Views:
Image Credit :: https://www.cfo-india.in/article/2017/02/10/cag-make-audit-more-transparent-multiple-databases
'കിഫ്ബി' യ്ക്ക് പിന്നാലെ, കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പിലും CAG യാതൊരു ഓഡിറ്റിംഗും നടത്തേണ്ടതില്ലെന്ന് അറിയിച്ച് സമ്പൂർണ്ണ നിസ്സഹകരണവുമായി വിമാനത്താവള നടത്തിപ്പ് കമ്പനി ആയ 'കിയാൽ '..........!
'കിയാൽ' സർക്കാർ വക കമ്പനി അല്ലെന്നും, അതിനാൽ CAG ക്ക് ഈ കമ്പനിയുടെ ഓഡിറ്റിംഗ് നടത്താൻ അധികാരം ഇല്ല എന്നുമാണ് അവരുടെ വാദം.
ഭാഗ്യം, ഇത് ആർക്ക് സ്ത്രീധനം ആയി കിട്ടിയ കമ്പനി ആണെന്ന് തൽപരകക്ഷികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല...!
'കിയാൽ' ന്റെ 65 ശതമാനം ഓഹരികൾ സർക്കാർ വകയാണെന്നു - ള്ളതാണത്രേ വാസ്തവം.....!
ഇത് ബോധപൂർവ്വം മറച്ചു വച്ചു കൊണ്ടാണ് ഈ ഒളിച്ചുകളി.........!!
ബഹു. മുഖ്യമന്ത്രിയാണ് 'കിയാൽ'ന്റെ ചെയർമാൻ........!
വളരെ സുതാര്യമായിരിക്കേണ്ട വിമാനത്താവള നടത്തിപ്പിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നുണ്ടെന്നാണല്ലോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്...?
- സുതാര്യത ഉണ്ടെങ്കിൽ ഓഡിറ്റിംഗിന് അനുവദിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ?
- ഓഡിറ്റിംഗിന് അനുവദിക്കണമെന്ന് CAG ബഹു. മുഖ്യമന്ത്രിയോടും, ചീഫ് സെക്രട്ടറിയോടും ആവർത്തിച്ച് അവശ്യപ്പെട്ടിട്ടും ഇതുവരേയും യാതൊരു പ്രതികരണവും ഇല്ലെന്നാണ് അറിയുന്നത്.
- പ്രളയദുരിതാശ്വാസ നിധിയിലേക്ക എത്ര രൂപ വന്നു എന്നോ എത്ര രൂപ ഏതൊക്കെ തരത്തിൽ ചെലവായി എന്നോ ആർക്കും അറിയില്ല. ആരോടും പറയില്ല.........!
- ' കിഫ്ബി' യുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ അനുവദിക്കില്ല......!!
- 'കിയാൽ' -ൽ സർക്കാരിന് ഒരു കാര്യവും ഇല്ല. പിന്നല്ലേ ഓഡിറ്റിംഗ്.........!!!
- അങ്ങനെ, അങ്ങനെ, ചാകരക്കൊയ്ത്തിന്റെ കഥ അനുസ്യൂതം തുടരുന്നു..........!!
"കാട്ടിലെ തടി, തേവരുടെ ആന..........." എന്ന നയം ശരിയാണോ?
ശംഭോ മഹാദേവാ.........!!
No comments:
Post a Comment