Mahalekshmyashtakam മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം

Views:


1195 ചിങ്ങമാസം ഒന്നാം തീയതി മുതല്‍ 41 ദിവസം വീതം
വിശേഷാല്‍ മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം നടത്തുന്നു. 



മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം

കുടുംബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനിൽക്കണമെങ്കിൽ ദാരിദ്ര്യം, കടബാദ്ധ്യത തുടങ്ങിയവയിൽ നിന്ന് മോചനം നേടേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ്  മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം. 

എന്താണ്  മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിന്റെ ലക്ഷ്യം ?
 
ഓരോ വ്യക്തിയും അവരവരുടെ സൗകര്യവും സാഹചര്യവുമനുസരിച്ച് നിത്യേന രാവിലെയും, വൈകുന്നേരവും നിഷ്ഠയോടെ 3 തവണ വീതം മഹാലക്ഷ്മ്യഷ്ടകം ജപിക്കണം. അങ്ങനെ ഒരേ മനസ്സോടെ ഒരു സമാജം ഒരുമിച്ച് ചെയ്യുന്ന ജപയജ്ഞത്തിന്റെ ഫലമായി വ്യക്തിയും സമാജവും അതിലൂടെ രാഷ്ട്രവും അഭിവൃദ്ധി പ്രാപിക്കണം, പരമവൈഭവത്തിലെത്തണം. ഇതാണ് മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിന്റെ പരമമായ ലക്ഷ്യം.

മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ ആർക്കൊക്കെ പങ്കെടുക്കാം ?  

ഇന്നത്തെ അവസ്ഥയിൽ നിന്ന് ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്ന്  ആഗ്രഹിക്കുന്ന ആർക്കും മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കാം.

മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? 
  1. ദാരിദ്ര്യം, കടബാദ്ധ്യത തുടങ്ങിയവയാൽ കഷ്ടപ്പെടുന്നവർക്ക് അവയിൽ നിന്ന് മോചനം നേടുന്നതിനും
  2. രോഗദുരിതങ്ങളാൽ അവശരായവർക്ക് രോഗശാന്തി ലഭിക്കുന്നതിനും
  3. ബിസിനസുകാർക്ക് ബിസിനസ് മെച്ചപ്പെടുന്നതിനും CASH FLOW കൂടുന്നതിനും
  4. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും തന്മൂലം കൂടുതൽ  നേട്ടങ്ങളും ഉണ്ടാകുന്നതിനും
  5. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും പുതിയ അവസരങ്ങൾ കിട്ടുന്നതിനും കഴിവ് തെളിയിക്കുന്നതിനും
  6. ശത്രു - ദൃഷ്ടി - ബാധ തുടങ്ങിയ ദോഷങ്ങൾ കൊണ്ട് നട്ടം തിരിയുന്നവർക്ക് അവയിൽ നിന്ന് മോചനം കിട്ടുന്നതിനും
  7. പ്രൊഫഷണൽ കോഴ്സുകൾക്കും തൊഴിലിനും മറ്റുമുള്ള പ്രവേശനപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഉന്നത വിജയം നേടുന്നതിനും
  8. കർമ്മ തടസ്സം, വിവാഹത്തിന് കാലതാമസം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നവർക്ക് തടസ്സങ്ങൾ മാറുന്നതിനും വിവാഹം പെട്ടെന്ന്  നടക്കുന്നതിനും
  9. സന്താനമില്ലാതെ സങ്കടപ്പെടുന്നവർക്ക്  ഉത്തമസന്താന ഭാഗ്യത്തിനും മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം പ്രയോജനപ്രദമായിരിക്കും.
മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കുവാൻ എന്താണു ചെയ്യേണ്ടത് ?

1195 ചിങ്ങമാസം മുതല്‍ 41ദിവസം വീതം (ഓരോ ദിവസവും 41പ്രാവശ്യം) മഹാലക്ഷ്മ്യഷ്ടകം ജപിക്കുന്ന ജപയജ്ഞത്തില്‍ ഭക്തിപൂര്‍വം പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ , ചിങ്ങമാസം മുതല്‍ തന്നെ അവരവരുടെ സൗകര്യവും സാഹചര്യവുമനുസരിച്ച് , നിത്യേന രാവിലെയും വൈകുന്നേരവും നിഷ്ഠയോടെ 3 തവണ മഹാലക്ഷ്മ്യഷ്ടകം ജപിക്കണം

ഒരു മണ്ഡലം (41ദിവസംപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീണ്ടും അടുത്ത മണ്ഡലം ആരംഭിക്കാം. അങ്ങനെ ഒരോ മണ്ഡലമായി യജ്ഞം തുടരുക.

സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ വിശ്വാസികളും ഈ മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തില്‍ പങ്കെടുത്ത്
ഐശ്വര്യവും സമാധാനവും സന്തോഷവും നേടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :: 9995361657










No comments: