Views:
കൊതി
കൊതിയായിരുന്നു എല്ലാത്തിനോടും
അന്തമില്ലാത്ത കൊതി.
അതു പിന്നെ തിരഞ്ഞെടുക്കലായി
പലതിൽ നിന്ന് ചില തിലേക്ക്.
താൻ തന്നെ അറിയാതെ
തറച്ചു പോയതിനോടായി കൊതി.
വേദനിച്ചു
പിടിച്ചുലച്ചു.
പിഴുതെറിയാൻ
കുതറിമാറാൻ
കാരണങ്ങൾ കണ്ടെത്താൻ
കഴിയുന്നില്ലവന് .
ഇന്ന്; തറച്ച ആ വേദനയാണ്
അവന്‍റെ തീരാത്ത കൊതി.
- ജീവരാഗം മാസിക ജനുവരി 2019-
No comments:
Post a Comment