സത്യം :: അശ്വതി എം

Views:
അശ്വതി എം
പറയാതെ നീ വിരുന്നിനെത്തുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്റെ നഗ്നസത്യം 
പറയാതെ പോകുന്ന തെളിമയാം നിന്നെ 
അറിയാതെ ഞാനൊന്നു സ്‌നേഹിച്ചു പോയി 

മയിലിനെപ്പോലെയൊന്നാടാന്‍ കൊതിക്കുന്നു 
ഒഴുകുന്ന പുഴയായി പാടാന്‍ കൊതിക്കുന്നു 
മഴയുടെ കുളിരായി ചേരാന്‍ കൊതിക്കുന്നു 
പുലരിത്തുടിപ്പായി മിണ്ടാന്‍ കൊതിക്കുന്നു 

എങ്കിലുമിന്നെന്റെ ഹൃത്തുടിപ്പില്‍ 
നീയൊരു ഹര്‍ഷമായ്‌ മിന്നിടുന്നു 
എവിടേക്കു പോയാലുമെത്തുമല്ലൊ 
ശാശ്വത സത്യമായ്‌ നിത്യവും നീ