Raji Chandrasekhar :: എല്ലാം തലതിരിഞ്ഞാണല്ലൊ കേൾക്കുന്നത്!

Views:

പുലരികള്‍ വൈചിത്ര്യമാർന്ന നിന്‍ വാക്കുകൾ
പലകുറി വീശി വിളിച്ചുണർത്തും.
നിറയുന്ന വാശിയും വീറുമായുള്ളിലും
നിറമോലും തൂലികത്തുമ്പു താഴ്ത്തും.
"പലതുണ്ട് കേമത്വമെന്നിട്ടും, എല്ലാം
തലതിരിഞ്ഞാണല്ലൊ കേൾക്കുന്നത്!"

"ചില നേരം നിന്നോടു മിണ്ടുമ്പോൾ കൗമാര-
ചപലനായ് മാറും ഞാനെന്തുകൊണ്ടോ !
സുരഭില സ്വച്ഛമാം നീലമേലാപ്പിലും
സുരലോകഗീതം നീ മീട്ടിനില്‍ക്കെ,
മിഴികളിലാദ്യത്തെയാകാംക്ഷാഭേരിയായ്
മൊഴിമറന്നെന്നുടെ നെഞ്ചിടിക്കും..."








2 comments:

Ruksana said...

എല്ലാം തലതിരിഞ്ഞ കാലം .. നന്നായിട്ടുണ്ട് മാഷേ...!

Raji Chandrasekhar said...

Santhosham