Anandakuttan :: കവിത :: അപ്സര ഗായകൻ.

Views:

മുല്ലപ്പൂ ചൂടിയ മുടിയഴകിൽ അവൻ
പല്ലവകരങ്ങൾ കടഞ്ഞു നിന്നു.
അതു കണ്ടു വ്രീളയാം കാർകൂന്തലിൽ
അവൻ വീണ്ടും പൂ ചൂടിച്ചു.

ഒരു ചുടുചുംബനം നെറ്റിയിൽ വീണപ്പോൾ
എൻ മിഴികളറിയാതടഞ്ഞു.
കൺപീലികൾ തമ്മിൽ കിന്നരിച്ചു .
നാസിക തുമ്പുകൾ തട്ടി നിന്നു.

ഒരു ദീർഘനിശ്വാസം അവൻ തൊടുത്തു ,
എൻ കാതുകൾക്കാനന്ദമായി.

ചുണ്ടുകൾ ചുംബന ചർച്ചിതമായപ്പോൾ
എൻ കരം കഴുത്തിൽ തന്ത്രി മീട്ടി ,
അവന്റെ കനകച്ചേലുള്ള കഴുത്തഴകിൽ .

ആമ്രക ഫലം പോലെ ആകൃഷ്ടമായ
മാറിടം നാവാൽ നുണച്ചനേരം ,
അതു കണ്ടു നാണിച്ച നാഭീ നളിനത്തിൽ
അവന്റെ കൈവിരൽ തുമ്പുകൾനൃത്തമാടി.

എന്തിനോ വേണ്ടി ഞാൻ ഉൻമത്തയായി
എന്നുടെ മേനി കുളിരണിഞ്ഞു.

അറിയാതെ തുറന്നെൻ മിഴികൾ മെല്ലേ
കമ്പളം പരതി ഞാൻ ഗന്ധർവ്വനെ.
ആ മലരമ്പൻ പറയാതെ മറഞ്ഞു പോയി,
'എന്റെ ആദ്യസമാഗമ സ്വപ്നം.'

എന്റെ കാമുകൻ, അപ്സര ഗായകൻ ,
എന്നെങ്കിലുമവൻ വീണ്ടും,
എന്റെ സ്വപ്നത്തിലലിഞ്ഞു ചേരും.

വാർമഴവില്ലിൻ മന്ദസ്മിതം ,
വാർതിങ്കൾ തേൻ കുളിർ തന്ന നേരം.


--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
4/8/2017. (വെള്ളിയാഴ്ച)




No comments: