Jagan :: കേരളീയർക്ക് അങ്ങനെ തന്നെ വേണം............!

Views:

പ്രതിദിനചിന്തകൾ
കേരളീയർക്ക് അങ്ങനെ തന്നെ വേണം............!

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റിൽ ഗുരുതരമായ ക്രമക്കേടും അവിശ്വാസവും ആരോപിക്കപ്പെട്ട സംഭവം ഗൗരവമായി എടുക്കേണ്ടതില്ലെന്നും, അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും പറയുന്ന    മുഖ്യമന്ത്രി.

യൂണിവേഴ്സിറ്റിയും കലാലയങ്ങളും ഉണ്ടായ കാലം മുതൽ, യൂണിവേഴ്സിറ്റിയുടെ ലോഗോ ആലേഖനം ചെയ്ത്, പരീക്ഷാഹാളിൽ വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ  വിതരണം ചെയ്യുന്ന, ഉത്തരക്കടലാസ് എന്നറിയപ്പെടുന്ന പേപ്പർ, കത്തിക്കുത്തു കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കെട്ടുകണക്കിന് കണ്ടെടുത്തപ്പോൾ, അതിൽ ഉത്തരമെഴുതിയിട്ടില്ലായിരുന്നതിനാലും, മാർക്ക് ഇട്ടിട്ടില്ലായിരുന്നതിനാലും അത് ഉത്തരക്കടലാസ് അല്ലെന്നും, വെറും കടലാസ് കഷണം മാത്രമാണെന്നും ഒരു വിഢിച്ചിരിയുടെ മേമ്പൊടിയോടെ മൊഴിയുന്ന ഭരണമുന്നണി കൺവീനർ. അസഭ്യശ്രീമാൻ മന്ത്രി ചികിൽസയിൽ ആയതിനാൽ വിവരദോഷപ്രഭാഷണം നടത്താനുള്ള താൽക്കാലിക ചുമതല ഇദ്ദേഹത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നു തോന്നും പ്രകടനം കണ്ടാൽ. അക്കാര്യത്തിൽ ഇദ്ദേഹവും ഒട്ടും മോശമല്ല.

ഉത്തരക്കടലാസ് ചോർച്ച ഒരു പുതിയ സംഭവമല്ലെന്നും, മുൻ കാലങ്ങളിലും ഇത്തരം ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും ഗൗരവമായെടുക്കേണ്ടതില്ലെന്നും പറയുന്ന, കോളേജ് അദ്ധ്യാപകൻ കൂടി ആയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി.

സർക്കാരിനെതിരേ ഭരണമുന്നണിയിലെ ഘടകകക്ഷി എം.എൽ.എ നയിക്കുന്ന സമരം.......!
പ്രസ്തുത എം.എൽ.എ. യെ ക്രൂരമായി തല്ലി കൈ ഒടിച്ച് പോലീസ്.

ഭരണത്തിൽ ഇരുന്നു കൊണ്ട് സർക്കാരിനെതിരേ സമരം ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും, തല്ലു കൊള്ളുമെന്നും പറയുന്ന നിയമമന്ത്രി.

ഇതൊക്കെ കണ്ട് നിർവികാരമായി ഇരിക്കുന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രതിപക്ഷം.

തങ്ങൾക്ക് ഒരു ദേശീയ അദ്ധ്യക്ഷൻ പോലുമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാ ഇത്തരം ചീള് കേസുകെട്ടുകൾ.......?
ആനക്കാര്യത്തിനിടയിലാ ചേനക്കാര്യം..........!!

യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഭരണകർത്താക്കളേയും, നേതാക്കൻമാരേയും കിട്ടിയ കേരളീയർ ഭാഗ്യവാൻമാർ തന്നെയല്ലേ?
ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്നതു തന്നെ മഹാപുണ്യമല്ലേ ..........?

കേരളീയർക്ക് അങ്ങനെ തന്നെ വേണം............!

GST ഫ്രീ സ്റ്റോക്ക്::
ഇതിലൊക്കെ വലുത് വരാനിരിക്കുന്നേ ഉള്ളൂ.



No comments: