Views:
കുഴിവിള ഗവ.യു.പി എസ് പേപ്പർ ക്രാഫ്റ്റ് ശില്‍പശാല |
വിദ്യാഭ്യാസം എന്നത് കുട്ടിയുടെ സർവ്വതോമുഖമായ വികാസമാണ്. സ്കൂളിലും പാഠപുസ്തകത്തിലും ഒതുങ്ങി നിന്ന ബോധന രീതി, നിറംമങ്ങിയ ചരിത്രത്താളുകളായി മാറിയ കാഴ്ചയ്ക്ക് നാം ദൃക്സാക്ഷികളാണ്...
കേവലം ക്ലാസ് മുറിയിലും ലബോറട്ടറിയിലും ലൈബ്രറിയിലും മാത്രം എത്തിനോക്കി നിന്ന പഠനത്തെ ജീവിതത്തിന്റെയും സമൂഹത്തിന്റേയും ഇടനാഴികളിലൂടെ കൈ പിടിച്ച് നടത്തിച്ച്, അനുഭവത്തിന്റെ വർണ്ണച്ചിറകുകൾ നൽകി, അറിവിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ പ്രചോദനം നൽകുന്നതിന് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തിന് കഴിഞ്ഞിട്ടുണ്ട്.
ചിന്തിക്കാനും, ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകളെ അഭിമുഖീകരിക്കാനും പ്രാപ്തനാക്കുന്നതോടൊപ്പം മനുഷ്യന്റെ ഏണും കോണും ചെത്തിമിനുക്കി, അവനെ മൂല്യബോധമുള്ള ഒരു നല്ല വ്യക്തിയായി വാർത്തെടുക്കാനും വിദ്യാഭ്യാസം തന്നെയാണ് ഒറ്റമൂലി.
പ്രവർത്തനാധിഷ്ഠിത പഠനത്തിന്റെ വിശാല സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന കലയാണ് കടലാസ് കരകൗശലം (പേപ്പർ ക്രാഫ്റ്റ്). കടലാസ് കരകൗശലത്തിൽ പഠനത്തിന്റെ വിവിധ മേഖലകൾ ഒളിഞ്ഞിരിക്കുന്നു. ഭാഷയുടേയും ഗണിതത്തിന്റെയും ശാസ്ത്ര പഠനത്തിന്റേയുമൊക്കെ നൈപുണികൾ അനായാസം കുട്ടികളിലെത്തിക്കാൻ കടലാസ് കരകൗശലത്തിന് കഴിയും എന്നത് കുഴിവിള ഗവ.യു.പി.എസ്സിൽ നടന്ന ശില്പശാലയിൽ വ്യക്തമായിരുന്നു.
ചടുലമായ മടക്കുകൾ കൊണ്ട് കടലാസുകളിൽ നിന്നും വിവിധ പക്ഷിമൃഗാദികളെ സൃഷ്ടിക്കുന്ന ഒറിഗാമി എന്ന ജപ്പാനീസ് കല കുട്ടികളിൽ വിസ്മയമുണർത്തി. പേപ്പർ ക്രാഫ്റ്റിലെ അവിഭാജ്യ ഘടകമായ ഒറിഗാമിയുടെ ലഘുചരിത്രം കുട്ടികൾക്ക് പുത്തൻ അറിവനുഭവമായിരുന്നു
ശില്‍പശാല നയിച്ച ഗീതു ഫ്രാൻസിസ് എന്ന അധ്യാപികയുടെ കരവിരുതും മികവും പേപ്പർ ക്രാഫ്റ്റിന്റെ സാധ്യതകൾ വ്യക്തമാക്കുന്നതിനൊപ്പം കുട്ടികൾക്ക് നവ്യാനുഭവവും പ്രദാനം ചെയ്തു.
റിപ്പോർട്ടിംഗ്
H M : Anilkumar M R
1 comment:
നല്ല ഭാഷ, മികവുള്ള ചിത്രങ്ങള്‍
Post a Comment