Kaniyapuram Nasirudeen :: കവിത :: മതിൽ

Views:

Photo by Jordan Rowland on Unsplash

അന്ന് നീ
മതിലിനപ്പുറത്ത്
നിന്നിരുന്നു

പിന്നെ പിന്നെ
നീ സ്വാതന്ത്ര്യവാദവുമായി
മതിലിനിപ്പുറം വന്നു

പിന്നീട്
നീ
തന്നെ മതിലായി നിന്നു

ഇപ്പോൾ
നിന്‍റെ പേര്  മതിലിൽ
എവിടെ-
യെങ്കിലും
ഉണ്ടോയെന്നാണ്
ഞാൻ തെരയുന്നത്






1 comment: