Raji Chandrasekhar :: "മനുഷ്യാ"-ന്നെന്നെ വിളിക്കല്ലെ പെണ്ണേ

Views:



"മനുഷ്യാ"-ന്നെന്നെ വിളിക്കല്ലെ പെണ്ണേ,
മനുവതു കേട്ടാൽ കലിച്ചു തുള്ളും.
മൃഗമെന്നുമെന്നെ വിളിക്കല്ലെ പെണ്ണേ
മൃഗകുലമൊന്നിച്ചിളകിയെത്തും.

ഇവനെ വിളിക്കുവാനേതു വാക്ക്
'കവി'യെന്നു തന്നെ നിനച്ചു കൊൾക...
കവിയുന്ന രാഗത്തിരക്കു മൂളും
കവിതയായുള്ളിൽ നിറഞ്ഞു വാഴ്ക.

ഇരുളുന്ന രാവിൽ നിലാവുപോലെ
വരു, മെന്നു തമ്മിൽപ്പുണർന്നുറങ്ങാൻ
ഇരുവരുമേറെക്കരുതലോടെ
കരുതുന്നതൊക്കെയും പങ്കുവയ്ക്കാൻ





3 comments:

Unknown said...

മനോഹരമായിട്ടുണ്ട് സർ..

Raji Chandrasekhar said...

Please Add your Name...

Kaniya puram nasarudeen.blogspot.com said...

മനുഷ്യാ ന്നും വിളിച്ചിടട്ട്
വരികൾ കൊള്ളാം
ആശംസകൾ