Skip to main content

Posts

Showing posts from July, 2021

കവിത :: Akshara Mohan A :: ഇടങ്ങൾ

  കടപ്പാട് Pinterest ഒറ്റപ്പെടലിന്‍റെ  വേനലിൽ അടുക്കളയോട്  ചേർന്ന് നിൽക്കും ഇത്രയും നേരം കളയുന്ന ഇടം വേറെയുണ്ടോ അവിടം പാത്രങ്ങളോട്  മത്സരമാണ്  ഉണ്ടാക്കുക,കഴുകുക ഉണ്ടാക്കുക,കഴുകുക ഇതിനിടയിൽ കഴിക്കാനൊരിടം ഉണ്ടാകും അവസാനത്തെയിടം ഈ ഇടത്തിൽ ലോക്ഡൗൺ ഇല്ലടോ ഇടയ്ക്കുള്ളൊന്നു വേവും കൂടെ കൂടാൻ കൈകൾ ഉണ്ടെങ്കിലെന്ന്  ഇടയ്ക്കുള്ളമൊന്നാറും കറികൾ വെന്തു  പാകമാവും പോലെ ഈ ഇടമൊരു സ്വർഗ്ഗമായി തോന്നും ചായയിൽ തുടങ്ങി ചോറിൽ അവസാനിക്കുന്ന കറിക്കൂട്ടുകൾക്കിടയിലെ ഇടം അവിടമൊരു സാമാജ്ര്യമാണ്  വെടുപ്പാക്കി  തേച്ചുമിനുക്കി വെയ്ക്കണം മനസ്സുപോലെ അല്ലേൽ ജീർണ്ണിച്ചു പോകും എഴുത്തിനായൊരിടമുണ്ടവിടെ  ചായ തിളയ്ക്കുമ്പോൾ ഉപ്പുമാവ് വേവുമ്പോൾ വരികൾ ഒാടിവരും അവിടെ  സംഗീതത്തിനായൊരിടമുണ്ട്  ഇടവേളകൾക്കിടയിൽ ശ്വാസം മുട്ടുമ്പോൾ മനസ്സാറി തണുക്കാൻ ആരോ കൂട്ടിനുണ്ടെന്ന്  തോന്നാനൊരിടം ഇനിയൊരിടമുണ്ട്  കുഞ്ഞുവിരലുകൾ ചേരുന്നിടം പുഞ്ചിരിപൂന്തോട്ടം പകരുന്നിടം നിറഞ്ഞ് തുളുമ്പുന്നിടം ഇടങ്ങൾ പച്ചതുരുത്തുകളാണ്  സന്ധ്യകൾ പോലെ ചുവന്നിടങ്ങൾ ഇണയോടൊത്ത്  ഇണങ്ങാനൊരിടം ഇടയാന...

Anoop P K :: മഞ്ചാടി ചെപ്പിനുള്ളിലൊരുക്കിയ വാങ്മയ ചിത്രങ്ങൾ

ശ്രീ  രജി ചന്ദ്രശേഖര്‍  എഴുതിയ  മഞ്ചാടി   എന്ന കവിത വായിക്കാം പൊള്ളുന്ന വാർത്തമാനകാല യാഥാർഥ്യങ്ങളോട് സമരസപ്പെടാൻ ബുദ്ധിമുട്ടുന്ന കവിയുടെ അന്ത:ക്ഷോഭം “ മഞ്ചാടി ” എന്ന ഈ കവിതയിലുടനീളം പ്രകടമാണ്. മഞ്ചാടിമണിയോളംപോന്ന തന്നിലെ സ്നേഹതാപങ്ങൾ തന്‍റെ ചുറ്റിലേക്കും പ്രസരിപ്പിക്കാനുള്ള കവിയുടെ അദമ്യമായ വാഞ്ഛ പ്രപഞ്ചസത്യങ്ങളോടുള്ള താദാത്മ്യം പ്രാപിക്കലായി മാറുമ്പോൾ, അനുവാചകന് നവ്യമായ ഒരനുഭൂതി തന്നെയാണ് ഈ കവിത  പ്രദാനം ചെയ്യുന്നത്. ജീവിത സംഘർഷങ്ങൾ  കൈവെള്ളയിലിറ്റിച്ച നിണകണങ്ങൾ  മഞ്ചാടിയുടെ രൂപം പ്രാപിക്കുമ്പോൾ അതിന്‍റെ ശോണിമ തന്‍റെ ചുട്ടുവട്ടങ്ങളും കടന്നു ഈ പ്രപഞ്ചത്തിൽ ആകമാനം വ്യാപിച്ചിരിക്കുന്നു എന്ന സത്യം കവി തിരിച്ചറിയുന്നു. തന്‍റെ പ്രേയസിയുടെ നെറ്റിയിൽ  ചാർത്തിയ തിലകക്കുറിയുടെ അരുണിമ തരളമായ അവളുടെ ചെഞ്ചൊടികളും കവിൾത്തടങ്ങളും കടന്ന്, ചക്രവാളസീമകളെയും സ്പർശിക്കുന്നത് ഒരു ആത്മനിർവൃതിയോടെ കവി തിരിച്ചറിയുന്നു. പ്രാപഞ്ചിക സത്യങ്ങൾ പങ്കയുടെ രൂപം പൂണ്ട് ശിരസ്സിന് മീതെ ചൂഴ്ന്നുനിൽക്കുന്നുണ്ടെങ്കിലും, ജന്മസാഫല്യങ്ങൾ  നൈമിഷികമാണ് എന്ന് തിരിച്ചറിയുന്ന കവി, ജീവിത...

കാവ്യ വിവർത്തനം : Dileep :: വിൽപ്പത്രം

  वसीयत  भारत भूषण अग्रवाल വിവർത്തനം : ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം എന്‍റെയീ കണ്ണുകൾ ബസിലെ ഡ്രൈവർക്ക് വണ്ടിയോടുമ്പൊഴും കണ്ടിടാം ഫുട്പാത്തിലൂ - ടൊഴുകും പുഷ്പങ്ങളെ എന്‍റെയീ കാതുകൾ എന്‍റെ ഓഫീസർക്ക് ഏഷണി കുമിഞ്ഞാലും കവിതയും ശ്രവിക്കാലോ എന്‍റെ വായ് എന്‍റെ നേതാവിന് പ്രസംഗമൊഴിഞ്ഞിട്ടില്ല നേരം അതിനാലയാളല്പം അന്നവും കഴിച്ചോട്ടെ എന്‍റെ കൈകൾ ചതുർഭുജ ശാസ്ത്രിയ്ക്ക് അതിനാലെ അന്വർത്ഥമാകട്ടെ അദ്ദേഹത്തിന്‍റെ തിരുനാമം എന്‍റെ കാലുകൾ ആ പാവം കള്ളന്, പറയുന്നെല്ലാവരും അവനില്ല കാലുകളെന്ന് എന്‍റെ ഹൃദയം പ്രിയപ്പെട്ടവളേ നിനക്ക് പ്രണയത്തിലും നീയൊരു പതിവ്രതയാകട്ടെ ---  ദിലീപ് വാമനപുരം

കവിത :: Afsal Aikkarappadi :: പോസിറ്റീവും നെഗറ്റീവും

നെഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്ന് വേണ്ടപ്പെട്ടവരോട്. എപ്പോഴും പോസിറ്റീവായിരിക്കട്ടെയെ കൗൺസിലർ. പോസിറ്റീവായാൽ നെഗറ്റീവാകുംവരെ സ്വസ്ഥതയില്ല. നെഗറ്റീവായോന്ന് ചോദിക്കുന്നവരോട് മറുപടി പറയാൻ ചിന്തകളെ പോസിറ്റീവാക്കുക തന്നെ.  --- അഫ്സൽ ഐക്കരപ്പടി

വായന :: Vijeesh Paravari :: കാ ജ സം സ

കാ ജ സം സ കാട്ടുവിള ജലസംരക്ഷണ സമിതി (കഥകൾ) അനു പി ഇടവ കവർ - രാജേഷ് ചാലോട് സുജിലി പബ്ലിക്കേഷൻസ് , കൊല്ലം From the Fb post of Vijeesh Paravari കാട്ടു വിളയിൽ നിന്നൊരു ജലസംരക്ഷണ കഥ കാലം  പ്രത്യയശാസ്ത്രങ്ങളോട് ചെയ്യുന്ന അനീതിയെ വരച്ചു വെക്കാൻ ഇന്ന് ഒരേയൊരു കഥയേ മലയാളത്തിലുള്ളൂ അത് കാ.ജ.സം.സ എന്ന അനു പി. ഇടവയുടെ കഥയാണ്. കാലാന്തരത്തിൽ കാട്ടുവിള ജലസംരക്ഷണ സമിതി,ഏത് കിണർ സംരക്ഷണത്തിനാണോ രൂപം കൊണ്ടത് ആ കിണർ തന്നെ മണ്ണിട്ട് തൂർക്കുന്ന കാഴ്ച ഈ കഥയിൽ കാണാം അതിന്‍റെ ആരംഭഉദ്ദേശലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായി മാറിപ്പോകുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പച്ച വെള്ളം പോലെ തെളിഞ്ഞ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിക്കാരണവരും കണാരക്കാരണവരും തുടക്കമിട്ട സ്പർദ്ധയുടെ സാമൂഹ്യ ജീവിതം ഏറ്റവും പുതിയ തലമുറയിലേക്ക് പടർന്നു വളരുന്നതും. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ നമ്മുടെ മണ്ണിൽ വേരൂന്നാൻ സഹായിക്കുന്ന താമരഗോപാലന്മാൻ കിണർമൂടി പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും നഗരവത്കരണം വന്നപ്പോൾ ജലം പൊതു എന്ന നിലയിൽ നിന്നും സ്വകാര്യം എന്ന നിലയിലേക്ക് മാറിയതും ലളിതമായി സംവദിക്കാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്‌. ശ്രദ്ധ...

Bijukumar M G :: കഥ :: മുഖംമൂടികൾ

മഴ തകർത്തുപെയ്തു തോർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു.ടെലിവിഷൻ ഓഫാക്കി ഞാൻ റൂമിലേക്ക് നടന്നുകയറി. അനിയൻ വിനു കൂർക്കം വലിച്ചുറങ്ങുന്നു. ഞങ്ങൾ രണ്ടു പേരും ഒരു മുറിയിലാണ് ഉറങ്ങുന്നത്.ബനിയനിട്ടിട്ടും നല്ല തണുപ്പ്. ഞാൻ ലൈറ്റിടാതെ പതുക്കെ ഒരു ടീ ഷർട്ടുമെടുത്തിട്ട് കട്ടിലിന്‍റെ കീഴിൽ മടക്കി വെച്ചിരുന്ന ഡിപ്ളാേമാറ്റിക് ബാഗുമെടുത്ത് മെല്ലെ കതകു തുറന്ന് വെളിയിലേക്കിറങ്ങി. അതെന്ത് ബാഗ് എന്ന് ചിന്തിച്ച് വശംകെടണ്ട."നിറപറ കുത്തരിയുടെ വലിയ സഞ്ചി"യാണ് സംഭവം. ഒരു ഗുമ്മിനങ്ങ് പറഞ്ഞുവെന്നേയുള്ളു. ഒരു അധോലോക ഓപ്പറേഷനു വേണ്ടിയുള്ള തയ്യാറെടുപ്പിനാണ് സഞ്ചി കരുതിയത്. അടുത്ത വീട്ടിലെ തോമാച്ചന്‍റെ വീടിനു പിറകിൽ പൈനാപ്പിൾ ധാരാളം നട്ടുവളർത്തിയിട്ടുണ്ട്. വിളഞ്ഞ് മഞ്ഞിച്ചു നിൽക്കുന്നതു കാണാൻ തന്നെ നല്ല ഭംഗിയാണ്. തോമാച്ചൻ റിട്ടയേർഡ് ക്യാപ്റ്റനാണ്. വർഷങ്ങളായി ഞങ്ങളുമായി പിണക്കത്തിലാണ്. അടുക്കളയിൽ കോഴിയെ എറിഞ്ഞതിനെ തുടർന്നുള്ള കശപിശയിൽ തുടങ്ങിയ ബഹളത്തിനെത്തുടർന്നുള്ള ശത്രുത.  തോമാച്ചന് രണ്ട് പെൺമക്കൾ ഉണ്ട്. മൂത്തവൾ ഡയാന പൂനയിൽ ഫിലിം ഇൻസ്റ്റിട്ടിൽ പഠിക്കുന്നു. ഇളയവൾ മെറിൻ ഡിഗ്രിക്ക് പഠിക്കുന്നു. തമ്മിൽ സംസാ...

കഥ :: Smitha R Nair :: ഒരു കുടിയേറ്റവും, അനന്തര സംഭവങ്ങളു

പ്രളയഭീതിയിൽ കിട്ടിയ കാശിനു വീടും സ്ഥലവും വിറ്റ് മഴക്കാലത്തിനു മുന്നേ കുട്ടനാട്ടീന്ന് കെട്ടിപ്പെറുക്കി ഇങ്ങു പോന്നു.  കോട്ടയം ജില്ലയിലെ ഒരുൾ നാടൻ ഗ്രാമത്തിൽ ആന്‍റണിയും, ഗ്ലോറിയും മൂന്നു പിള്ളേരും പൊറുതി തുടങ്ങി..അറയും നിരയുമുള്ള പഴയ ഒരു തറവാടാണ്. ഒരേക്കർ പുരയിടം.കാപ്പിയും, കുരുമുളകും പിന്നെ കുറച്ചു തെങ്ങുമൊക്കെയുണ്ട്.. കാർന്നോരു മരിച്ചപ്പോൾ മകൾ വിറ്റതാണ്.... ഗ്രേസിയുടെ അമ്മാച്ചനാണ് ഇത് ഇടപാടാക്കിതന്നത്.. കുറച്ചു സ്വർണ്ണം ഒക്കെ ഉണ്ടായിരുന്നത് തൂത്തു പെറുക്കി വിറ്റു.. "ഇനീം അതൊക്കെ ഒണ്ടാക്കാവുന്നതേ ഉള്ളൂ... പെങ്കൊച്ചിനിപ്പം മൂന്നു വയസ്സല്ലേ ആയൊള്ളൂ.. ഇത് കൊണ്ട്‌ വിൽക്ക് അച്ചായാ." "നീ നല്ല മനസോടെ ആണല്ലോ അല്ലേ തരുന്നത്, പിന്നെ എന്‍റെ സ്വർണ്ണം മുഴുവൻ ഇതിയാൻ വിറ്റു എന്ന് പറഞ്ഞേക്കല്ല്.." അവൾ വെളുക്കെ ഒന്ന് ചിരിച്ചു.പിന്നെ ആന്‍റണി ഒന്നും ആലോചിച്ചില്ല. പശുവിനേം, ആടിനേം, കോഴിയേം ഒക്കെ പായ്ക്ക് ചെയ്തു ഇങ്ങോട്ട്.... നല്ല വളക്കൂറുള്ള മണ്ണ്. അതാണ് ആന്‍റണിക്ക് ഏറെ സന്തോഷം തോന്നിയത്.. ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ അവൾ പറയുന്നു. "അച്ചായാ.. തട്ടിൻ പുറത്...

കഥ :: Ameer Kandal :: വാട്സ്ആപ്പ്

 തലക്കുമുകളിൽ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്ന ഫാനിന്‍റെ ചുവട്ടിലും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. പകുതിയിലേറെയും കഷണ്ടിയായ തല കുമ്പിട്ട് അയാൾ പ്രസിഡന്‍റിന്‍റെ മുന്നിൽ സോഫയിൽ അമർന്നിരുന്നു. പ്രസിഡന്‍റിനെ കൂടാതെ സോഫയുടെ അങ്ങേതലക്കലും ചുറ്റുമുള്ള കസേരകളിലും വേറെക്കുറച്ച് പേർ കൂടി ഇരിക്കുന്നുണ്ട്. ഫൽഗുണൻ സാറേ .. ഇനിയിപ്പം വിഷമിച്ചിട്ടോ ... കരഞ്ഞിട്ടോ കാര്യമൊന്നുമില്ല.  കഴിഞ്ഞത് കഴിഞ്ഞു. ആർക്കായാലും ഒരബദ്ധമൊക്കെ പറ്റും.  പ്രസിഡന്റ് സദാശിവൻ നായർ അയാളെ ആശ്വസിപ്പിച്ച് കൊണ്ടുപറഞ്ഞു. ഒന്നും ഉരിയാടാതെ ഫൽഗുണൻ തലകുമ്പിട്ട് തന്നെയിരുന്നു. ഏതാണ്ട് മുന്നോറോളം കുടുംബങ്ങൾ ചേർന്നുള്ള കരിയിൽ റസിഡൻസ് അസോസിയേഷന്‍റെ സെക്രട്ടറിയായി ഫൽഗുണൻ തെരഞ്ഞെടുക്കപ്പെട്ടത് ഇക്കാല യളവിലാണ്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഒന്നൊന്നര കൊല്ലമായി, വീട്ട് വളപ്പിൽ അല്ലറചില്ലറ കൃഷിപ്പണികളൊക്കെ ചെയ്ത് ഒതുങ്ങിക്കൂടി വരികയായിരുന്നു. റസിഡൻസിലെ എല്ലാ കുടുംബാംഗങ്ങളേയും ചേർത്ത് ഒരു വാട്സപ്പ് ഗ്രൂപ്പുണ്ടാക്കുകയെന്നത് സദാശിവൻ നായർ പ്രസിഡന്റായുള്ള അസോസിയേഷന്‍റെ തീരുമാനമായിരുന്ന...

കഥ :: Smitha R Nair :: ചില നേരങ്ങളിൽ ചിലർ

അലസമായി പാറിപ്പറക്കുന്ന നീളൻ മുടിയിഴകളെ അതിന്‍റെ പാട്ടിനു വിട്ടു. വീടിന്‍റെ മുൻപിലുള്ള പൂന്തോട്ടത്തിലെ ചെറിയ പാറപ്പുറത്തിരുന്ന്, സായാഹ്ന ശോഭയിൽ ലയിച്ച്‌ താഴ്വാരത്ത് കൂടി പോകുന്ന വാഹനങ്ങളെ മയൂഖി നോക്കി. സോപ്പുപെട്ടി കമിഴ്ത്തിവച്ചതു പോലെ ഒരാന വണ്ടി കിതച്ചു കിതച്ചു മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. മേഘത്തിന് പരിചയമുള്ള ആരുടേയോ മുഖഛായ .. ആരുടെയാണ്?  ചിന്തയിൽ പെട്ടെന്നൊരു കൊള്ളിയാൻ.... കഴിഞ്ഞയിടക്ക് കാറപകടത്തിൽ മരിച്ച കടപ്ലാമറ്റത്തെ റോബിൻ... അതാ... അതിങ്ങോട്ട് വരുന്നു... അവൾ പെട്ടെന്ന് പാറപ്പുറത്തു നിന്നും പുറകോട്ട് എഴുന്നേറ്റോടി..... പക്ഷേ... വീട്ടുമുറ്റത്തെത്തും മുൻപ് ആ മേഘപാളി അവളെ പൊതിഞ്ഞു. അതിനുള്ളിൽ നിന്നും കൂർത്ത നഖങ്ങളുള്ള, നിറയെ രോമമുള്ള രണ്ടു കൈകൾ അവളെ വലിച്ചടുപ്പിച്ചു... സർവ്വശക്തിയും സംഭരിച്ച് കുതറുകയും ഉറക്കെ വിളിച്ചു കൂവുകയും ചെയ്തു.  "അമ്മേ::..." വീട്ടുമുറ്റത്തെ ചരൽക്കല്ലുകൾക്കിടയിലേക്ക് എടുത്തെറിയപ്പെട്ട മയൂഖിയെ അസംഖ്യം ഈയലുകൾ വന്നു പൊതിഞ്ഞു..... ആയിരക്കണക്കിന് ... പതിനായിരക്കണക്കിന് .. അതിനടിയിൽ മയൂഖി കണ്ണുകൾ പൂട്ടിക്കിടന്നു. ന...

കവിത :: Kaniyapuram Nasirudeen :: ചക്കീം ചങ്കരനും

ചക്കി അകത്തും ചങ്കരൻ പുറത്തും പണിയെടുത്തു ചക്കി അകത്തളത്തിൽ അടുക്കളയിൽ തീ കൊണ്ട് പൊള്ളിയപ്പോൾ ചങ്കരൻ പുറത്ത് വെയിൽ കൊണ്ട് പൊള്ളി ആർക്കും പരാതിയില്ല പരിഭവമില്ല വഴക്കിൻ വാക്കുകൾ ഒഴിഞ്ഞു നിന്നു അടിയും ഇടിയും അടുത്തില്ല ചങ്കരൻ തൊടിയിൽ നിന്നും കിഴങ്ങും മറ്റും പിഴുതെടുത്തിട്ടു ചക്കി പുഴുങ്ങിയെടുത്തു സ്നേഹത്താൽ വിളന്പി രണ്ടാളും സ്നേഹത്താൽ ഉണ്ടു ചങ്കരൻ പിണങ്ങിയില്ല ചക്കി ഇണങ്ങിനിന്നു ചക്കീം ചങ്കരനും ഒന്നിച്ചു നടന്നപ്പോൾ നമ്മൾ പറഞ്ഞു ചക്കിക്കൊത്ത ചങ്കരൻ കണിയാപുരം നാസറുദ്ദീൻ ദാറുൽ സമാൻ കരിച്ചാറ, പള്ളിപ്പുറം.. പി.ഒ തിരുവനന്തപുരം..695316 മൊബൈൽ 9400149275

Smitha R Nair :: വാ തത്തമ്മേ...

വാ തത്തമ്മേ സുന്ദരിത്തത്തമ്മേ പാലും പഴവും തരാം പിന്നെ പാറിപ്പറന്നോളൂ' കൂട്ടിലടയ്ക്കില്ല കൂട്ടിലിരുന്നാലോ എന്നെപ്പോലെ വീർപ്പുമുട്ടൂലേ. --- Smitha R Nair

മൂങ്ങകളും മാങ്ങയും

മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍  മൂളീക്കൂടിയിരിക്കുമ്പോള്‍ ‍ മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍  മൂന്നെണ്ണം വേറെങ്ങുന്നോ  മൂന്നും മൂന്നും ആറായ്‌ മൂങ്ങകള്‍‍  മൂളിക്കൂടിയിരിക്കുമ്പോള്‍ ‍ മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍  മൂന്നെണ്ണം വേറെങ്ങുന്നോ  മൂന്നും മൂങ്ങകളാറും ചേര്‍ന്നാ  മൂങ്ങകളൊമ്പതിരിക്കുമ്പോള്‍  മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍  മൂന്നെണ്ണം വേറെങ്ങുന്നോ  മൂങ്ങകളൊമ്പതുമൊപ്പം മൂന്നും മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍ ‍ മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍ മൂന്നെണ്ണം വേറെങ്ങുന്നോ മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍ മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍ മൂന്നെണ്ണം വേറെങ്ങുന്നോ മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും മൂങ്ങകള്‍‍ പതിനെട്ടായപ്പോള്‍ മാങ്ങപറിക്കാന്‍ വന്നവരൊക്കെ മാങ്ങയുമായിപ്പോകുന്നൂ... --- Raji Chandrasekhar കളിക്കുടുക്ക,

Satheeshkumar V G :: ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയും

ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയും സതീഷ് കുമാർ വി.ജി. മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ലക്ഷദ്വീപ് വിവാദം. വിവാദ വിഷയം അന്തിമമായി എത്തിച്ചേരുന്നത് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിലേക്കും അദ്ദേഹം കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിലേക്കുമാണ്. "ലക്ഷദ്വീപ് അതോറിറ്റി റഗുലേഷൻസ് (LDAR) 2021" എന്നറിയപ്പെടുന്ന ഈ വികസന രേഖയിൽ സ്ഥലം ഏറ്റെടുക്കൽ ഒരു യഥാർത്ഥ പ്രശ്നം തന്നെ ആണ്. വിവാദമാക്കപ്പെട്ട മിക്കതും അസത്യങ്ങളോ അർദ്ധസത്യങ്ങളോ ആണ് താനും. പതിവ് പോലെ പ്രാദേശിക - മതവികാരങ്ങളെ മുതലെടുത്തു കൊണ്ട് രാഷ്ട്രീയ - മാദ്ധ്യമ സിൻഡിക്കേറ്റുകൾ തകർത്താടുകയാണ്.  മാലദീപിൽ വിനോദ സഞ്ചാര പ്രൊജക്ടിന് 130 മില്യൻ അമേരിക്കൻ ഡോളറിന്‍റെ നിക്ഷേപം നടത്തിയ മലയാളി വ്യവസായിയും ഈ വിവാദത്തിന്‍റെ സൂത്രധാരകനായി സംശയിക്കപ്പെടുന്നുണ്ട്.  നമുക്ക് വിവാദ വിഷയങ്ങളെ ഒന്ന് പരിശോധിക്കാം പശുവാണല്ലോ ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ആവനാഴിയിലെ ശക്തമായ ആയുധം!! അതിനാൽ തന്നെ അഡ്മിനിസ്ട്രേറ്റർ പ്രതിനിധാനം ചെയ്യുന്ന ഗോ സംരക്ഷക സർക്കാറിനെതിരെ പശുവിനെയും ബീഫ് നിരോധനത്തെയും മുൻ നിർത്തിക്കൊണ...

Anandakuttan Muraleedharan :: നോക്കുകുത്തി

നോക്കുകുത്തി. ആനന്ദക്കുട്ടൻ മുരളീധരൻ ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ എവിടെയോ ഒളിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷെ,ഒളിപ്പിച്ചവ വീണ്ടും തലപൊക്കി മനസ്സു വേദനിപ്പിക്കുന്നു. നിരർത്ഥകമാണ് ജീവിതം എന്ന് എത്രയോ തവണ അയാൾക്കു തോന്നി; ആത്മാഹുതി പരിഹാരമല്ലെന്ന തിരിച്ചറിവിനാൽ ഇപ്പോഴും ജീവിക്കുന്നു. അഗ്നിസാക്ഷിയായി നെറ്റിയിൽ സിന്ദുരം ചാർത്തി, കൈപിടിച്ച് കൂടെ കൂട്ടിയവളുടെ സ്നേഹം തിരിച്ചറിയാൻ അയാൾ ഒരുപാടു വൈകി.  ഒരാൾക്ക്ഏറ്റവും കൂടുതൽ സ്നേഹം അയാളോടുതന്നെ. പക്ഷെ അയാൾ അതിലേറേ ആയിരം മടങ്ങ് സ്നേഹിച്ചത് അവളെയായിരുന്നു. ഒരു തങ്കവിഗ്രഹം പോലെ ഹൃദയത്തിലയാൾ അവളെ താലോലിച്ചു.  അഭിനയ സ്നേഹമായിരുന്നു അവൾക്ക്. തിരശ്ശീലകളിൽ പോലും കാണാൻ കഴിയാത്തത്ര കപടസ്നേഹം.   നെഞ്ചുവേദന കൊണ്ട് അയാൾ പിടഞ്ഞപ്പോൾ അവൾ രഹസ്യമായി ഊറി ചിരിച്ചു. അയാളുടെ വറ്റിവരണ്ട നാവിലേക്കിറ്റുവെള്ളം പകരാത്തവൾ, നെഞ്ചിലൊന്ന് തലോടാത്തവൾ.  മനസ്സിൽ ഉണ്ടായ സന്തോഷം മുഖത്ത് പടരാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു ;നവരസങ്ങൾ പരിശീലിച്ചവളെപ്പോലെ.  ഇനിയൊരു ജൻമമുണ്ടെങ്കിൽ ഭർത്താവായി ഇയാൾ വേണ്ട, വേറൊരാൾ മതിയെന്ന് ഉറക്കെ പറഞ...

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aparna Radhika :: മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ

മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ അപർണ രാധിക ശ്രീ  രജി ചന്ദ്രശേഖര്‍  എഴുതിയ  മഞ്ചാടി   എന്ന കവിത വായിക്കാം.  താളബോധങ്ങൾ അന്യംനിന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്ന  വർത്തമാനകാല മലയാളകവിതകൾക്കിടയിൽ നിന്ന് ഒരു തിരിഞ്ഞു നോട്ടമാണ് ശ്രീ. രജി ചന്ദ്രശേഖർ എന്ന രജി മാഷിന്‍റെ കവിതകൾ. അനഘനിർഗ്ഗളമായ പദസമ്പത്തു കൊണ്ട് വർത്തമാന കാലത്തിന്‍റെ പല വ്യാകുലതകളും അദ്ദേഹം തന്‍റെ കവിതകളിൽ നിറയ്ക്കാറുണ്ട്.  മഞ്ചാടി   യും അതിലൊന്നു മാത്രം.  മഞ്ചാടി    എന്ന കവിത വായിക്കവേ എന്നിലെ സാധാരണക്കാരനിലുളവാക്കിയ വിചാരങ്ങൾ ഇവിടെ കുറിക്കുന്നു. തന്‍റെ കൈ വെള്ളയിലിറ്റുന്ന നിണത്തുള്ളികളെ മഞ്ചാടിയോടുപമിച്ചാണ് കവി തുടങ്ങുന്നത്. പ്രേയസിയുടെ നെറ്റിയിൽ പൊട്ടുകുത്താനും ചൊടിയിലും കവിളിലും അനുരാഗത്തുടിപ്പേറ്റുവാനും കവി ആഗ്രഹിക്കുന്നു. തുടർന്ന് എല്ലാറ്റിനും അംഗരാഗമാണല്ലോയെന്ന് കവി നെടുവീർപ്പിടുന്നതു കാണാം. പിന്നീട് വരുന്ന വരികളിൽ കവിയുടെ ദൃഷ്ടി ചുറ്റും ചലിക്കുന്ന ഓരോന്നിലും ചെന്നെത്തുന്നു. മുകളിൽ കറങ്ങുന്ന ഫാനും അതിന്‍റെ കാറ്റിൽ മേശയിലിരിക്കുന്ന പുസ്തകത്തി...