടവാ വെൺകുളംകാരനായ തന്തപ്പടിയുടെ വിരട്ട് ഇങ്ങനെ.
മര്യാദിക്ക് ജീവിച്ച് സത്പേര് കേൾപ്പിച്ചില്ലെങ്കിൽ അനുവിന് (എനിക്ക്) കെട്ടിച്ചു കൊടുക്കുമത്രേ. അതിലും ഭേദം കുടുംബമടക്കം കെട്ടിത്തൂങ്ങിച്ചാവുന്നതാണ് എന്ന് അമ്മ . ശുഭം,
പിന്നെ അവൾ താമസിച്ചു വന്നിട്ടില്ല .
.........................
''അവനെന്റെ മോളെ കൊടുക്കൂല്ല, അവൻ എന്നെ നോക്കി ചിരിക്കില്ല '
എന്റെ ഒരു കൂട്ടുകാരൻ ഒരാളോട് അയാളുടെ മകളെ എനിക്കു വേണ്ടി വിവാഹം ആലോചിച്ചപ്പോൾ കേട്ട ഡയലോഗ് .
.................................
നാലു വർഷം മുൻപ് ഒരു ആയുർദേ ഡോക്ടറെ പെണ്ണുകാണാൻ പോയി .
അവൾ എന്നെ പഠിച്ചു. തലങ്ങും വിലങ്ങും പഠിച്ചു. ആയുർവേദ അലോപ്പതി ഗ്രന്ഥങ്ങളുടെ സഹായത്തോടു കൂടിയായിരുന്നു പഠനം. അവൾ ഒടുവിൽ എന്നെ വേണ്ട എന്ന് പറഞ്ഞു. കാരണം ചുണ്ടിലെ പാട്. അത് എന്തോ മാരക ജനറ്റിക് ഡിസോർഡർ ആണത്രെ
..............................
രണ്ടാമതും എന്റെ ആലോചന ചെന്നു. ആദ്യ വട്ടം ജാതക പ്രകാരം അവൾക്ക് കല്യാണ സമയം ആയില്ല എന്ന് പറഞ്ഞു. രണ്ടാം വട്ടവും അതു തന്നെ പറഞ്ഞു . പക്ഷേ ഇക്കുറി ഒരു വ്യത്യാസമുണ്ടായി . രണ്ടാഴ്ച്ചക്കുള്ളിൽ അവളുടെ അച്ഛനും ആങ്ങളേം ഗൾഫിൽ നിന്നെത്തി . മൂന്നാമത്തെ ആഴ്ച്ച അവളുടെ കല്യാണോം നടന്നു .
......................................
''ജോലീം കൂലീം ഇല്ലാത്തത് കൊണ്ട്'' എന്ന് എന്നെ വിമർശിക്കാനായി മാത്രം കാത്തിരിക്കുന്ന ചില ആശാൻമാർ പറയും. പക്ഷേ ബ്രോസ് കൂലിവേലക്കാരനും നാട്ടിൽ പെണ്ണ് കിട്ടുന്നുണ്ട്. കഴിഞ്ഞ 5 വർഷമായി ഞാൻ ജോലി ചെയ്യുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളോ ? എല്ലാ ആണുങ്ങൾക്കും ജോലി കൊടുക്കാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ ? പിന്നെ ഗൾഫ്. ബ്രോ ഓരോ ഗൾഫ് കാരൻമാരായി തിരിച്ചെത്തുന്ന വാർത്ത നിങ്ങൾ അറിയുന്നില്ലേ ?
..............................................
ഇത്രേം എഴുതിയത് ചിലർ ചോദിച്ചതുകൊണ്ടാണ്. എന്താ കല്യാണം കഴിക്കാത്തത് എന്ന്. ഞാൻ ശ്രമിച്ചു . നടന്നില്ല . കാരണങ്ങളാണ് ഞാൻ മുകളിൽ പറഞ്ഞത്.
ഇടവാ ഗ്രാമ പഞ്ചായത്തിലെ വെൺകുളം ദേശത്തെ പെൺക്കളുടെ തന്തമാർക്ക് ചില ഡിമാൻഡ്സ് ഒക്കെ ഉണ്ട് ബ്രോ .
- ചെറുക്കൻ കള്ള്, കഞ്ചാവ്, സിഗററ്റ് ഇതിലേതെങ്കിലും ഉപയോഗിക്കണം
- മിനിമം രണ്ട് തല്ല് കേസ് അഞ്ച് പെണ്ണ് കേസ്സ്
- വിദ്യാഭ്യാസം ഉണ്ടാവരുത്
- ഗൾഫ് മതി. അതാവുമ്പോ കെട്ട് കഴിഞ്ഞ് രണ്ടാം മാസം നിർത്തി അച്ചി വീട്ടിൽ വന്ന് താമസിച്ചോളും
- ജോലിക്ക് പോയില്ലേലും കുഴപ്പമില്ല നാട്ടിലെ കുളി / സഞ്ചയനം / കല്യാണം ഇവയൊന്നും വിടരുത്
കൂൾ . എങ്കി പൊറത്ത്ന്ന് കെട്ടിക്കൂടെ എന്ന് നിങ്ങൾ ചോദിക്കും .
''ഞങ്ങൾ മൊടക്കുമല്ലോ'' എന്ന് പറഞ്ഞ് ചില തിണ്ണ നിരങ്ങികളും കരയോഗം/അമ്പലം വിഴുങ്ങികളും ഉണ്ടല്ലോ .
ബ്രോ നിങ്ങൾ എന്തറിയുന്നു .
--- നെല്ലിമരച്ചോട്ടില്‍
No comments:
Post a Comment