Views:
നൗഷാദിക്കാക്ക് വാട്സ്ആപ് ചെയ്തത് |
കാലപ്പകർച്ചകൾ പൊടി പറത്തി അതിലൂടെയും ഇതിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നു.
ആ ബൈക്ക് |
സുധീര്‍ |
ഫൈസി |
പ്ലസ് ടു കഴിഞ്ഞ് പല മികച്ച ജോലികൾ അവൻ നോക്കിയെങ്കിലും പഴയ ബൈക്കുകളുടെ കമ്പം അവനെ ഇരുചക്രവാഹന മേഖലയിലേക്ക് തിരിച്ചു. പോളിയിൽ പഠിച്ച ഫൈസി ഒരു ബൈക്ക് മെക്കാനിക് ആവുന്നതിൽ കുടുംബത്തിൽ എല്ലാവർക്കും എതിർപ്പായിരുന്നു.
പക്ഷേ ഒരുവന്റെ ഉള്ളിൽ സന്തോഷത്തോടെ താൽപര്യത്തോടെ എന്ത് ജോലിയാണ് ചെയ്യാൻ പറ്റുക അതാവും അവന്റെ വിധി നിർണയിക്കുന്നത്. അവന്റെ ജീവിതം നിർണയിക്കുന്നത് ഞാൻ ഫൈസിക്ക് ഒപ്പമായിരുന്നു. സ്ഥിരോത്സാഹവും സ്വപ്രത്യയസ്ഥൈര്യവും അവനിൽ ഒരുമിച്ചത് ഒരു ആർഎക്സ് കുതിപ്പായി...
കാലം പല ഗിയറുകൾ മാറി കടന്നു പോയി. ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന വിൻഡ്ഏജ് ബൈക്കുകളുടെ മെക്കാനിക്കും അൾട്രേഷൻ ജോലികളിൽ വിരുതനുമാണവൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതി വെളുപ്പിന് മൂന്നു മണിക്ക് എന്റെ പിതാവിനെ ആശുപത്രിയിൽ കൊണ്ടു ഫൈസി "മോട്ടോർക്കിൽ " ജോലി തുടരുകയായിരുന്നു. ഒരു കാര്യം ഇതാണ് ആരെങ്കിലും അടിച്ചേൽപ്പിക്കുന്ന ഏത് ജോലിയും നമ്മളിൽ വിരസതയുടെ ചാവുകടൽ തീർക്കും. സ്വന്തം ഇഷ്ടത്തിൽ, താൽപര്യത്തിൽ, ഏറ്റെടുക്കുന്നവ വിജയം വരിക്കും. ജപ്പാന്റെ യമഹ പോലെ...
നിങ്ങൾ ഓർക്കും ഈ മോട്ടോർക്കും നോട്ട്ബുക്കും തമ്മിലെന്തുബന്ധം? അതെന്റെ കവിതോന്മാദത്തിൻ ഹരിശ്രീ ആയിരുന്നു...
കഴക്കൂട്ടം ഏ ജെ ഹോസ്പിറ്റലിൽ പനിപിടിച്ച്, കുടുംബമൊന്നാകെ കിടക്കുമ്പോൾ, എനിക്കും ഒരു മുറി ലഭിച്ചു. പറയാനാവാത്ത നൊമ്പരങ്ങൾ കരളിൽ പനിച്ചു. തനുവിൽ വിറച്ചു. എഴുതാതെ കഴിയില്ലെന്നായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്ററിൽ നിന്ന് പേപ്പർ വാങ്ങി ചിലത് കുറിക്കാൻ ശ്രമിച്ചു .വെട്ടിയും തിരുത്തിയും പേപ്പർ തികയാതെ വന്നു. ഈ സമയത്തായിരുന്നു ഫൈസിയുടെ വിളി മോഹബൈക്കായി കടന്നു വന്നത്. ഒന്നേ അവനോട് പറയാനുണ്ടായിരുന്നുള്ളൂ ഒരു നോട്ട് ബുക്കും പേനയും.
നൗഷാദ് ഇക്ക |
മാധ്യമം ദിനപത്രത്തിലെ എഡിറ്ററുമായ നൗഷാദ് ഇക്കാ ഈ കവിത കേട്ടു ഉടൻതന്നെ എഴുതി ഫോട്ടോ വാട്സ്ആപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. കുറിച്ചത് കവിതയാണോ എന്ന് പറയാൻ പോലും പേടി, നാണവും ചില കൂട്ടുകാർക്ക് ആ ശബ്ദരേഖ അയച്ചുകൊടുത്തു.
മടവൂർ രാധാകൃഷ്ണൻ |
അനില്‍ അണ്ണന് |
പ്രിയപ്പെട്ടവൾക്കും പ്രിയപ്പെട്ടവർക്കും......
എൻറെ വെട്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ ശ്രീജ ചേച്ചിയും സോനാ മണി ചേച്ചിയും രമ്യ ടീച്ചറും ലളിത ടീച്ചറും എച്ച് എം സുജാത ടീച്ചറും അമ്മ പോലെ "സ്നേഹനിലാവ്" ഏകിയ ശ്രീകല ടീച്ചറും ഇന്ദു സാറും സുനിൽ സാറും ബഷീർ സാറും നിസാറും ഉള്‍പ്പെടെ മറ്റുള്ള സഹപ്രവർത്തകരേയും ഈ കവിത എത്രപ്രാവശ്യം കാണിച്ചു എന്ന് എനിക്കറിയില്ല,
ജീവരാഗത്തിൽ കുറിക്കപ്പെട്ട കൊതിഎന്റെ ജീവതാളമായ രാഗത്തിന്റെ കൊതിയായിരുന്നു, ഒടുങ്ങാത്ത അനുരാഗനോവിന്റെ കൊതിയായിരുന്നു...
പകൽക്കുറി വിശ്വൻ |
മോട്ടോർക്കും നോട്ട്ബുക്കും തീപിപ്പിടിച്ച ഈ ജീവിതം ഓട്ടത്തിൽ കൊതിയും ആവേശവുമായി ആയി പല സ്വപ്നങ്ങൾക്കും ജീവന്റെ കുറിപ്പാവട്ടെ, ഇരമ്പലിന്റെ ജീവതാളമാവട്ടെ പ്രാർത്ഥനയോടെ....
2 comments:
ഇനിയും മികവുകൾ ഈ തൂലികയിൽ നിന്ന് വരാനുണ്ട്. കൂടുതൽ മികവുകൾക്കായി കാത്തിരിക്കുന്നു. ഉയരങ്ങളിലേക്കെത്തട്ടേ...
ആശംസകളോടെ...
സസ്നേഹം...
: സന്തോഷം
Post a Comment