Raji Chandrasekhar :: നിന്നോടു മാത്രമെന്തിത്ര സ്നേഹം

Views:


നിന്നോടു മാത്രമെന്തിത്ര സ്നേഹം
എന്നെക്കുരുക്കുന്ന തീവ്രദാഹം
വാക്കായി വന്നെത്തുമാർദ്രതാരം
നോക്കാതെ കാണുന്ന കാഴ്ച ഭാരം.

പാട്ടുള്ളു നീറ്റുന്ന ശ്യാമരാഗം
കൂട്ടൊട്ടു പാളും കുതർക്കവേഗം
ചാട്ടുളി നീട്ടുന്ന ധൂർത്തനോട്ടം
ചാട്ടം പിഴച്ചോരു വാഴ്വു വാട്ടം.

പത്തിക്കടിച്ചിട്ട സർപ്പദർപ്പം
തത്തിപ്പിടഞ്ഞേറ്റെണീക്കുമൊപ്പം
കുത്തിക്കുറിക്കും വിധിക്കു താളം
കത്തിക്കനക്കും ദുരർത്ഥമേളം





No comments: