Views:
യാദൃശ്ചികം എന്ന വാക്കിന് ഇങ്ങനെയും അർഥമുണ്ടെന്ന് ഇന്നറിഞ്ഞു. നിയോഗം പോലെ കണിയാപുരം U P S ലെ നാസർ സാർ വിളിക്കുകയും മലയാളമാസികയെ പറ്റി അറിയിയിക്കുകയുമായിരുന്നു.
വീട്ടു തിരക്കുകൾക്കിടയിൽ പെട്ടെന്ന് മടങ്ങാം എന്നു കരുതിയാണ് "വൈഷ്ണവ"ത്തിൽ ശ്രീ രജിചന്ദ്രശേഖര് മാഷിന്റെ വീട്ടിലെത്തിയത്.അവിടെ കുഴിവിള U P S ലെ H M - ഉം കവിയുമായ ശ്രീ അനിൽ ആർ മധു കാവ്യ മനസ്സുമായി ഉണ്ടായിരുന്നു.
പീലി എന്ന കവിത ഞാൻ ചൊല്ലുകയും, പിന്നെ രജി മാഷിന്റെ കണക്കൊത്ത കവിതകൾ പലതും കരൾ തൊട്ടറിഞ്ഞു. അനിൽ സാറിന്റെ "പിറവി'' എന്ന കവിത മനുജന്റെ നാൾവഴി പടവേറി വന്നു നിറഞ്ഞത്...
ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും വിശപ്പിന് ശമനമായി, കാവ്യ മനസ്സിന് തുടിപ്പായി.
ഓണപ്പുലരിയിൽ എന്ന എന്റെ കവിത പരുവപ്പെടുത്തുകയായി അടുത്ത ശ്രമം. മെച്ചപ്പെട്ട എഡിറ്റിംങ്ങിനു ശേഷം മലയാളമാസികയിൽ ശ്രീ രജി സാർ അത് പോസ്റ്റുചെയ്യുകയും ചെയ്തു.
അനുഗ്രഹങ്ങൾക്ക് നന്ദി ചൊല്ലാതെ വയ്യ. കടപ്പാടിന്റെ താളുകളിൽ തിളക്കമുള്ള മുഖമാവുന്നു ചിലർ. ഭക്ഷണവും ഭാഷണവും ആലാപനവും എഡിറ്റിങും പോസ്റ്റിങ്ങും....
രജിമാഷിന്റെ മായാത്ത തെളിച്ചമാർന്ന സ്നേഹഗംഗയുടെ ആമുഖവും എന്നെ അതിശയിപ്പിക്കുന്നു. നല്ലൊരു കവി നല്ലൊരു മനുഷ്യനാവണമെന്നില്ല, ഇവ രണ്ടും നല്ലതാവുന്ന മഹനീയ മുഹൂർത്തം വൈഷ്ണവത്തിൽ ഞാനറിയുന്നു...
ഇതേ കവിത ഇതേ ദിവസം കണിയാപുരം കണ്ടൽ സൗഹൃദവേദിയിൽ ചൊല്ലാനുമായി. അത് മറ്റൊരു അനുഗ്രഹം.പ്രിയപ്പെട്ട മാഷിനെ വൈകീട്ട് ഫോൺ ചെയ്യുമ്പോഴും, പ്രിയ മാസികയ്ക്കും ഇനി എന്നും ഒന്നേ പറയാനുളളു സർവ്വ മംഗളാനി ഭവന്തു.
2 comments:
all the best ...
സന്തോഷം പ്രിയ സുഹൃത്തേ
Post a Comment