Sidheek Subair :: മിഴി മൊഴികൾ

Views:



മിഴി മൊഴികൾ


കാൺകിലും കാണാതെയും
          ഓതുവാനാകാത്തൊരു
നോട്ടമായൊരുക്കുന്നോ
          വീഴ്ത്തുവാൻ മേഘക്കെണി...

ആൾക്കൂട്ടം, നടുക്കു നാം
          മനസ്സു തുറക്കുവാൻ
ആവതില്ലിനിയുമീ
          വിരഹം സാന്ദ്രം സത്യം...

നീ വന്നു തുറക്കുമീ
          ഇരുട്ടിൻ സ്വപ്നക്കൂട്ടിൽ,
നാഥയായെന്നെത്തുമെൻ
          വാഴ്വിന്‍റെ വാഗർത്ഥമേ

കാഴ്ചയായ് നീളുന്നൊരീ
          ജാലക കണ്ണിന്നുള്ളിൽ
വേഴ്ചയാം മൗനം വാക്കും
          നോവുന്നനാവിൻതുമ്പും...

ദൂരങ്ങളേറെയുണ്ട്
          ഇനിയും കടക്കുവാൻ,
പോരുക കരുത്തിന്‍റെ
          ജ്വലന സാന്നിധ്യമേ...

നിൻ മിഴിമൊഴികൾ തൻ
          അഴകിൽ പൊലിക്കട്ടെ
മുൾവഴിയിഴയുമെൻ
          ഹൃത്തിന്‍റെ നിണക്കൊള്ളി...




No comments: