മുല്ലപ്പൂവും പൂമ്പാറ്റകളും ഫാത്തിമ സന കെ.പി. ഒരു ഗ്രാമത്തിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അവിടെ ഡാലിയാ, റോസാപ്പൂ, മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്. മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു. പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog