Views:
പള്ളിക്കൂടം പള്ളിക്കൂടം
നാട്ടിൽ നല്ലൊരു പള്ളിക്കൂടം
ഉള്ളിന്നുള്ളിൽ അറിവ് നിറക്കാൻ
ഉയർന്നു നില്ക്കും പള്ളിക്കൂടം
ഇരുളിൽ നട്ടം തിരിയുന്നോർക്കും
പൊരുളുകളറിയാതലയുന്നോർക്കും
ഉള്ളിന്നുള്ളിൽ വെട്ടം നല്കാൻ
ഉയർന്നു നില്ക്കും പള്ളിക്കൂടം
വെയിലേറ്റുള്ളം പിടയുന്നോർക്കും
ആശ്രയമേതെന്നറിയാത്തോർക്കും
നാട്ടിൽ നന്മത്തണലുവിരിക്കും
വന്മരമീയൊരു പള്ളിക്കൂടം
അറിവാം മധുവിൻ മധുരം നുണയാൻ
ശലഭങ്ങൾ പോൽ കുട്ടികളെത്തും
അറിവിന്നുറവായ് ഉയർന്നു നില്ക്കും
പൂന്തോട്ടം പോൽ പള്ളിക്കൂടം
1 comment:
മാഷിനും പള്ളിക്കുടത്തിനും എല്ലാ ഭാവുകങ്ങളും
Post a Comment