Skip to main content

Posts

Showing posts from April, 2020

Rema Rajmohan :: കരുതലായ് കാക്കാം.

കരുതലായ് കാക്കാം.   കോട്ടയമിന്നിതാ കൂട്ടിലായി  കോവിടു തന്റെ പിടിയിലായി..  കയ്യു കഴുകി കുഴഞ്ഞു നമ്മൾ  കാതമിനി എത്ര താണ്ടിടേണം  പച്ചയിൽ കത്തി ജ്വലിച്ചിരുന്നു  ചോപ്പിൽ കുളിച്ചു തല കുനിച്ചു  സാക്ഷരരെന്നും ഞെളിഞ്ഞിരുന്നു  ഊറ്റമൊടങ്ങനെ നിന്നിരുന്നു  ലോക്കങ്ങഴിച്ചു പുറത്തിറങ്ങാൻ  കാത്തവരൊക്കെയും വെട്ടിലായി..  തെക്കും വടക്കും നടന്നിടുന്നു  ഫോണും പിടിച്ചെന്റെ പ്രാണനാഥൻ  കാലതിൽ ചങ്ങല വീണപോലെ  കുണ്ഠിതനായിതാ വാണിടുന്നു....  ഉച്ചയ്ക്ക് വച്ചു വിളമ്പുവാനായ്  പച്ചക്കറി ഒന്നുമില്ലയല്ലോ  പച്ചക്കറി വണ്ടി വന്നിടുമോ  പാത കളൊക്കെ അടച്ചുവല്ലോ..  ഉച്ചയ്ക്ക് കഞ്ഞി ഞാൻ വച്ചു വച്ചു തെക്കേ തൊടിയിലെ പ്ലാവിലുണ്ട്  പത്തിരുപത്തഞ്ചു ചക്കയുണ്ട്...  വെട്ടിമുറിച്ചു നുറുക്കി ഞാനും  പൂക്കില പോലെ അരിഞ്ഞുവെച്ചു  കാന്താരിയിട്ടു പുഴുക്കുവച്ചു..  ആഹാ രുചിച്ചു കഴിച്ചിടാമേ  തോൽക്കാതെ ഞങ്ങൾ കഴിച്ചിടുമേ  ചക്കയെ പുച്‌ഛമായ് ചൊല്ലിയോരും  ചക്കക്കുരുവിനുള്ളോട്ടമാണ്  പച്ചക്കറി കൃഷി ചെയ്തിടേണം  പച...

K V Rajasekharan :: പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം!

പാക്കിസ്ഥാനു നഷ്ടം.  ഐസക്കിനു ദു:ഖം! കെ വി രാജശേഖരൻ ലക്ഷം കോടി രൂപതരാം.  വേണ്ടെന്ന് ഇൻഡ്യ!  കേരളത്തിന്‍റെ ധനകാര്യ മന്ത്രി ഡോ തോമസ്സ് ഐസക്കിന്‍റെ ഒരു ലേഖനത്തിന്‍റെ (മാതൃഭൂമി ഏപ്രിൽ 25) തലവാചകം! ഇൻഡ്യ അങ്ങനെ വേണ്ടെന്നുവെച്ചത് വിദേശനാണയ പ്രതിസന്ധിയിൽ കുത്തുപാളയെടുക്കേണ്ട ഗതിയിലെത്തിയ  പാക്കിസ്ഥാനെ കുടുക്കാനാണോയെന്നതാണ് അദ്ദേഹത്തിന്‍റെ ദുഃഖം.   ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗവും സാമ്പത്തിക രംഗവും പരിഹരിക്കാൻ വഴികാണാത്ത പ്രതിസന്ധിയിലാണ്.  ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിവൃത്തികേടിന്‍റെ അന്തരീക്ഷത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ഭാരതത്തിന് ഒരു ലക്ഷം കോടിരൂപയുടെ ലഭ്യസാദ്ധ്യതയെ നന്ദിപൂർവ്വം നിരാകരിച്ചതിൽ ഡോ ഐസക്കിനു ദു:ഖമോ അസൂയയോ പകയോ എന്തു വേണമെങ്കിലും ആകാം. ആരെങ്കിലും പത്തു രൂപ എറിഞ്ഞു കൊടുത്താലും  ഓടിച്ചെന്ന് എടുക്കേണ്ട അവസ്ഥയിലേക്ക്  കേരള സംസ്ഥാനത്തെ  കോവിഡിനും വളരെ മുമ്പേ കൊണ്ടു ചെന്നെത്തിച്ച  ധനകാര്യമന്ത്രിയിൽ നിന്ന് മറ്റൊന്നും ഇവിടാരും പ്രതീക്ഷിക്കുന്നുമില്ല.  അതെന്തായാലും 2014നു ശേഷം അധികാരമ...

Gopika R P :: ചിത്രവർണത്തേര്

ചിത്രവർണത്തേര് R. P Gopika  അന്നൊരു നാളിൽ ഞാനുമെൻ സ്വപ്നവും,  ഒരു തീർഥാടനത്തിനു പോയി,  ഇരുൾ ചുരുൾ മുടി ചെമ്മേ മെടഞ്ഞിട്ടു ഞാനതിൽ പിച്ചകപ്പൂമോട്ടിൻ മാലചാർത്തി,  കരിനീലമിഴികളിൽ അഞ്ജനമെഴുതിച്ചു,  നെറ്റിയിൽ കുങ്കുമപൊട്ടു ചാർത്തി,  മാലാഖമാർ കണ്ടു നാണിച്ചു പോകുമാ സ്വപ്നത്തെ  മാറോടു ചേർത്തുഞാൻ മുത്തം  നൽകി,  സൂര്യൻ പടിഞ്ഞാറു താഴും നേരം  ഞങ്ങൾ പടവുകളിറങ്ങി യാത്രയായി,  അന്തിനേരത്താ അമ്പലമുറ്റത്തു,   ഞങ്ങളിരുവരും ആദ്യമായെത്തി,  തൊഴുകൈകളോടെ പൂട്ടിയ മിഴിയോടെ,  ശ്രീകോവിലിൻ മുമ്പിൽ തൊഴുതു നിന്നു,  ഒരു ദീപാരാധന തൊഴുതു നിന്നു.  ശ്രീകോവിലിനെ പ്രദക്ഷിണം വെക്കവേ,  ചിത്രവർണതേരൊന്നു കാണുമാറായി സുസ്മേര വദനയായി തേരേറിയ സ്വപ്നം,  സ്വർഗ്ഗ മാലാഖയെന്നു ഞാനമ്പരന്നു.  അമ്പലമുറ്റത്തെ ആൽത്തറയിൽ  ഞങ്ങളിരുവരും അന്തിയുറങ്ങി,  നിർമ്മാല്യത്തിന് മണിനാദം കേട്ടുണരവെ  എൻ കൈകൾ സ്വപ്നത്തെ എമ്പാടും തിരഞ്ഞു,  കണ്ടില്ല ഞാനെൻ സ്വപ്നത്തെയെങ്ങും കണ്ടു കൊതി തീർന്...

Parvathy Bhuparthy :: നഷ്ടപ്രണയം

നഷ്ടപ്രണയം Parvathy Bhuparthy ഒരു മിന്നായം പോലെ അവനെ അവൾ കാലത്തെ വീടിനരികിൽ കണ്ടു. ആ നിമിഷം മുതൽ മനസ്സിൽ ഒരു ആളൽ ആണ്, ഇനി അവൻ വല്ല ആസിഡും ഒഴിക്കുമോ എന്ന് .അവൾ ഭയന്ന് വിറച്ചു. വീട്ടിൽ പ്രണയം പിടിച്ചതോടെ അവളുടെ പഠിത്തം നിലച്ചു. കല്യാണവും ഉറപ്പിച്ചു. ഒരു മെസ്സേജിൽ അവസാനിച്ചു മൂന്നു  വർഷം നീണ്ടു നിന്ന അവരുടെ പ്രണയം .പിന്നെ അവൾ ഫോൺ കണ്ടിട്ടില്ല. അച്ഛൻ അതിനെ നശിപ്പിച്ചു കളഞ്ഞെന്ന് അനിയത്തി പറഞ്ഞാണവൾ അറിഞ്ഞത്. ഒരുപാട് കരഞ്ഞു അവൾ അവനെ ഒന്ന് കാണാനായി കുറെയേറെ ശ്രമങ്ങൾ നടത്തി. എല്ലാം വൃഥാ ആയിപ്പോയി. പിന്നെ അച്ഛൻ കാണാതെ കൂട്ടുകാരികളെ വിളിച്ചവൾ കാര്യം അറിയിച്ചു. കാരണം അവനെ വിളിക്കാൻ ഉള്ള ധൈര്യം അവൾക്കില്ലായിരുന്നു  അവൻ അവന്‍റെ കൂട്ടുകാർ പറയുന്നത് കേട്ടാണ് കാര്യം മുഴുവനും മനസിലാക്കിയത്. അന്നുമുതൽ അവനിൽ ഒത്തിരി മാറ്റങ്ങൾ വന്നു.  വളരെ ഉല്ലസിച്ചു ഉത്സാഹിച്ചു നടന്ന അവൻ പടുങ്ങനെ മൂകനായി. ആരോടെയും മിണ്ടാട്ടമില്ല. രണ്ട് നാൾ കോളേജിൽ പോയില്ല. വീട്ടിൽ ഒരു മുറിക്കുള്ളിൽ ഇരുപ്പായി. വീട്ടുകാർക്കാർക്കും കാര്യം മനസിലായില്ല. അവരും ഒത്തിരി വിഷമിച്ചു. ഇവന്‍റെ ഈ പ്രകൃതം കണ്ടിട...

Anandakuttan :: തകർന്ന ഹൃദയം

കവിത തകർന്ന ഹൃദയം ആനന്ദക്കുട്ടൻ മുരളീധരൻ ഹൃദയവിപഞ്ചിക പാടിയ രാഗം വിരഹ ദു:ഖാർദ്ര പ്രണയഗീതം വ്രണിത ഹൃദയനായ് തുളുമ്പും മിഴികളും വിതുമ്പും ചൊടികളിൽ ഗദ്ഗദവും മൂളിടാം ഞാനിന്നേകനായ് സ്വരരാഗ സുന്ദരി നിന്നിഷ്ട ഗാനം തെളിയുമെൻ മനസിൽ നിൻ മന്ദസ്മിതം പരിഭവം പറയാത്ത മുഖബിംബവും. എൻ കണ്ണീരിൽ കുതിർന്നലിഞ്ഞു ,ഞാൻ കനവിൽ കാത്തു വച്ച കതിർമണ്ഡപം കരളിൽ കദനം കവിഞ്ഞു സഖീ, വിട ചൊല്ലി പോകാം ഞാനശക്തനല്ലേ. 'മൺചിരാതിന്നു മയക്കം വരുന്നു മൺകുടിലെന്നെ മാടി വിളിക്കുന്നു.' ശയിക്കട്ടെ ഞാനൊന്നു , തളർന്നു സഖി മരണം കാത്തു മടുത്തു. വാടാതെ കൊഴിയാതെ നാം കാത്തു വച്ചെങ്കിലും പ്രിയേ വിട, മാപ്പു നൽകു. ---  ആനന്ദക്കുട്ടൻ മുരളീധരൻ നായർ 19/4/2020, ഞായർ.

Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.

ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി. സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക പ്രണയം.. കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്. ഇത്രയൊക്കെ മതി കവിയേയും കവിതയേയും കോർത്തിണക്കി ഒരു അനശ്വരപ്രണയകഥ മെനഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ നമ്മുടെ സ്വഭാവം അതാണല്ലൊ. ഒരാണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, രഹസ്യബന്ധങ്ങളെന്തൊക്കെയോ ആരോപിച്ച്, അന്വേഷിച്ച് ഒരുതരം വെപ്രാളപ്പാച്ചിൽ. ഈ കവിത വായിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ഉൾക്കിടുങ്ങലൊക്കെയുണ്ടായി. പിന്നീടാണ് കാര്യം മനസ്സിലായത്. നിഗൂഢമായി കാവ്യസൗന്ദര്യത്തെ ആദരിക്കുന്ന കവി, ലൗകികതയുടെ മായാപ്രപഞ്ചത്തിൽ നൈമിഷകമായി പെയ്തൊലിച്ചു പോകുന്ന തുരുമ്പെടുത്ത വികാരങ്ങളെ അവഗണിച്ചുകൊണ്ട്, ഇത് പാഴൊച്ചയല്ലെന്നും കാമാന്ധതയുടെ കലമ്പലല്ലെന്നും ബോധമനസ്സിന്‍റെ താളം തെറ്റിത്തെറിക്കുന്ന ഭ്രാന്തിൽ നുരയ്ക്കുന്ന പുലമ്പലുകളല്ലെന്നും വ്യക്തമാക്കുകയാണ്‌. പരിശുദ്ധിയുടെ സംഗീത സാന്ദ്രമായ മാത്രകളാണ് വിതപ്പാട്ടു മൂളുന്നത്. കടിച്ചാൽ പൊട്ടാത്ത വാക...

V K Leelamony Amma :: കൈ വിടാതെ നീ കാക്കണേ

കൈ വിടാതെ നീ കാക്കണേ! വി കെ ലീലാമണി അമ്മ കൂടൊരുക്കുവാൻ കൈകൾകോർത്തു  നാമൊത്തുപോകുംവഴികളിൽ വർഷരാഗങ്ങൾ പെയ്തിറങ്ങുന്നു ഹർഷഘോഷത്തിമിർപ്പുമായ് വേനൽ താപക്കുട നിവർത്തുന്നു ശോകവാതച്ചിറകുമായ് ഘർഷഘോഷപ്രയാണവേഗത്തിൽ തർത്തരീകമായ്ത്തീരവേ മാരിവില്ലിന്റെ മാന്ത്രികസ്പർശ- മേൽക്കുവാൻ കൊതിയൂറി നാം. മഞ്ഞലച്ചാർത്തുവന്നുപുൽകവേ മാനസത്താളിലാർദ്രമായ് മന്ദമന്ദമൊഴുകി മർമ്മര- പ്രാവുകൾ കുറുകുന്നിതാ. പൂത്തുലഞ്ഞ വസന്തവാസര- പ്പൂവടർന്ന വഴികളിൽ രാപകലുകൾ നെയ്തെടുത്തതാ- മോർമ്മചൂടും പഥികരായ് കൃഷ്ണ!നിൻ ചാരെയെത്തുവോളമി- ക്കൈ വിടാതെ നീ കാക്കണേ!  ***==***==***==***==***==***         തർത്തരീകം=പൊങ്ങുതടി.   43rd Weddiing Anniversary ---  വി കെ ലീലാമണി അമ്മ

K V Rajasekharan :: കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം

കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം കെ വി രാജശേഖരൻ 1940 കളിൽ ഡോ ഭീംറാവ് അംബേദ്കർ എഴുതി: 'നിങ്ങൾക്കതിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  സ്വരാജ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. സ്വരാജ് സംരക്ഷണത്തിലെ കൂടുതൽ പ്രധാന്യമുള്ള വിഷയം സ്വരാജിനു കീഴിൽ ഹിന്ദുവിനെ സംരക്ഷിക്കുന്നതാണ്…….'.    അങ്ങനെ വ്യക്തമായ ആശയം സ്പഷ്ടമാക്കിയ അംബദ്കറുടെ നാട്ടിൽ, അംബദ്കർ എതിർത്തവരും അംബദ്കറെ വെറുത്തവരും അധികാരം കയ്യാളുന്ന സ്വാധീനശക്തികളായി വളർന്നപ്പോൾ ഭയപ്പെട്ടതു തന്നെ സംഭവിച്ചു.  ഹൈന്ദവ സംസ്കൃതിയുടെ അഭിമാനപാരമ്പര്യമായ കാവിയുടുത്ത സന്യാസിമാരെ കമ്യൂണിസ്റ്റ് അരാജകവാദികളുടെയും കൃസ്ത്യൻ മതപരിവർത്തന മിഷനറിമാരുടെയും പിണിയാളുകൾക്ക് പെരുവഴിയിലിട്ട് തല്ലിക്കൊല്ലാമെന്ന അവസ്ഥയായി. എഴുപതു വയസ്സു കഴിഞ്ഞ വന്ദ്യ വയോധികനായ സന്യാസിശ്രേഷ്ടനും ( സ്വാമി സുശീൽഗിരി മഹാരാജ് ) കൂടെയുണ്ടായിരുന്ന മറ്റൊരു സന്യാസിയും  ( സ്വാമി കല്പവൃക്ഷഗിരി മഹാരാജ് ) അവരുടെ ഡ്രൈവറും ( നിലേഷ് തേൽഡനേ ) ജീവനുവേണ്ടി സഹായം യാചിച്ചപ്പോൾ അവരെ ആക്രമികൾക്ക് വിട്ടു കൊടുക്കുകയാണ് അവിടെയുണ്ടായിരുന്ന പോലീസുകാർ ചെയ്...

Sambhu R Nair

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അ...

Jayadev :: Who Painted My money White by Sri Iger

Who Painted My money White Sri  Iyer കള്ളപ്പണം, തീവ്രവാദം, നോട്ട് നിരോധനം എന്നിവയെ ആസ്പദമാക്കി 2004- 2019 വരെ നടന്ന സംഭവ വികാസങ്ങൾ ഫിക്ഷന്‍റെ രൂപത്തിൽ അവിഷ്കരിച്ചിരിയ്ക്കുന്ന പുസ്തകം.  സെക്കന്‍റ് ഹാന്‍റ് നോട്ട് പ്രിന്റിംഗ് മെഷീൻ പുതിയ പ്രിന്റിങ് മെഷീൻ എന്ന വ്യാജേന ഇറക്കുമതി  ചെയ്യാനുള്ള ശ്രമത്തിൽ തുടങ്ങി ഭാരതം മുഴുവൻ കള്ളപ്പണം നിറയുന്ന അവസ്ഥയും അതിന്‍റെ ഭാഗമായി സിനിമ രാഷ്ട്രീയ, in മേഖലയിലെ മാറ്റവും ഭീകരപ്രവർത്തനത്തിന്‍റെ വ്യാപനവുമെല്ലാം വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കഥ പ്രധാനമായും നടക്കുന്നത് കേരളത്തിലും ഡൽഹിയിലും ആണ്.. കൊച്ചി മെട്രോയും ഈ ത്രില്ലറിന്‍റെ പ്രധാന background ആയി വന്നിട്ടുണ്ട്..  സംഭവങ്ങൾ വ്യക്തികൾ എന്നിവ നമുക്ക് സുപരിചിതമാണ് പക്ഷെ യഥാർത്ഥ പേരുകൾക്ക് പകരം വേറെ പേരുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്... ഉദാ: ജഗത് Dhillon 2004 മുതൽ 2014 വരെയുള്ള ഫ്രീഡം പാർട്ടിയുടെ പ്രധാനമന്ത്രി ദീപിക ശർമ്മ ഫ്രീഡം പാർട്ടിയുടെ പ്രസിഡന്‍റ്  മൈലാപൂർ ദാമോദരൻ (മൈദ) സൂത്രശാലിയായ തെക്കേഇന്ത്യൻ രാഷ്ട്രീയക്കാരൻ  ഹ...

Jagan :: മേനോൻസ് ഫിനാൻസ്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായും, നിയമാനുസൃതമായും മേനോൻസ് ഫിനാൻസ്   2020 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണെന്ന് അറിയിക്കുന്നു. പ്രവർത്തനസമയം  10 am to 4.30 pm Break the Chain സാമൂഹിക അകലം പാലിക്കുക. കൊവിഡ് - 19 നെ  നമുക്ക് ഒരുമിച്ച് നേരിടാം....!

Sidheekh Subair :: ആദ്യാനുരാഗം

കവിത ആദ്യാനുരാഗം :: സിദ്ദീക്ക് സുബൈർ വാസന്ത രാവിലെ പൂർണേന്ദു പോലെ വാസന പൂവിടും രാഗനിലാവേ, വാരിജരാജി തുടുത്തവളേ, വാരിളം തെന്നലായ് വീശിയോളേ... അന്നു നാം കണ്ടതും കൂടെ നടന്നതും അപ്പുറമിപ്പുറം തേടും മിഴികളാൽ അറിയാതെ തമ്മിൽ നാം ഒളികണ്ണെറിഞ്ഞതും ആയിരം വിസ്മയപ്പൂക്കളാണോർമയിൽ. വാക്കില്ലാനോട്ടങ്ങൾ ആശയത്തേരേറി വാനവും ഭൂമിയും പൂവിട്ടു പ്രണയവും വായന തീരാത്ത സ്നേഹവും ഭാവവും വാടാത്ത ജീവിതത്താളുകൾ തീർത്തു നീ അകലം കുറഞ്ഞൊന്നടുപ്പം തളിർത്തതും, അഴകായ് വിരിഞ്ഞതും എത്ര വേഗം. അമ്പലവഴിയിലും അരയാൽ ചുവട്ടിലും അന്നെത്ര നേരം നാം തങ്ങി നിന്നു.. നിറയാതെ മറയേണ്ടൊരുറവയാമെന്നെ നീ, ലവണത്തിരകളാൽ ചേർത്തണച്ചു... വെൺമതൻ ശാലീന സൗന്ദര്യ സാരമേ പ്രണയമായ് നിന്നെ ഞാനന്നറിഞ്ഞു... നീണ്ടു കറുത്ത മുടിയഴകിൽ, ഇറ്റിറ്റു വീഴും കുളിർമയാകാൻ, തുളസിക്കതിരൊന്നു ചൂടി നിൽക്കാൻ മൽപ്രിയേ ഞാനും കൊതിച്ചിടുന്നു... വല്ലാത്ത മോഹമായ് നിന്നവൾക്ക് വെള്ളിക്കൊലുസും പുളകമേകി, വല്ലായ്മ മാറ്റിടും താളമായ് നൂപുരനാദവും തീവ്ര രാഗം. നിൻ കാലു പതിയുന്ന മൺതരിയായ് നിൻ മൃദ...

Sabu Neelakantan Nair :: Microgreen Farming

Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ

കഥകളുടെ കയറ്റിറക്കങ്ങൾ (ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്)   കണിയാപുരം നാസറുദ്ദീൻ കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി സി ബുക്സിൽ പോയപ്പോൾ ഉണ്ണി. ആർ എന്ന പേര് എന്നിൽ വല്ലാതെ ശല്യം ചെയ്തു കൊണ്ടിരുന്നു. തിരച്ചിലിൽ ഒരു പുസ്തകം കിട്ടി.  ഉണ്ണി ആർ  ന്‍റെ കഥകൾ...ആകെ 25 കഥകളാണിതിൽ.ഒഴിവുദിവസത്തെ കളി എന്ന പിന്നീട് ചലച്ചിത്രമായ കഥയും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട് . എല്ലാ കഥകളിലും ചില സവിശേഷതകൾ കാണാൻ കഴിയും. ഒരു പൂച്ചയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയാണ്‌ അത് . ലീല എന്ന കഥയാണ് തുടക്കത്തിൽ കാണുന്നത് കോട്ടയത്ത് കുടമാളൂർ സ്വദേശിയായ കഥാകൃത്തിന് കോട്ടയം ജില്ലയിലെ പ്രാദേശിക ഏരിയകളൊക്കെ സുനിശ്ചിതം ആണ്. അവിടുത്തെ സമ്പ്രദായങ്ങളും നാടൻ വർത്തമാനങ്ങളാലും  സുഭിക്ഷമാണ് കഥകൾ. നന്നേ ചെറിയ ശബ്ദം പോലും അങ്ങേയറ്റത്തെ നിരീക്ഷണപാടവത്തോടെയാണ് കഥയിൽ വിന്യസിക്കപ്പട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ അശ്‌ളീലതയെ ആവിഷ്കരിക്കുന്നു എന്ന് തോന്നുമെങ്കിലും ഒരു ശരാശരി കോട്ടയംകാരനിൽ  ഉണ്ടായേക്കാവുന്ന ദ...

EXIT 22 :: Home Delivery

Today's Menu Home Delivery For Drlivery Call on ..  7561842797, 7994122797, 6238822906    Whatsapp  7561842797 Breakfast Parotta                - 8 /- Chapathy            - 8 /- Idiyappam          - 8 /- Egg curry           - 40 /- Kadala curry      - 40 /- Lunch Chicken Biryani - 25 /- Poth Biryani       - 115 /- Poth Roast          - 10 /- Chicken Fry        - 20 /- Chapathy            - 8 /- Parotta                - 8 /-

Ameer Kandal :: കോറെന്‍റൈന്‍

Photo by  CDC  on  Unsplash കഥ കോറെന്‍റൈന്‍  :: അമീർകണ്ടൽ അടച്ചിട്ട മുറിക്കുള്ളിലെ ഏകാന്ത വാസത്തിന്‍റെ  പതിനൊന്നാം നാളിലെത്തിയ ആദ്യ റെസൾട്ട് ജോണിന്‍റെ മുഖത്ത് തെല്ലൊന്നുമല്ല സന്തോഷം പടർത്തിയത്.     ദേശാതിർത്തികൾ താണ്ടി കൊറോണ പകർച്ചവ്യാധി നാട്ടിലെത്തുന്നതിന് മുമ്പേ കടല് കടന്നെത്തിയതാണ് ജോൺ സാമുവൽ. എയർ പോർട്ടിലെ തിട്ടൂരമനുസരിച്ച് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി തന്നെ കോറെൻ്റൈന്  തെരഞ്ഞെടുക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടയൽവക്കത്തുള്ള പെങ്ങളും വീട്ടിൽ തടങ്കലിലുമായി.     ഇടയ്ക്കിടക്ക് ജനൽ പാളികൾ തുറന്ന് കർട്ടൺ വകഞ്ഞ് മാറ്റി ജോൺ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് കണ്ണ് പായിക്കും. വീടിന്ന് മുന്നിലെ ആളൊഴിഞ്ഞ ടാറിട്ട റോഡും ഇലക്ട്രിക് പോസ്റ്റുകളും നിർനിമേഷനായി നോക്കി നിൽക്കുകയല്ലാതെ ജോണിന് വേറൊന്നും ചെയ്യാൻ കഴിയില്ലല്ലോ.       കിടപ്പുമുറിയിലെ ഈട്ടിത്തടിയിൽ കൊത്തുപണിഞ്ഞ  വാതിലിലെ സമയാസമയങ്ങളിലെ അമ്മച്ചിയുടെ മുട്ടിവിളിക്കലാണ് ഏക ആശ്വാസം. പുറത്ത് ഭക്ഷണപാത്രമെത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പാണത്. ...

V K Leelamony Amma :: നമ്മളറിയാൻ

നമ്മളറിയാൻ പറന്നെത്തി അദൃശ്യനായണുഭീകരൻ നിറഞ്ഞാടിത്തിമിർക്കുന്നു ഭുവനമാകെ അരങ്ങുകൾ തകർത്തവൻ ശരവേഗത്തിൽ തുരക്കുന്നു നരവംശശ്വസനവ്യൂഹം. കരുത്തോടെയെതിരിടാൻ സുസജ്ജരാകാൻ കരുനീക്കാം കരുതലിൻ കളങ്ങൾ തേടാം. സുരക്ഷയ്ക്കായ് കരം നന്നായ് ശുചിയാക്കേണം സ്വരക്ഷയ്ക്കായ് അഭികാമ്യം മുഖകവചം. അകംപൂകാം സ്വയം നമുക്കകലമാകാം അടുക്കുവാനതു നമ്മെത്തുണയ്ക്കും നൂനം. അനാദിയായ്ത്തുടരുന്ന ഭ്രമണദൗത്യം അറിഞ്ഞെന്നാലകലത്തിൻപൊരുൾ തിരിയും. വിശക്കുമ്പോൾ നിറയുവാൻ വിഭവമേറെ അശിക്കണമരവയർ നിറയുവോളം ഗതകാലം വിളമ്പിയ രുചിക്കൂട്ടുകൾ ചിതമുള്ള മണമൂറുംരുചിവൈഭവം. അഭിജ്ഞരെന്നതിഗർവ്വം നടിക്കുന്നോനും അളവില്ലാവകകൂട്ടിയിളയ്ക്കുന്നോനും അണുവോളം വകയില്ലാതിരപ്പവനും അണുവിന്നു സമസ്തരും സഹജതുല്യർ. മികവെന്തു്? തികവെന്തു്?പകയെന്തിനു്? വകയെല്ലാമൊരുവകക്കുഴിവക്കോളം. അകങ്ങളിൽ കുടിപാർക്കുമണുപ്രസരം അറിയുവാൻ നമുക്കീശൻ തരുന്നിതെല്ലാം. അടരാടിയടരുവാൻ തുനിഞ്ഞീടൊല്ലേ അടരാതെ വിരിയട്ടേ! ഹൃദയസൂനം! അഴലിന്റെ കനൽ വീണോരിടങ്ങൾ തേടാം നിഴലായി ഉയിർചേർത്തു തണലായിടാം. അകംനോവിൽപ്പുകയുന്ന വിചിത്രചിത്ര...

K V Rajasekharan :: അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും

അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും കെ വി രാജശേഖരൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വഴിയിലുയർത്തിയ തന്‍റെ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ ഭീംറാവ് റാംജി അംബേദ്കര്‍,  സ്വതന്ത്രഭാരതത്തിനായി ഭരണഘടന തയാറാക്കുവാനുള്ള കോൺസ്റ്റിറ്റുവൻറ് അസംബ്ലിയുടെ പടികയറിയത്. സ്വന്തം തട്ടകമായ ബോംബെയിൽ നിന്ന് വിധാൻ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് ഭരണഘടനാ നിർമാണസഭയിലെത്തുവാൻ അദ്ദേഹം നടത്തിയ ശ്രമത്തെ കോൺഗ്രസ്സ് 'പല്ലും നഖവും ഉപയോഗിച്ച്' എതിർത്തു പരാജയപ്പെടുത്തി. അംബേദ്കറുടെ പരാജയം ആഘോഷിച്ചു കൊണ്ട് കോൺഗ്രസ്സ് നേതൃത്വം നടത്തിയ പ്രഖ്യാപനം അദ്ദേഹം ആ സമിതിയിലുണ്ടാകരുതെന്ന പാർട്ടിയുടെ ദൃഢനിശ്ചയത്തിന്‍റെ  തോതറിയിക്കുന്നു.  ഭരണഘടനാ നിർമ്മാണ സഭക്കുള്ളിലേക്ക് ഡോ ഭീംറാവ് അംബേദ്കറെ പ്രവേശിപ്പിക്കില്ലെന്നുമാത്രമല്ല സഭാഗൃഹത്തിന്‍റെ  വാതിലുകളും ജനലുകളും വരെ അടച്ചു കഴിഞ്ഞുയെന്നാണ് ജവഹർലാൽ നെഹ്രു അദ്ധ്യക്ഷനായിരുന്ന കോൺഗ്രസ്സ് നടത്തിയ പ്രഖ്യാപനം. പക്ഷേ തീയിൽ കുരുത്തത് എവിടെയാ വെയിലത്തു വാടുക?   അക്ഷരം പഠിക്കാൻ ചെന്ന പള്ളിക്കുടത്തിന്‍റെ ...

Dr P Santhoshkumar :: കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ

കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ ഡോ.പി.സന്തോഷ് കുമാർ പ്രണയം കുറിക്കാത്ത കവികളില്ല. ഒരു പ്രണയിക്കു മാത്രമേ കവിയാകാൻ കഴിയു. ' ആദ്യ ദർശനാൽ അകക്കാമ്പറിയുന്ന ' ( ഡി വിനയചന്ദ്രൻ ) മാസ്മരിക പ്രണയം മാത്രമല്ല അത്. കവിതയോടും കാലത്തോടും കലഹത്തോടും കാമിനിയോടും ഹൃദയം ചേർക്കുന്ന അതിന്ദ്രീയപ്രഭാവമാണത്. സർവ്വതിനെയും കാമിക്കുന്നവന്‍റെ കരളുരുകുമ്പോഴാണ് കവിത പിറക്കുന്നത്. സിദ്ദി ഖ് സുബൈർ കവിത എഴുതിയത് പ്രണയം കൊണ്ടാണ് . ചോരയോളംപോന്ന ഗന്ധവും ആഴവും നിറവും തീവ്രതയും അതിനുണ്ട്. പ്രണയത്തിന്‍റെ അപരഭാവമായി കവിതയിൽ 'നീ' എന്ന നിറസാന്നിധ്യമുണ്ട് . പ്രണയം പൂക്കുന്ന പെണ്ണിലും കവിതയുടെ കടമിഴിയിലും സാമൂഹികപ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചിന്തകളിലും കാലിക വിചാരങ്ങളുടെ തീവ്രതയിലും 'നീ'  നിഴലായി പടരുന്നുണ്ട് .' നീയാണ് എനിക്ക് പെണ്ണ് ' എന്ന കവിത മാത്രമാണ് കാല്പനികപ്രണയത്തിന്‍റെ പരിവേഷങ്ങൾ എല്ലാം അണിഞ്ഞുനിൽക്കുന്നത്. അവിടെ മാത്രമാണ് 'നീ' വഴിമാറി അഴകുള്ള മൊഞ്ചത്തിയായി 'പെണ്ണ്' ഒരുങ്ങി ഇറങ്ങുന്നത്. പ്രണയത്തിന്‍റെ ഊർജ്ജ പ്രവാഹങ്ങൾ ഇന്ദ്രിയ വിചാരങ്ങളുടെ മറുകര കടക്കുന്നുണ...

B S Baiju :: പ്രണയമഷി പടരുന്ന പുസ്തകം

പ്രണയമഷി പടരുന്ന പുസ്തകം ( സിദ്ദീഖ് സുബൈറി ന്‍റെ കവിതാസമാഹാരമായ ' അഴിയാമഷി 'യിലൂടെ കടന്നു പോകുമ്പോൾ) ഒന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള ഒരു കാലത്താണ് ഞാൻ അധ്യാപകനായിരിക്കുന്ന വിദ്യാലയത്തിൽ അധ്യാപകനായി സിദ്ദീഖ് കടന്നു വരുന്നത്. ഒരു മേശക്കിരുവശങ്ങളിലിരുന്നാരംഭിച്ച പരിചയത്തിന് ഇന്ന് സുവർണ്ണ ദീപ്തമായ സൗഹൃദക്കരുത്തുണ്ട്. അക്കാലങ്ങളിൽ പാഠപുസ്തക ഉള്ളടക്കമോ അതിലെ സാഹിത്യമോ ഒന്നുമായിരുന്നില്ല ഞങ്ങളുടെ പ്രധാന ചർച്ച . നാടും നാട്ടുകാരും വീടും പ്രാരാബ്ധങ്ങളുമൊക്കെയായിരുന്നു വിഷയങ്ങൾ. അന്നുതൊട്ടിന്നേ വരെയുള്ള സിദ്ദീഖിന്‍റെ വഴിയിലെ മുള്ളും പൂവും എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്‍റെ വേരുകളാൽ മുറുകെ പിടിച്ചിട്ടുണ്ട്. അന്നൊക്കെ സിദ്ദീഖ് കവിത എഴുതിയിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ഇന്ന് സിദ്ദീഖ് യൗവന തീക്ഷ്ണതയോടെ കവിത രചിക്കുന്നു.ഹൃദയാവർജ്ജകമായി ചൊല്ലി അരങ്ങുണർത്തുന്നു. കവിതകളെ പുസ്തക രൂപത്തിൽ പ്രകാശിതമാക്കുന്നു.     സിദ്ദീഖ് സുബൈറി ന്‍റെ ആദ്യ കവിതാസമാഹാരമായ ' അഴിയാമഷി 'യിലൂടെ കടന്നു പോകുമ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടതും അദ്ദേഹത്തിന്‍റെ ഉള്ളെഴുത്തായി ഉടനീളം പ്രകാശിക്...