ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍ മാഷിന്റെ മനസ്സില്‍ അന്നേരം പൊന്തിവന്ന ചിന്ത. പതിവില്‍ നിന്ന് വ്യത്യസ്തമായി സ്കൂളില്‍ നിന്ന് ഒരു മണിക്കൂര്‍ നേരത്തേ ഇറങ്ങി ബസ് സ്റ്റോപ്പിലെ തകരഷീറ്റ് വിരിച്ച വിശ്രമകേന്ദ്രത്തില്‍ നില്ക്കാന് തുടങ്ങിയിട്ട് അരമണിക്കൂറില്‍ കൂടുതലായി. വണ്ടി കിട്ടിയാല്‍ തന്നെ നാട്ടിലെത്താന്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര വേണം. അവിടെന്ന് വീട്ടിലെത്തണമെങ്കില്‍ പിന്നെയും പത്തുപതിനഞ്ച് മിനിട്ട് നടക്കണം. ചിലപ്പോഴങ്ങനെയാണ്. അത്യാവശ്യത്തിന് വണ്ടീം വള്ളവും സമയത്തിന് കിട്ടത്തില്ല. ആരോടെന്നില്ലാത്ത അരിശവും രോഷവും ഉരുണ്ടുകൂടി സുകുമാരന്‍ മാഷില്‍ മനംപുരട്ടാന്‍ തുടങ്ങി. ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള പഠനയാത്രയുടെ ചുമതല വളരെ സന്തോഷത്തോടെയാണ് സുകുമാരന്മാഷ് ഏറ്റെടുത്തത്. പഠനയാത്ര പോകുന്ന സ്ഥലങ്ങളാകട്ടെ നേരത്തെ പലതവണ ഒറ്റയ്ക്കും കൂട്ടുകാരോടൊപ്പവും സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളുമാണ്. എങ്കിലും സ്കൂളിലെ കുട്ടികളെയും കൊണ്ട് യാത്രക്ക് പോകുമ്പോള്‍ അതിന്റെതായ ടെന്‍ഷനുണ്ടാവുക സ്വാഭാവികം. ഓരോ ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog