പുസ്തക പ്രകാശനം :: താത്രീ ഭഗവതി :: ഇരിഞ്ചയം രവി

Views:



ഇരിഞ്ചയം രവിയുടെ പുതിയ നോവൽ താത്രീഭഗവതി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ശ്രീമതി.ആനന്ദിരാമചന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ ഡോ.സി.നാരായണപിള്ള സ്വാഗതം പറഞ്ഞു. ശ്രീ.എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, കൈരളി ടി.വി.), പുസ്തകം ഏറ്റുവാങ്ങി. ഡോ.എം.എ. സിദ്ധിഖ്ശ്രീമതി.ഒ.വി.ഉഷ, ശ്രീ.രാജഗോപാൽ വാകത്താനം എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ഇരിഞ്ചയം രവി നന്ദി പ്രകാശിപ്പിച്ചു.

ഗവേഷണം എന്ന നോവലെഴുതി മലയാള നോവൽ സാഹിത്യത്തിലേക്ക് ചുവടുവച്ച ഇരിഞ്ചയം രവിയുടെ ആറാമതു നോവലാണ് താത്രീഭഗവതി.

ഗവേഷണാത്മക ചരിത്രാഖ്യായികകളുടെ രചനയിൽ അച്ചിപ്പുടവ, ഗുരുമാനസം എന്നിവയുടെ പിൻഗാമിയായെത്തിയ മൂന്നാമത് നോവൽ.

വിസ്ഫോടനചരിതമെഴുതിയ സംഭവബഹുലതയുടെ ആഖ്യായികാവിഷ്കാരം.
ചരിത്രത്തെ തന്നെ പിടിച്ചുലച്ച കുറിയേടത്ത് സാവിത്രിയെന്ന താത്രി അന്തർജനത്തിന്റെ സ്മാർത്തവിചാരത്തിലേക്ക്...
താത്രിയുടെ മനോവ്യാപാരത്തിലേക്ക്...
ചരിത്രത്തിലേയ്ക്ക്...
മലയാള മനസുകളെ എഴുത്തിന്റെ മാസ്മരികതയിലൂടെ നയിക്കുന്ന  ഈ കൃതി ഒരു പുത്തൻ വായനാനുഭവം പകർന്നു നൽകും.



---  റിപ്പോർട്ട്
അനിൽ ആർ മധു


  1. വായനാപഥങ്ങളിലൂടെ




No comments: