Skip to main content

Posts

Showing posts from December, 2019

Statement issued by Academicians and Citizens

Statement issued by Academicians and Citizens Statement PDF It is highly condemnable that the honourable Governor of Kerala Anf Mohammed Khan was physically heckled and threatened by Marxist historian Irfan Habib at the inaugural session of Indian History Congress at Kannur University The left delegates rushed at the Governor shouting slogans after he spoke about ongoing anti CAA agitation in various parts of the country. He in fact was responding to the controversial and wrong comments made by Irfan Habib and other previous speakers regarding CAA The honourable Governor explained that he had come with a prepared speech and since they raised such points it was his duty to clarify such errorsas he had the responsibility to protect the constitution of the country Irfan Habib tried to disrupt the speech when he quoted Maulana Abul Kalam Azad and shouted at him to quote Godse He pushed Honourable Governor's ADCiand Security Officer who prevented his unseemly gesture The Pol...

വങ്കത്തം

വംശവിനാശക വിത്തുകൾ വിളയും  വങ്കത്തം വിടുവായത്തം, വാർഷികവലയം വളരും വഞ്ചന വായ വിടർത്തി വരുന്നു...

Ram R Nair :: The young new generation is looking for....

Photo by  Naveed Ahmed  on  Unsplash The young new generation is looking for...  India to be on the top be it in sports, arts or economy.  We vote for those who stand with us in the race for development. We do not tolerate discrimination by religion We do not tolerate racism We do not tolerate theatrics in the name of politics. Politicians should be taught what their duty is once they are elected Its not for your personal glory but you are responsible for the 1.5 Billion whom the world call Indians.  How can we achieve this?  1. Demolishing the current political scenario in India.  Demolish the corrupt century old political families, narcistic leaders and their blind followers. Is it possible in an overnight?  Giving strength to Indian Judiciary and the President of India might help in accelerating this change.   Without it we will be in a quick sand condition.  Changing the way of thinking is difficult, rev...

Ram R Nair

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം....

Sidheek Subair :: എതിര്

Image Credit ::  Photo by  Matthew T Rader  on  Unsplash എതിര് നേരിതാണ്, നീറും             നെരിപ്പോടെരിയുന്ന വേരെല്ലുപൊടിയു -             ന്നൊരോർമ്മയാണ്... ഒരുതുടം ശാന്തിനുകർ-             ന്നുന്മത്തരാകുവാൻ മരുപച്ചതേടുവോർ,             കാണുന്നതോ കാനൽ-             ജലക്കാഴ്ച മാത്രം... വെറുപ്പും പിണക്കവും             ഭ്രാന്തും നുരഞ്ഞേറി പിറവിയും ബന്ധവും             വെറുതെ, എൻ മോദമേ- സത്യ,മെന്നുഴറി-             പ്പതയുന്ന ജൻമങ്ങൾ... കൃത്യമായെ,ന്നെത്തുമെ-             ന്നറിയാത്ത പുലരികൾ, സന്ധ്യകൾ ഇരുണ്ടു             കൊഴിയുന്നു, സ്വപ്നങ്ങൾ വന്ധ്യത പുൽകി, മൂക             ഭീതിയായ് പടരുന്നു... ഒഴിയാത്ത ചഷകങ്ങൾ,    ...

Jayan Pothencode :: ഭക്തിയുടെ ഭാവസമര്‍പ്പണം

JAYAN POTHENCOD ഭക്തിയുടെ ഭാവസമര്‍പ്പണം ജയന്‍ പോത്തന്‍കോട് ഭക്തി എന്നാല്‍ ഈശ്വരനോടുള്ള വിശ്വാസവും സ്‌നേഹവുമാണ്. ആത്മീയതയും മോക്ഷാത്മകതയും സൂചിപ്പിക്കുന്ന, പൂര്‍ണത തേടിയുള്ള പ്രയാണമാണത.് ജീവിതം തളരുമ്പോള്‍ താങ്ങാകുന്ന കാരുണ്യമാണ് ഈശ്വരന്‍. നിത്യജീവിതത്തില്‍ ഭഗവത്‌സ്മരണ ഒന്നു മാത്രമേ ആപത്തുകള്‍ നീക്കുവാന്‍ വഴിയായി നമുക്ക് മുന്‍പില്‍ ഉള്ളൂ. ആ വഴി തുറക്കുന്നതിന് ആത്മാര്‍ത്ഥമായ ഭക്തിയാണ് വേണ്ടത്. പ്രകാശത്തിന്റെ പിറവി ഇരുട്ടിനെ ഇല്ലാതാക്രുന്നതു പോലെ.ഈശ്വരചിന്ത അറിവില്ലായ്മയെ അകറ്റും. പ്രപഞ്ചത്തിന്റെ പൊരുളായ പ്രണയസ്വരൂ പമാണ് ഗണപതി. ഏത് കാര്യവും തടസ്സമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ വിഘ്‌നേശ്വരനെ ആദ്യം പ്രാര്‍ ത്ഥിച്ചേ  മതിയാവൂ. ബുദ്ധിയുടെയും സിദ്ധിയുടെയും ദേവനാണ് ഗണപതി. മനുഷ്യന്റെ വളര്ച്ചയ്ക്ക് അനിവാര്യമായി വേണ്ടത് ബുദ്ധിയും സിദ്ധിയുമാണ.് ആദ്ധ്യാത്മിക മാര്‍ഗത്തിലും ലോകവ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതിലൂടെ ഇല്ലാതാകുന്നു. വിഘ്‌നേശ്വരനെ കുറിച്ചുള്ള ശ്രീ രജി ചന്ദ്രശേഖറിന്റെ തുമ്പിക്കൈ (ശ്രീ ഗണേശ നവ മാലിക) എന്ന കവിതാസമാഹാരം ഓരോ മനസ്സിലും കൗതു...

Jayan Pothencode

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം....

Minimol O :: പാഠഭേദം

പാഠഭേദം 'ഒഴുക്കിനൊത്തൊഴുകുവാനൊരുമിച്ച് നില്‍ക്കുവാന്‍...’ പുതിയ പാഠങ്ങള്‍ പഠിക്കവേണം! കാലക്കുതിപ്പില്‍ കരഞ്ഞലിഞ്ഞീടാതെ കുതി കൊള്‍ക കാപട്യത്തേരിലേറി. വെള്ളയിലൊരു ചെറു കുരിശു വരച്ചെന്നാല്‍, സത്യവും സ്നേഹവും ത്യാഗവുമായ്. മനസ്സിന്‍റെ കോണില്‍ മരവിപ്പുമാത്രമേ മായാത്ത ഓര്‍മകള്‍ ബാക്കിയായി. കൂട്ടമായ് നിന്നവര്‍ കല്ലെറിഞ്ഞീടുമ്പാള്‍, ഒരു പുച്ഛ ഭാവം മനസ്സില്‍ ബാക്കി. കണക്കുകള്‍ കാണാപ്പുറങ്ങളായ് മാറുന്നു കാലങ്ങളൊക്കെയും മൂക സാക്ഷി! അസ്പര്‍ശ്യമടിമത്വമധീശത്വ വേരുകള്‍ വടവൃക്ഷമായ് വളര്‍ന്നിടുമ്പാള്‍, തണലും കനികളും പകരുന്ന വൃക്ഷത്തെ കരുതലോടെ നാം കാത്തിടുന്നു! കമനീയ കാനന ഭംഗികള്‍ക്കൊക്കേയും, കരുതലിന്‍ കാന്തിക ചിന്ത വേണം.... യുക്തിയുമയുക്തിയും ചിന്തിച്ചിരിക്കില്‍ നീ 'കാട്ടാള നീതിക്കിര മാത്രമേ.’ --- Minimol O

Kavya Ayyappan :: ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ്

ശ്രീ അനു പി യുടെ ' ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ് ' എന്ന ചെറു കഥ, പുറമെ ലളിതം എന്ന് തോന്നുന്നു എങ്കിലും കഥയുടെ അകക്കാമ്പുകൾ  തേടി പോകുമ്പോൾ കഥകൃത്ത് കൈകാര്യം ചെയ്യുന്ന വിഷയം അല്പം ഗൗരവമുള്ളതാണെന്ന് കാണാൻ കഴിയും. ആഗലെയ ഭാഷയിൽ എഴുതിയിരിക്കുന്ന കഥയുടെ പേരിൽ നിന്നും തന്നെ തുടങ്ങാം. നമ്മുടെ ഭാഷയോടുള്ള ബഹുമാന സൂചകമായി മലയാളത്തിൽ തന്നെ പേര് വെക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കടന്ന് വരാൻ സാധ്യത ഉണ്ടെങ്കിലും, അതിന് പിന്നിൽ മറ്റൊരു സംഗതി ഇല്ലേ എന്നൊരു സംശയം. പ്രണയമെന്ന വികാരത്തെ   ശരീരം കൊണ്ട് കൂടുതൽ അടയാളപ്പെടുത്തുകയും പ്രണയസുന്ദര നിമിഷങ്ങളിൽ പൊതുയിടങ്ങളിൽ പോലും ചുണ്ടുകൾ കോർക്കാൻ ഭയപെടാത്ത ഇംഗ്ലീഷ് സംസ്ക്കാരം കടന്ന് വന്നതിന്‍റെ ഒരു സൂചന പേരിൽ കാണാൻ കഴിയുന്നു. തലമുറകളുടെ വേഗതയെ കഥ അവതരിപ്പിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നിരവധി തലങ്ങളെ ചർച്ച ചെയ്യുന്നുണ്ട്. കുട്ടികളുടെ  മാനസിക വളർച്ചയെ അടുത്തിരുന്നിട്ടും തിരിച്ചറിയാൻ കഴിയാത്ത, അവർക്കു വേണ്ട വിധമുള്ള ശാരീരിക, ലൈംഗിക അവബോധം കൊടുക്കാൻ വിസ്സമ്മതിക്കുന്ന മാതാപിതാക്കൾ ഒരുവശത്ത് നിൽക്കുമ്പോൾ, വിദ്യാഭ്യാസം മറ്റു പാഠ്യ - പാഠ്...

Kavya Ayyappan

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം....

Ruksana Kakkodi :: മധു ഭ്രമരം

മധു ഭ്രമരം ഭയമേതുമില്ലാതെ - നിൻ ചാരത്തണയുവാൻ, തുടിയ്ക്കയാണെന്നും പ്രിയനേയെൻ മനമെന്നും ഒരു വാക്കുരയ്ക്കുവാൻ - ഒരു നോക്കു കാണുവാൻ , കൊതിച്ചിതെൻ മനമാകെ മധുമാരി പൊഴിയുന്നു. ദൂരെത്തിളങ്ങുമമ്പിളിമാമനായ് - പ്രിയനേ നീയെനുളളിൽ പ്രകാശം ചൊരിയുന്നു. നിശയായ്  നിന്നിൽ ഞാൻ മെല്ലെ പടരവെ - പുതുപുലരിയായെന്നിൽ നീ, പുഞ്ചിരി തൂകയായ്. വരുമോയെൻ ചാരേ നീ.... ഹൃദയം പകുക്കാനായ് , കരളും നിനക്കായി- യേകിടാം ഞാനെന്നുമേ. പ്രണയം തളിർക്കാനായ് - ആ കുളിരിലായലിയാനായ് , വരുമോയെന്നരികേ നീ - എൻ പ്രണയത്തിൻ മധുവണ്ടേ. --- Ruksana Kakkodi

Raju.Kanhirangad :: കവിത :: വാക്കുകൊണ്ട്

വാക്കുകൊണ്ട് കാടേറുകയെന്നാൽ വീടേറുകയെന്നാണ് കാടുമുടിച്ചെന്നാൽ വിളക്കണച്ചെന്നാണ് നീർപ്പാമ്പിഴഞ്ഞിഴഞ്ഞ് ഫണംവിരിച്ചതു കണ്ടില്ലെ നീലമല ചോടോടെ കടപുഴകിയതു കണ്ടില്ലെ കൂരിരുളുകൾ കുടിവാഴാൻ കുടമുടച്ചോർ നമ്മൾ മുടിയാട്ടി തുള്ളുന്ന രാവെക്ഷിയും നമ്മൾ കരിമലതൻ കരളരിഞ്ഞ് കുരുതിയുണ്ടോർ നമ്മൾ കൊതിപെരുത്ത് കരുതിവെച്ച വിത്തു കുത്തി തിന്നോർ. കരുകരേ കൊറിച്ചില്ലെ മണ്ണടങ്ങേ മരമടങ്ങേ മടുമടേ കുടിച്ചില്ലെ കാട്ടുനീരിൻ നാട്ടുയിര് ഉലകം ചുട്ടുറഞ്ഞാടി അലറിത്തുള്ളീടുന്നൂ നാം പാടില്ല പാടില്ലെന്നു പാടുന്നതു നാം തന്നെ ഒരു കൈയിൽ ഹരിതമേന്തി മറുകൈയിൽ മഴുവേന്തി വാക്കിലൊരു വെള്ളരിപ്രാവ് ചിറകറ്റതോ ചിറകടിപ്പതോ ?! ---  Raju.Kanhirangad

Minimol O

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യ...

Aswathy P S :: പുസ്തകപ്രകാശനം 8-12-2019

പുസ്തകപ്രകാശനം 8-12-2019 അക്ഷരപ്പിച്ചവച്ചു തുടങ്ങുമ്പോൾ തന്നെ ഇതുപോലെ ഒരു വലിയ വേദിയോട് ചേർന്ന് നിൽക്കാൻ സാധിച്ചതു..... മഹാഭാഗ്യം..... എന്നല്ല, അത് വെറും ഭാഗ്യമല്ല, ചിലരുടെ സന്മനസ് മേൽ പതിഞ്ഞതുകൊണ്ട് തന്നെയെന്ന് ബോധ്യമുണ്ട്...... നന്ദി വാക്കുകൾ ഒഴിവാക്കിയത് ബോധപൂർവ്വം. ഉള്ളം വരച്ചുകാട്ടുമ്പോൾ നന്ദി വാക്കുകൾക്ക് ചായം എത്ര ചാലിച്ചിട്ടും തൃപ്തി വരാത്തതു കൊണ്ടോ..... അതോ.... ഇനിയും ഈ കടാക്ഷങ്ങൾ വേണമെന്ന അത്യാഗ്രഹം കൊണ്ടോ.... അറിയില്ല..... --- Aswathy P S

KIlimanoor Town U P S :: Hindi Language Lab

The First Hindi Language Lab in Kerala at  Kilimanoor Town U P School.

Jagan :: ജനം നിയമം കയ്യിലെടുക്കും

ജനം നിയമം കയ്യിലെടുക്കും . അപ്രകാരം ഉണ്ടാകാതിരിക്കാൻ നാം ജാഗരൂകരാകണം. തെലങ്കാനയിൽ യുവതിയായ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നാലു പ്രതികളെയും പോലീസ് വെടി വെച്ചുകൊന്നു.....! ആക്ഷൻ ത്രില്ലർ-കുറ്റാന്വേഷണ സിനിമകളിൽ കാണുന്ന ക്ലൈമാക്സ്‌ രംഗം പോലെ ആവേശകരം......!! ഭാരതമൊട്ടാകെ ഒട്ടേറെ ജനങ്ങൾ ഇത് ആഘോഷിച്ചു. സ്ത്രീകളോട് അതിക്രമം കാട്ടുന്ന ക്രൂരന്മാരായ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ സമയബന്ധിതമായി നൽകാൻ  നീതിപീഠങ്ങൾ വിമുഖത കാണിക്കുമ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്ന, മാതൃകാപരമായ ശിക്ഷ നമ്മുടെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് നടപ്പാക്കി എന്ന് അവർ സന്തോഷിച്ചു, ആശ്വസിച്ചു. ഈ ഓപ്പറേഷനിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് വീരപരിവേഷം ചാർത്തിക്കൊടുത്തു. വൈകി കിട്ടുന്ന നീതി യഥാർത്ഥത്തിൽ നീതിനിഷേധം തന്നെ ആണ് എന്നും,അതു കൊണ്ടു തന്നെയാണ് 'ഇൻസ്റ്റൻന്റ് നീതി' നടപ്പാക്കൽ ജനങ്ങളെ ആവേശഭരിതരാക്കിയതും എന്ന് നാം മനസ്സിലാക്കണം. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും, അപ്പോൾ ഉണ്ടായ 'സ്വാഭാവിക ആക്രമണത്തിൽ' നാലുപേരും ഒരേപോലെ വെടിയേറ്റ് മരിച്ചു  എന്നും പ...

Anu P Nair :: ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്

ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ് കാട്ടുവിള ഗവർൺമെന്റ് യു പി സ്കൂളിന്‍റെ ഗേറ്റിനു മുന്നിൽ രണ്ട് നാല് ആറ് എട്ട് എന്ന ക്രമത്തിൽ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു . വലിയ കാശ്കാരുടെ മക്കൾ പഠിക്കുന്ന സി ബി എസ് ഇ വിദ്യാലയങ്ങളെപ്പോലെ കൂറ്റൻ ഗേറ്റോ രൂക്ഷമായ നോട്ടവുമായി സെക്യൂരിറ്റിക്കാരനോ ഇല്ലാത്തതിനാൽ ആ സംഘത്തിന് എച്ച് എം ന്‍റെ മുറിയുടെ മുന്നിൽ വരെ എത്താൻ സാധിച്ചു . എച്ച് എം ന്‍റെ മുറി എന്നുപറഞ്ഞാൽ എച്ച് എം നും ആറ് അധ്യാപകർക്കും കൂടിയുള്ള മുറി . ആ മുറി അകത്തു നിന്ന് പൂട്ടപ്പെട്ട നിലയിൽ കാണപ്പെട്ടു . മുൻകൂർ ജാമ്യമെടുക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമായ ഏർപ്പാടാണല്ലോ . ഇവിടെ വാതിലും പൂട്ടി അകത്തിരിക്കുന്ന ഈ ഏഴ് മനുഷ്യാത്മാക്കളും സ്വയരക്ഷതേടിയതിനാൽ അറിഞ്ഞതെല്ലാം സത്യം തന്നെയെന്ന് ആൾക്കൂട്ടം ഊഹിച്ചു . '' ടീച്ചറേ വാതിൽ തുറക്ക്'' പ്രതിപക്ഷ കക്ഷിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ സംഘതലവൻ വാതിൽ മുട്ടി . കുറ്റം ചെയ്തിട്ടു വാതിലും കുറ്റിയിട്ടിരിക്കുന്ന പ്രതികൾക്ക് അത്ര ബഹുമാനമൊന്നും വേണ്ട എന്ന രീതിയിൽ ഒരുവൻ ആക്രോശിച്ചു '' എറക്കി വിടടീ അവളെ '' ''എട്ടും പൊട...

Raji Chandrasekhar :: സ്നേഹവും കടപ്പാടും ബാക്കി

സ്നേഹവും കടപ്പാടും ബാക്കി  ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഉള്‍ക്കരുത്ത്. അത് എകശിലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പോലും സ്നേഹത്തോടെ സ്വീകരിച്ചു പരിപോഷിപ്പിക്കുന്നു. അധിനിവേശമോഹവുമായെത്തിയ പലരും പലതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ സർവാത്മനാ ലയിച്ചു ചേർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർ സ്വാര്‍ത്ഥതാൽപര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും തിരുത്തപ്പെടേണ്ടുന്ന ആശയത്തെറ്റുകൾ ഇനിയും അവശേഷിക്കുന്നുമുണ്ട്. കാലഗതിയുടെ ഇത്തരം അവക്ഷിപ്തമാലിന്യങ്ങളെയും അലിയിപ്പിച്ചു തന്റെ ആത്മാവിന്റെ അംശമാക്കി മാറ്റാൻ കെല്‍പുള്ളതാണ് ഭാരതീയ സാംസ്കാരിക പാരമ്പര്യം. തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ ചെയ്യും. തങ്ങളുടേതു മാത്രമാണ് ശരി എന്ന ദുർവാശി നമ്മുടെ പാരമ്പര്യമല്ല.  വൈവിധ്യങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം. കല, സാഹിത്യം, വിജ്ഞാനം തുട...

Amithrajith :: മൗനം

മൗനം നീയും, നിന്‍റെ, അകതാരിലെവിടെയൊ പാര്‍ക്കുന്ന മൗനവും ഭീരുവിന്‍റെ ഒളിത്താവളം. കഴിവുകെട്ട കൈ മലർത്തല്‍ കാര്യപ്രാപ്തമല്ലാത്ത നിസ്സഹായത ശത്രുവൊരുക്കിയ കുരുക്കില്‍ വാരിക്കുഴിയിൽ കുരുങ്ങി കരയാന്‍ കഴിയാത്തത്. വെട്ടി വീഴ്ത്തിയ സത്യങ്ങള്‍ വെടി വെച്ചൊതുക്കിയ 'വിപ്ലവം' ചവിട്ടിത്താഴ്ത്തിയ ധര്‍മത്തിനരികെ നീ പാലിച്ചതും, നിന്നിലൊളിപ്പിച്ചതും നീ, ഒരുക്കിയ ചെളിക്കുണ്ടായിരുന്നു. വിശന്ന കുഞ്ഞിന്‍റെ തേങ്ങലുകൾ കേട്ടിട്ടും വിടര്‍ന്ന പെണ്ണിന്‍റെ രോദനം കേട്ടിട്ടും വിലാസമില്ലാത്തവരുടെ വേദന കണ്ടിട്ടും നീ, സൂക്ഷിച്ച ആ മൗനം നീ, ഒളിപ്പിച്ച കാപട്യമല്ലാതെന്ത് ? ശത്രുവിന്‍റെ ശബ്ദഘോഷം ശതാബ്ദങ്ങളുടെ ചരിത്രം ശബ്ദമില്ലാത്തവന്‍റെ വേദനയറിയാതെ, നിന്നിൽ നീ തന്നെ ഒളിപ്പിച്ച മൗനത്തിനു നീ പണിത ശവക്കുഴിയല്ലാതെന്ത് ? അധിനിവേശം വിരിച്ച വല ആരാച്ചാറൊരുക്കിയ കുരുക്ക് അതിനിടയില്‍, അര്‍ത്ഥമറിയാത്ത ഭക്തിയിൽ ആചാരം തെറ്റാതെ, കാത്തതും നീ പേറുന്ന അടിമത്വമായിരുന്നോ ? ഇനിയെങ്കിലും..., നീ ശബ്ദമാകുക ഒതുക്കപ്പെടുന്നവര്‍ക്ക്, ഇന്നെങ്കിലും..., നീ ഓര്‍മപ്പെടുത്തുക ഒടുങ്ങിത്തീരാത്തവര്‍...