Raji Chandrasekhar :: നിന്നെ മാത്രം സ്തുതിച്ചു പാടട്ടെ ഞാൻ

Views:



നിത്യവും രാശിചക്രമായ് ചുറ്റിടും
സത്യമാ,ണെന്‍റെ സൂര്യതേജസ്സു നീ...
കാലമൊക്കെയും കാണിക്കയേകിടും
താലമേന്തുന്നൊരംഗലാവണ്യമേ,...

എന്നുമെന്നിലെ കാവ്യ രേണുക്കളിൽ
മിന്നുമർത്ഥമായ് ചേരും കിനാവൊളി,
ഒന്നു മിണ്ടിപ്പിണങ്ങാതുദിക്കുമോ,
പൊന്നുഷസ്സിന്‍റെ കൊഞ്ചലും രാത്രിയും.

എന്തിനാണെന്നു തേടാതെ, തമ്മിൽ നാ-
മെന്തുമേതും പകുക്കുന്ന നാളുകൾ
ഒന്നുപോലും മറക്കാതെയുള്ളിലും
നിന്നെ മാത്രം സ്തുതിച്ചു പാടട്ടെ ഞാൻ.





No comments: