Skip to main content

Posts

Showing posts from September, 2019

Author Photos

Aswathy P S

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 4

--- Gopika  K S

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 3

--- Gopika  K S

Mehboob Khan (Mehfil) :: തുറിച്ചു നോട്ടങ്ങളുടെ രാഷ്ട്രീയം

ഒരു പെണ്ണ് ഒറ്റക്കൊരു ലോകമാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അവൾക്കു ചുറ്റും തുമ്പിയും ശലഭവും പ്രാണൻ നിലനിർത്താൻ പാറിപ്പറക്കുന്നത് കണ്ടിട്ടുണ്ടോ..? പുഴയും മഴയും വറ്റിവരണ്ട ജീവതടങ്ങളും നിലവിളിയൊച്ചകളായി ശവഘോഷയാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ..? ജീവൻ നിലനിർത്താൻ മരണവായു  ശ്വസിക്കേണ്ടി വരുന്ന കോടാനുകോടി ജീവജാലങ്ങളുടെ ആത്മവിലാപം കേട്ടിട്ടുണ്ടോ..? അക്രമങ്ങളനീതിയായ് ഫണം വിടർത്തി ചുറ്റുമുലകിനെ വരിഞ്ഞിടുമ്പോൾ ഒന്നും മിണ്ടാതെ നാവുരിഞ്ഞു പോയവർക്കിടയിൽ കോർത്തു പിടിക്കാതെ കൈതളർന്നു പോയവർക്കിടയിൽ ഒന്നായ് നടക്കാൻ മടിച്ച് കാലുറഞ്ഞു പോയവർക്കിടയിൽ വിപ്ലവത്തിന്‍റെ തുപ്പലിൽ വിഷം തളിച്ച് പോയവർക്കിടയിൽ നിന്നൊറ്റക്കെഴുന്നേറ്റു നിൽക്കുന്നതൊരു പെണ്ണാണ്... അവളുടെ തുറിച്ചുനോട്ടങ്ങളിൽ നിറയുന്നത് നാം ചവിട്ടി നിൽക്കുന്ന മണ്ണാണ്.. അവളുടെ വാക്കുകളിൽ വിടരുന്നത് വരും തലമുറക്ക് സ്വപ്നം കാണാനുള്ള വിണ്ണാണ്.. ചെറു ചിരികൊണ്ടവൾ തണലൊരുക്കുകയും കൂർത്ത നോട്ടം കൊണ്ട് ചിലരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. നമ്മളറിയണം.... അങ്ങനെയാണൊരു പെണ്ണ് ഒറ്റക്കൊരു ലോകമാവുന്നതെന്ന്... ഗ്രേറ്...

Jagan :: "..........ഇഫക്ട്"

Image Credit ::  https://www.keralakaumudi.com/en/news/news.php?id=161307&u=sc-asks-to-demolish-all-maradu-flats-within-138-days മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി. ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.

Sidheek Subair :: കാലടിപ്പാടുകൾ

Photo by  30daysreplay (PR & Marketing)  on  Unsplash കാലടിപ്പാടുകൾ ജീവിതം ചാരുകസേരയിട്ടു കാവലാ,യുമ്മറത്തിണ്ണ സാക്ഷി... മങ്ങിയ കണ്ണിന്നകത്തു കാണും, മങ്ങാത്തൊരുൻമദത്താളമേളം... മാറാത്ത രോഗത്തടവു മാറ്റും മോളുവന്നുത്തരവേകി ജാമ്യം ചാറ്റൽ മഴക്കാറ്റുമേറ്റു മോഹം ചാഞ്ചാടി പാഴില പോലെ നീങ്ങി... ഉത്സവക്കാഴ്ചകൾ കണ്ടു കൂപ്പി, ഉത്സാഹമേറിടും കുഞ്ഞുപോലെ, സൗഗന്ധികങ്ങൾ വിടർന്നു ചുറ്റും, സൗഭാഗ്യം അമ്മ നുകർന്നുണർന്നു... നേർക്കാഴ്ച്ചയച്ഛന്നൊരുക്കിയമ്മ, വാക്കിലയിട്ടു വിളമ്പി സദ്യ, സന്തോഷ സ്വാദവരാസ്വദിച്ചു , സംതൃപ്തിയായി മകൾക്കുമപ്പോൾ... "കാലമങ്ങേറെ കടന്നു പോകും, കാലടിപ്പാടുകൾ മാഞ്ഞു പോകും" കാറ്റൊരുതോന്നലായഞ്ഞു വീശി, കാണുമോ മക്കളെൻ കൈ പിടിക്കാൻ... വാർദ്ധക്യം വടിയൂന്നിയെത്തുമെന്നിൽ, വർണ്ണപ്പകിട്ടിരുൾകാർന്നുതിന്നും, എൻ മക്കളെന്നെയും കൊണ്ടു പോകും, നൻമതന്നാഘോഷം പങ്കുവയ്ക്കും. ---   S idheek Subair

Gov.Relief L P S Kulathoor :: പാഠം 1, പാടത്തേയ്ക്ക്

നാട്ടിൻ പുറത്തിന്‍റെ നന്മയും നാട്ടറിവുകളും മണ്ണിന്‍റെ മണവും കൃഷിയുടെ പെരുമയുമെല്ലാം ആവോളം ആസ്വദിച്ചനുഭവിച്ചവരാണ് മൺമറഞ്ഞ തലമുറ. എന്നാൽ... മലയാളക്കരയിലെ ഇളയ തലമുറകൾക്ക് ഇവയെല്ലാം അക്ഷരങ്ങളിലും വർണ്ണചിത്രങ്ങളിലും ഒതുങ്ങുന്ന നവ്യാശയങ്ങൾ മാത്രമാണെന്നത്, അതിശയോക്തി ഉളവാക്കുന്ന അപ്രിയ സത്യമാണെന്ന വസ്തുത നാം ഉൾക്കൊണ്ടേ മതിയാവൂ. ഈയടുത്ത കാലത്ത് ഒരു കൃഷിയിടത്തിലെ കരനെൽ കൃഷി കണ്ട്, "ഇത് എന്തിനാ ഈ പുല്ല് ഇങ്ങനെ വളർത്തണെ?" എന്ന ഒരു കുഞ്ഞിന്റ നിഷ്കളങ്കമായ ചോദ്യം ആദ്യം ചുണ്ടിൽ ചിരിയും... പിന്നെ, ഉള്ളിൽ വേദനയും... ഒടുവിൽ മനസ്സിൽ ഒത്തിരി  ചിന്തയും... സമ്മാനിച്ചത് ഈയവസരത്തിൽ ഓർക്കുന്നു. ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ. സ്വച്ഛമായ അന്തരീക്ഷവും വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും കൃത്രിമത്വമില്ലാത്ത പെരുമാറ്റങ്ങളും ഊഷ്മളമായ ജീവിത ബന്ധങ്ങളും കെട്ടുറപ്പുള്ള കുടുംബങ്ങളും എല്ലാം പ്രാവർത്തികമാക്കുക എന്നത് എത്രത്തോളം പ്രായോഗികമെന്നത് ച...

Jagan :: കാലത്തിന്‍റെ ചുവരെഴുത്ത്

Image Credit ::  https://malayalam.indianexpress.com/kerala-news/pala-by-election-result-2019-live-updates-udf-ldf-nda-301587/ പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം രാഷ്ട്രീയ കേരളത്തിൽ സമാനതകൾ ഇല്ലാത്ത അതിശയിപ്പിക്കുന്ന ചരിത്രം കുറിക്കുന്നതായി.....! പാലാ നിയമസഭാ മണ്ഡലം നിലവിൽ വന്ന 1965 മുതൽ 2019 ഏപ്രിൽ വരെ, നീണ്ട 54 വർഷക്കാലം ഒരേ രാഷ്ട്രീയ പാർട്ടിയിലെ, ഒരേ നേതാവ് തന്നെ കൈവശം വച്ചിരുന്ന ഒരു മണ്ഡലം, അദ്ദേഹത്തിന്‍റെ നിര്യാണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ വാശിയേറിയ മൽസരത്തിലൂടെ, മറ്റൊരു പാർട്ടി പിടിച്ചെടുത്തു എന്ന നിലയിൽ ലാഘവത്തോടെ അല്ല ഇതിനെ കാണേണ്ടത്. വിശദമായ ചർച്ച രാഷ്ട്രീയ വിശകലനം ആയി മാറും എന്നതിനാൽ അതിന് ഈയുള്ളവൻ മുതിരുന്നില്ല. പാലായിൽ അർഹിക്കുന്ന പരാജയങ്ങളും, അർഹിക്കുന്ന വിജയവും, അർഹിക്കുന്നവർക്ക്, അർഹിക്കുന്ന അളവിൽ ലഭിച്ചു എന്നു വേണം രാഷ്ട്രീയത്തിന് അതീതമായി, ഒറ്റ വാചകത്തിൽ വിലയിരുത്തുവാൻ.......! വിവിധ രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും നടമാടുന്ന അധികാര ദുർമോഹം, കുടുംബാധിപത്യം, രാഷ്ട്രീയ സദാചാരമില്ലായ്മ, സ്ഥാനത്തും അസ്ഥാനത്തുമുള്ള വില കുറഞ്ഞ ഗ...

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 2

--- Gopika  K S

Gopika K S :: വീട്ടുചുമരിലെ വരക്കൂട്ടുകള്‍ 1

--- Gopika  K S

Jagan :: എലിമട ഓപ്പറേഷൻ

Image Credit ::  https://www.theweek.in/news/india/2019/09/26/kerala-govt-138-day-action-plan-maradu-flat-demolition.html മരച്ചീനി എന്നും, കപ്പ എന്നും ഒക്കെ അറിയപ്പെടുന്ന കാർഷികവിള നശിപ്പിക്കാൻ എത്തുന്ന എലികളെ ഉൻമൂലനം ചെയ്യാൻ, എലിവിഷം വ്യാപകമാകുന്നതിന് മുൻപ് അവയെ കൊല്ലുന്ന ഒരുരീതി പണ്ട് നിലനിന്നിരുന്നു. എലിമടയുടെ ഉള്ളിലേക്ക് പുക ഊതിക്കയറ്റി, ശ്വാസം മുട്ടിച്ച് കൊല്ലുകയോ, ശ്വാസം മുട്ടിച്ച് പുറത്തുചാടിച്ച്, അവയെ തല്ലിക്കൊല്ലുകയോ ചെയ്യുന്ന  പ്രാകൃതമായ രീതി........! പല ദിശകളിലേക്ക് തുറന്നിരിക്കുന്ന എലിമടയുടെ എല്ലാ വാതിലുകളും കണ്ടു പിടിച്ച്, എല്ലാ വാതിലുകളിലും ചപ്പുചവറുകൾ കൂട്ടിയിട്ട്, തീ പിടിപ്പിച്ചാണ് എലിമടയിലേക്ക് പുക കയറ്റുന്നത്.........!! മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഉടമകളെ ഒഴിപ്പിക്കാൻ വൈദ്യുതി ബന്ധം, ജലവിതരണ സംവിധാനം, പാചക വാതക കണക്ഷൻ മുതലായവ വിച്ഛേദിച്ച് അവരെ സമ്മർദ്ദത്തിലാക്കാനുള്ള അധികൃതരുടെ തീരുമാനം വായിച്ചപ്പോൾ ഈയുള്ളവന്‍റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് ചെറുപ്പകാലത്ത് കണ്ടു ശീലിച്ച മേൽ പറഞ്ഞ "എലിമട ഓപ്പറേഷൻ"  ആണ്. എലിയെ ശ്വാസം മുട്ടിച്ചതു പോലെ, ഫ...

Ameer Kandal :: പാർക്കർ പേന

മാർച്ച് മാസത്തെ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന്‍റെ തലേദിവസം നാല് സിയിലെ കുട്ടികളോടൊത്ത് കുറച്ച് നല്ലവർത്തമാനങ്ങളൊക്കെ പറഞ്ഞ് ഇന്‍റർവെൽ ബെല്ലിനൊപ്പം സ്റ്റാഫ് റൂമിലേക്ക് ഗമിച്ചു. കട്ടൻ ചായ നുണഞ്ഞ് സ്വല്പം തൊണ്ടക്കുഴി നനക്കാമെന്ന പൂതിയായിരുന്നു മനസ്സിൽ. സ്റ്റാഫ് റൂമിൽ സ്ഥിരമായിരിക്കുന്ന ജനാലക്കരികിലെ മൂലയിൽ കസേര വലിച്ചിട്ട് ചാരിയിരുന്നു . 'ടീച്ചറേ... എന്‍റെ കുട്ടികൾ എനിക്ക് തന്ന സമ്മാനം കണ്ടോ... ഹൊ.. കുട്ടികൾക്കൊക്കെ എന്തുവാ സ്നേഹം! സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി.. ടീച്ചറേ.." ഇടക്കിടക്ക് അല്പസ്വല്പം പൊങ്ങച്ചം വിളമ്പുന്നതിൽ കലാനൈപുണിയുള്ള മനുജ ടീച്ചർ ഒരു കുന്ത്രാണ്ടവും താങ്ങി പിടിച്ച് സ്റ്റാഫ് റൂമിന്‍റെ വാതിൽ നിറഞ്ഞ് കടന്നുവന്നു. നാല് ബിയിലെ ക്ലാസ് ടീച്ചറാണ് മനുജ. വന്നയുടൻ ചതുര പെട്ടിയുടെ പുറത്ത് ഭംഗിയായി ഒട്ടിച്ചിരുന്ന തിളങ്ങുന്ന ചുവന്ന മിനുക്ക് പേപ്പർ പതിയെ ഇളക്കി മാറ്റി. പെട്ടിയുടെ കവർ പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന ഗിറ്റാറിന്‍റെ മോഡലിൽ പണിത ഒരു ക്ലോക്ക് എച്ച്.എമ്മിന്‍റെ മേശപ്പുറത്തെടുത്തു കിടത്തി. വാഹ്!.. സംഭവം കിടുക്കി... ടീച്ചറേ... ആ പിഞ...

K V Rajasekharan :: ഹൗദി മോദി! ഭാരതം മോടിയിൽ!

Image Credit :  https://www.livemint.com/politics/news/there-could-be-some-announcement-by-donald-trump-at-howdy-modi-event-1568886413917.html സെപ്റ്റംബർ 22 നു അമേരിക്കയിലെ ഹൂസ്റ്റണിൽ ഭാരതീയ പ്രവാസി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വരവ് ആഘോഷിക്കയാണ്.  അവിടെ നേരിട്ടും അല്ലാതെയും പങ്കെടുത്ത് ലോകമെങ്ങും ഭാരതീയർ ആനന്ദത്തിലാറാടുന്നതിന് തയ്യാറാകുമ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ രണ്ടു പക്ഷവും അവിടെ ഭാരതത്തോടു ചേരുകയാണ്.  റിപ്പബ്ളിക്കൻ പക്ഷക്കാരനായ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവിടെ എത്തും. ഡെമോക്രറ്റുകളുടെ നേതൃനിരയിലെ രണ്ടാമനായ അമേരിക്കൻ കോൺഗ്രസ്സിലെ പ്രമുഖ സാമാജികൻ സ്റ്റെനി ഹോയറും അവിടെ നേരിട്ട് എത്തും. ഡെമോക്രാറ്റിക് പക്ഷത്തുനിന്നും അടുത്ത പ്രസിഡൻറ് പദത്തിലേക്കുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട്  പ്രചരണം തുടങ്ങിക്കഴിഞ്ഞ തുളസി ഗബ്ബാർഡ് മുൻനിശ്ചയിക്കപ്പെട്ട ചടങ്ങുകൾ കാരണം നേരിട്ടു പങ്കെടുക്കാനാകില്ലെങ്കിലും മോദിയെ സ്വാഗതം ചെയ്യുകയും പരിപാടികൾക്ക് ആശംസകൾ അറിയിക്കയും ചെയ്തു. അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്ത പരിപാടിയിൽ അമേര...

Balamurali :: അമൃതകീർത്തി പുരസ്ക്കാരം പ്രൊഫ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്ക്

ഈ വർഷത്തെ അമൃതകീർത്തി പുരസ്ക്കാരം ( 123456 രൂപയും ശില്പവും) അമൃതപുരിയിൽ സെപ്റ്റം: 27 ന്  പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിൽ നിന്നും ഏറ്റുവാങ്ങുന്ന ഗുരുശ്രേഷ്ഠൻ പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള യെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി ആദരിച്ചു. --- Balamurali

Anakha S M :: Awards

നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കഥാരചനാ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹയായ കഥാകാരി അനഘ എസ് എം . പിരപ്പൻകോട് ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് . മലയാള മാസിക യിലെ ഒരു എഴുത്തുകാരി കൂടിയാണ് അനഘ .  ഈ സമ്മാനം കൂടാതെ കഥാപാത്ര നിരൂപണത്തിനും  മൂന്നാം സ്ഥാനത്തിന് അർഹയായി. അനഘയ്ക്ക് മലയാള മാസികയുടെ അഭിനന്ദനങ്ങൾ. --- Anakha S M

Harikumar Elayidam :: പല്ലശ്ശനയിലെ അവിട്ടത്തല്ല്

കേരളത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന കായിക വിനോദമാണ് ഓണത്തല്ല് .   കയ്യാങ്കളി, തല്ല്, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിന്‍റെ ആയോധന പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതിന്.  പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്തുള്ള പ്രസിദ്ധമായ ഒരു ഗ്രാമമാണ് പല്ലശ്ശന . യുദ്ധസ്മൃതികളെ അനുസ്മരിപ്പിക്കുന്ന ഒരു നാടൻ കലാരൂപം കൊണ്ട് ഇവിടം പ്രസിദ്ധമാണ്. ' അവിട്ടത്തല്ല് ' എന്ന പ്രത്യേകതകള്‍ നിറഞ്ഞ ഒരു നാടന്‍ കലാവിനോദത്തിന്‍റെ ഈറ്റില്ലമാണിവിടം. പ്രമുഖ സാഹിത്യ ചരിത്രകാരനായ പി ഗോവിന്ദപ്പിള്ള കൊല്ലവർഷാരംഭത്തിനും  മുമ്പ് പഴക്കമുളളതാണ് ഈ കലാരൂപത്തിനെന്ന്  മലയാളഭാഷാ ചരിത്രം എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിൽ നടന്നുവരുന്ന കണ്യാർകളി ആഘോഷത്തിൽ പ്രധാന കേന്ദ്രങ്ങൾ നടുവട്ടം പ്രദേശത്താണ്. അതിലൊന്നാണ് ചിറ്റൂർ താലൂക്കില്‍പ്പെട്ട പല്ലശ്ശന എന്ന ഗ്രാമം. ആദിമനിവാസികൾ ആഹാരസമ്പാദനത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടി നടത്തിയ ജീവിത സമരത്തിന്‍റെ ചുട്ടുപഴുത്ത അനുഭവങ്ങളിൽ നിന്നാകണം കണ്യാര്‍കളി എന്ന കലാരൂപം ഉരുവം കൊണ്ടിരിക്കുക. കാലക്രമത്തിൽ ഉണ്ടായ ഗോത്...

Aswathy P S :: Art Gallery :: Krishnaleela

Krishnaleela --- Aswathy P S

Ruksana Kakkodi :: മനക്കുടിൽ

അകന്നുപോം പ്രഭാതമേ - വിസ്മരിക്കയോയെന്നെ നീ , ഇരുൾ പരക്കുന്നിതെങ്ങുമേ- കൂരിരുളിലോ ഞാൻ തനിച്ചുമായ്. കറുത്ത പക്ഷിപ്പാട്ടിനാൽ - എൻ ശ്രവണവുമടഞ്ഞു പോയ്, ജ്വലിച്ചിടും തിരിനാളവും മനക്കുടിലിലണഞ്ഞുപോയ് . കടുത്ത ചിന്തകളാലെ ഞാൻ - കടലിലെയോളമായ് , തണുത്ത തൂമഞ്ഞായ് നീ എന്നരികിലായണഞ്ഞാലും. --- Ruksana Kakkodi

Raju.Kanhirangad :: കവിത :: അതിനാൽ

കടത്തിണ്ണയിലാണ് കിടപ്പ് ഉറങ്ങാനല്ല ഉരുകി തീരാൻ കടിച്ചെടുത്തേക്കാം കിളുന്തു മക്കളെ കൂരിരുട്ട് കൃഷിയിൽ കായ്ച്ച് നിന്നതൊക്കെ കടമായിരുന്നു കടം വിളഞ്ഞ് കുടിലുപോയപ്പോൾ കാഴ്ചവെയ്ക്കാൻ കഴിയില്ലായിരുന്നു കുഞ്ഞു മക്കളെ കടത്തിണ്ണയിലാണ് കിടപ്പ് കൊതി കൊണ്ടല്ല കുരുന്നു ജീവനുകളെ കുരുതി കൊടുക്കാൻ കഴിയാത്തതിനാൽ ---  Raju.Kanhirangad

Harikumar Elayidam :: ആദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗുരു

'ബുദ്ധന്‍റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം.  അതിനാൽ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നു മോചനം'  എന്ന ഗുരുദേവ വാക്യങ്ങൾ, ഒരു വലിയ ചരിത്ര ദൗത്യം നിർവഹിക്കുകയാണ് തന്‍റെ ജീവിതലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ജാതിയും തജ്ജന്യങ്ങളായ അനീതികളും അസമത്വങ്ങളുമായിരുന്നു ഗുരുവിന്‍റെ കാലത്തെ നരകതുല്യമാക്കിയത്. രാഷ്ട്രത്തിന്‍റെ പാരമ്പര്യ സംസ്കൃതിയുടെ ജ്ഞാനശേഖരത്തിന്‍റെ ഈടുവെയ്പുകളില്‍ നിന്നാണ്,  ജാതിരാക്ഷസനെ നേരിടാന്‍ അദ്ദേഹം ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. അറിവാണ് അതിനായി ഗുരു കണ്ടെത്തുന്ന മൂര്‍ച്ചയേറിയ ആയുധം .  ഈശ്വരനെക്കുറിച്ചുള്ള അറിവിന്‍റെ പരിണാമത്തിൽ ഭാരതീയ  തത്ത്വചിന്തകന്മാർ ഉറച്ച് വിശ്വസിച്ചിരുന്നു.  വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഭഗവത്ഗീതയും ചര്‍ച്ചചെയ്ത അറിവിന്‍റെ പരിണാമങ്ങളെ പറ്റിയാണ് ഗുരുദേവൻ ആലോചിച്ചത്. ...

Sidheek Subair :: പച്ചകുത്തുന്ന കവിത

വര :: Nisha N M പച്ചകുത്തുന്ന കവിത ശോഭനമാമൊരു ചിത്രദീപം ശാരദസന്ധ്യ തെളിച്ചതാണ്... ഉൾക്കുളിരാകെപ്പടർന്ന പോലെ വന്നു നീ താനേ പതിഞ്ഞതാണ്.... അഴകൊട്ടു മൊട്ടായി നിന്ന കാലം ഹൃദ്യമാം സ്നേഹം കൊളുത്തി നീയും കാണുന്ന മാത്രയിലോർമയേകാൻ കാഴ്ചയായ് വന്നു തെളിഞ്ഞതാണ്... കാലമാം കൈവിരല്‍ ചേര്‍ത്തൊരുക്കും മോഹനരൂപം തുടിച്ചതാണ് ... നോവുകൾ പച്ചത്തുരുത്തു തേടും മായാമഷിക്കൂട്ടൊഴിഞ്ഞതാണ് ... കൺമിഴിക്കുത്തുകൾ കാഴ്ച തിന്നും കണ്ണുനീരാഴം കലര്‍ന്നതാണ് മണ്ണോളമൊക്കെസ്സഹിച്ചു വീണ്ടും വിണ്ണിലെത്താരായ് വിരിഞ്ഞതാണ്... കാറ്റല മെല്ലെ ചൊടിച്ച നേരം മാറ്റങ്ങള്‍ പൊള്ളിക്കുരുത്തതാണ്, കാണാത്ത രാഗം പകര്‍ന്ന തീര്‍ത്ഥം നാണമായെങ്ങും നിറഞ്ഞതാണ്... നിന്നെപ്പകർത്തുവാനെത്ര നാളാ- യെന്നെ ഞാനെന്നോ മറന്നതാണ് ... വേദനത്തീക്കടലാളിടുമ്പോൾ മോദമോടെന്നെ തിരഞ്ഞതാണ്.. മുള്ളു കൊണ്ടുയിരൊന്നു നീറ്റാതെയെങ്ങനെ, ഉള്ളിലെക്കവിതയായ് നീ ചിരിക്കും... വാക്കിന്‍ പ്രവാഹമായെന്നില്‍ നീ കാരുണ്യ - വേഗമായ് വർണ്ണം ചൊരിഞ്ഞതാണ്... --- S idheek Subair

K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?

*കുട നന്നാക്കാനുണ്ടോ?. കുട??* പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം.. 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴയ ഏഴാംക്ലാസ്സ് പുസ്തകം വെറുതേ വായിച്ച് രസിച്ചതേയുള്ളു. കുട നന്നാക്കുന്നയാളും ഈയംപൂശുകാരനും നാട്ടിൻപുറങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് തങ്ങളുടെ നിത്യവൃത്തിക്കായ് തലച്ചുമടുകളുമായി നടന്നിരുന്ന കാലം. വീടുകളിലെ ഇറയത്തോ മുറ്റത്തോ വന്നിരുന്നു ഗൃഹനാഥനുമായി കൂലിക്കണക്ക് പറഞ്ഞുറപ്പിച്ച് പണിയായുധങ്ങൾ എടുത്തു നിരത്തി ഒരുലയുമുണ്ടാക്കി ജോലിചെയ്യുന്നത് കാണാൻ കൗതുകത്തോടെയും ഉത്സാഹത്തോടെയും നിന്നിരുന്ന ബാല്യകാലം.

K V Rajasekharan :: ഒരു രാജ്യവും ഒരുമയും: ഒരിക്കലും ഒന്നിക്കരുതെന്ന് കരുതുന്നവരും.

Image Credit ::  https://samvada.org/2014/news/indresh-kumar-on-akhand-bharat/ 'ഒരു രാജ്യം, ഒരു ഭരണഘടന' ; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; ' ഒരു രാജ്യം ഒരു നിയമം';   'ഒരു രാജ്യം, ഒരു ഭാഷ' ;  അങ്ങനെ ഒരു രാജ്യം എന്ന സങ്കൽപ്പത്തിൽ നിന്നുയരുന്ന ഏതാശയത്തെയും എതിർക്കുന്ന ഒരു ദുഷ്ക്രിയ ലോബിയുടെ നിരന്തര ദേശവിരുദ്ധ നിലപാടുകളെ നേരിടേണ്ട പ്രതികൂല സാഹചര്യത്തിലാണിന്ന് ഭാരതം .  ഏകീകരണത്തിന്‍റെ വഴിയിലേക്കുള്ള എല്ലാ മുന്നേറ്റങ്ങളെയും ധ്രുവീകരണത്തിന്‍റെ രാജനൈതികവും പ്രതിലോമകരവുമായ ഇടപെടലുകളിലൂടെ തടസ്സപ്പെടുത്തകയാണിവരുടെ രണതന്ത്രം.   ബ്രിട്ടീഷ് ഭരണകൂടം ആ ഒരു രീതി പ്രയോഗിച്ചത് ഭിന്നിപ്പിച്ചു ഭരിക്കാനായിരുന്നു.   ഗാന്ധി-വധേര കോൺഗ്രസ്സ് അതേ കുതന്ത്രം തുടരുന്നതും അവരുടെ കുടുംബവാഴ്ച തുടരുവാൻ സോണിയക്കും രാഹുലിനും കളമൊരുക്കുവാനാണ്.   കമ്യൂണിസ്റ്റു പരിവാർ എന്നും പണിയെടുത്തത് ഭാരതത്തെ ഛിന്നഭിന്നമാക്കി കഷണം കഷണമാക്കി സോവിയറ്റുയൂണിയന്‍റെയോ ചൈനയുടെയോ പിടിയിലെത്തിച്ച് അവരുടെ പകരക്കാരായി ഇവിടം വാഴുവാനായിരുന്നു.   ഇസ്ലാമിക വർഗീയ ശക്തികൾ ആ...

Kaniyapuram Nasirudeen :: ലേഖനം :: അമീർ കഥളിലെ "മാഷ്"മരികതകൾ

Author with Ameer Kandal സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതികൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക്  കടന്നു വരുന്നത്‌. കൊഞ്ചിറ ഗവ:സ്കൂളിൽ അദ്ധ്യാപകനായിരിക്കെ തന്നെ  കഥകൾ എഴുതിത്തുടങ്ങിയതായി  അദ്ദേഹം ഓർമ്മിക്കുന്നു. കഥാരംഗം അശ്‌ളീലതയും കാമാഭിനിവേശവും അധർമ്മങ്ങളും കൊണ്ട് വീർപ്പുമുട്ടി കഴിയുന്ന ഒരുകാലത്താണ് ഈ കഥാകൃത്തിന്‍റെ ആഗമനം എന്നത് ഉത്തരവാദിത്തബോധം ഉണ്ടാക്കേണ്ടതാണ്. കേവലം ഒരു അദ്ധ്യാപകൻ എന്നതിനും അപ്പുറത്ത് ആണ് സ്കൂളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ. പൊതു സമൂഹത്തിൽ പൊതുവിദ്യാലയത്തിന്‍റെ മഹത്വം ബോധ്യപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ സദാ സന്നദ്ധനാണ് എന്നത് എടുത്തു പറയത്തക്കതാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ അവഗണനയോടെ കണ്ടിരുന്ന സമൂഹമധ്യത്തിലാണ് അമീർകണ്ടലി ന്‍റെ ഈ പ്രവർത്തനങ്ങൾ എന്നത് ആരെയും ആകർഷിക്കുന്നതാണ്. മദ്യ മയക്കുമരുന്ന് ലഹരിയിൽ മതിമറന്നു കഴിയുന്ന രക്ഷകർത്താക്കൾ, ചുറ്റുപാട്, സാഹചര്യം എന്നിവയുടെ ആഘാതത്തിൽ നിന്നും വരും തലമുറയെയെങ്കിലും  രക്ഷപ്പെടുത്തണം എന്ന അതിയായ ആഗ്രഹത്തിൽനിന്നാണ് ല...

Sidheek Subair :: നീയാണെനിക്കു പെണ്ണ്

നീയാണെനിക്കു പെണ്ണ് ഓർമ്മകളെല്ലാം വിതച്ച പെണ്ണേ ഓർക്കുവാൻ നീയാണെനിക്കു പെണ്ണ്... കാലമിതുള്ള നാളൊക്കെ നിന്നെ കാതോർത്തു തന്നെ ഞാനിങ്ങു പെണ്ണേ... കണ്ണടയ്ക്കുമ്പോൾ നീയുളളിലുണ്ട്, കൺമുന്നിലൊന്നു നീ വന്നു നിൽക്കൂ... ആശതൻ പാശമായ് ചേർത്തുകെട്ടാൻ ആശ്വാസതാളമാം വീണ മീട്ടാൻ... മൊഞ്ചത്തി നിന്നെയെൻ സ്വന്തമാക്കാൻ നെഞ്ചകം തേങ്ങിക്കലമ്പിടുമ്പോൾ ബന്ധുക്കളെല്ലാരുമുണ്ടു ചുറ്റും, ബന്ധുവായ് നീ മാത്രമില്ല ചാരെ... പരിഭവം ചൊല്ലി നീ പോയതെന്തേ? പിരിയുവാനാകാതടുത്തതല്ലേ? മുത്തിനു വേണ്ടി ഞാൻ കാത്തിരിക്കും മുത്തു പോലുള്ളിൽ ഞാൻ കോർത്തു വയ്ക്കും... വാടാത്ത ചില്ലയിൽ  കൂടൊരുക്കാം കൂടിന്നകത്തു നാം ചേർന്നിരിക്കാം "കൂട്ടിന്‍റെ" ചൂടാൽ ഇണക്കിളിക്കും... മോഹക്കിളിക്കുഞ്ഞു കൺതുറക്കും. ജീവിതം തട്ടിത്തകർന്നിടാതെ തൂവാതെ തോരാതെ കൂടെ നിന്നോൾ... ആകുലചിന്തകളാകെ നീക്കി ആനന്ദമായെന്നിലാഴ്ന്നവൾ നീ... നോമ്പുകളോർത്തു ഞാൻ നോറ്റതല്ലേ നോവുകളാറ്റുവാനെത്തുമോ നീ... ഇല്ലില്ലെനിക്കിനി വേറൊരുത്തി, കല്ലിലും കാതലായ് നീയൊരുത്തി ... --- S idheek Subair

Jagan :: പാലാരിവട്ടം മേൽപാലം

Image Credit ::  https://www.thehindu.com/news/cities/Kochi/palarivattom-flyover-to-be-demolished/article29429907.ece ഒടുവിൽ പാലാരിവട്ടം മേൽപാലം പൊളിച്ചുമാറ്റാൻ തന്നെ സർക്കാർ തീരുമാനിച്ചു.......! പകരം അതേ സ്ഥാനത്ത്, മികച്ച സാങ്കേതികത്തികവോടെ പുതിയ മേൽപാലം പണിയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യവാരം തന്നെ ആരംഭിക്കും. മേൽനോട്ടത്തിന് നേതൃത്വം നൽകുന്നതോ....? സാക്ഷാൽ മെട്രോമാൻ ഈ. ശ്രീധരനും.......!! ഇന്ന്, മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി, ഈ. ശ്രീധരൻ മുതലായവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. 42 കോടി രൂപ ചെലവഴിച്ച് പണിത്, രണ്ടര വർഷം മുൻപ് മാത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത മേൽപാലമാണ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായതിനെ തുടർന്ന് പൊളിച്ചുമാറ്റുന്നത്. ഈ. ശ്രീധരന്‍റെ മേൽനോട്ടത്തിൽ പണിയുന്ന പുതിയ മേൽപാലത്തിന്‍റെ ആകെ ചെലവ് കേട്ടാൽ കേരളം മാത്രമല്ല, ലോകമാകെ ത്തന്നെ ഞെട്ടിവിറയ്ക്കും. കേവലം 18 കോടി രൂപ മാത്രം...............!! പഴയതിനേക്കാൾ മികച്ച സാങ്കേതികത്തികവോടെ പണി തീർക്കുന്ന പുതിയ മേൽപാലത്തിന് ചെലവ് പഴയതിനേക്കാൾ 24 കോടി രൂപ കുറവ്.........! വള...