Views:
ഭീകരമല്ല, നിൻ വദനം -
വിരൂപമല്ല,നിൻ കായം,
എങ്കിലും അറിയതെപോയി നിന്നുള്ളം -
സാഗര തിരകളുയരും
നിൻ ഹൃത്തടം.
മാലാഖയായ് ചമഞ്ഞു -
മാലിന്യമായ് തീർന്നു,
കൊടുംപാതകവീഥിയിൽ
ഏറെദൂരം താണ്ടി നീ.
ജീവനുള്ള കാലമത്രയും -
നന്മ വിതറുമെങ്കിലോ,
മാലാഖമാർ വാഴ്ത്തിയേനെ -
നിന്നെ, ദേവതയാക്കിയേനേ.
പാപക്കിണറിലായാഴ്ത്തി നീ,
ജീവൻ തുടിക്കും മനുഷ്യരെ ....
ആമോദതേരിലായ് കറങ്ങവേ .
എന്തിനായീ, ക്രൂരതകൾ -
ഇനിയെന്തു വേണം, പിശാചിനി...
അവനിയിലിവളൊരു നാരിയോ?
ദുർദേവതയോ....!!
ഇനിയുംപിറക്കരുതേ ഭൂവിലായ് _
മനുഷ്യപ്പിശാചുക്കൾ
ജീവനായ്.
No comments:
Post a Comment