Skip to main content

Posts

Showing posts from December, 2015

ആറ്റുകാലമ്മേ ശരണം

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാ...

കവിയും കവിതയും സ്‌നേഹവും

രജി ചന്ദ്രശേഖർ 9995361657 കൃഷ്ണാ.... പരമേശ്വരാ.... ഹരീ..... നന്മതന്നമ്മിഞ്ഞപ്പാലൂട്ടി ധന്യമാം സന്മനസ്സെന്നില്‍ നിറച്ച് നാമരഹസ്യങ്ങളോതി, തിരികൊളുത്തി, കെടാതെ കാക്കുന്നൊരമ്മയും ശാന്തമാമീണമുണര്‍ത്തിയ മാമിയും മുത്തശ്ശിയും കുലീനമാര്യം കഥകള്‍ അമ്മൂമ്മയും കര്‍മ്മസൂര്യക്കരുത്താകുമച്ഛനും തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലും ചിത്രവര്‍ണ്ണങ്ങളും ജീവിതപ്പച്ചയും പാഠവും ബാച്ചനും കാഴ്ചയും കൈനേട്ടവും കാന്തപ്രകര്‍ഷവും ശ്യാമും പ്രവീണും വിജയവും വിനയവും വിസ്മയക്കാഴ്ചകള്‍ സന്തോഷും ശാന്തിയും വല്ല്യമ്മയും കവിത കാണിച്ചിളക്കിക്കൊതിപ്പിച്ച ചേച്ചിമാര്‍ - പൂര്‍ണ്ണയും കണ്ണനും, ചിറ്റമ്മയും ഉണ്മയും നര്‍മ്മവും ചേലുള്ള ചൊല്ലുമായ് ശ്രീകുമാറും കാവ്യാനുശീലനം ശിക്ഷണം കൈത്താങ്ങ് നമ്പൂതിരിമാഷും സിന്ദൂരകാന്തിയായ് കരുതലായ് കാവലായ് ചിരിതൂകിനില്ക്കുമെന്‍ പാതിമെയ്യും നെയ്ത സ്വപ്നങ്ങളും വിശ്വംഭരിക്കുന്നൊരിന്ദിരാകാന്തനും കാരുണ്യശോഭയും ശാലീനമാദരത്തേന്‍നിലാത്തുള്ളിയും വിശ്വാസദീപ്തികള്‍ കോയയും ദ്വീപും ബഷീറും ചന്ദനക്കാറ്റായനില്‍കുമാറും മന്ത്രജ്യോതിഷസിദ്ധി മുത്തച്ഛനും സ്‌നേഹമിറ്റുന്ന ഭക്തി കൊച്ചച്ഛനും കാവിലമ്മയും പ്രാണപഥങ്ങളില്‍ കവിത പോ...

മേന്മേലുയര്‍ച്ചയുണ്ടാകണം

അമ്മേ പ്രപഞ്ചത്തിനാത്മചൈതന്യമേ സമ്മോദമെല്ലാരുമൊത്തു വാണീടണം ലോകം, കുടുംബമെന്നുള്ളു കുളിര്‍ക്കണം മാലോകരൊക്കെയും ബന്ധുക്കളാകണം. അമ്മയും പെങ്ങളും ദേവിമാരെന്നൊരു സന്മനോഭാവത്തിലൂന്നലുണ്ടാകണം സോദരന്മാര്‍ നമ്മളെന്നതുമോര്‍ക്കണം സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം. അമ്മയുമച്ഛനും വൃദ്ധജനങ്ങളും നമ്മളില്‍ വിദ്യ വിതയ്ക്കും വരേണ്യരും എത്രയും വന്ദ്യരാണക്കനിവേല്ക്കണം അത്രയ്ക്കുമേന്മേലുയര്‍ച്ചയുണ്ടാകണം.

നേര്‍വഴി

ഓരോ നിമിഷവും ആത്മവിശ്വാസമാ- യെന്നില്‍ നിറയുമെന്നമ്മ ഏതു പരീക്ഷയ്ക്കുമേതു ചോദ്യത്തിനും ഉത്തരം നല്കുമെന്നമ്മ - എന്നും ഉത്തരം നല്കും, എന്നമ്മ. മുന്നില്‍ പലവഴി എങ്ങോട്ടു പോകുവാ- നെന്നു പകച്ചു ഞാന്‍ നില്‌ക്കെ എന്‍ കൈ പിടിക്കുന്നു, നേര്‍വഴി കാട്ടുന്നു ശങ്കകള്‍ തീര്‍ക്കുമെന്നമ്മ - എന്റെ ശങ്കകള്‍ തീര്‍ക്കും, എന്നമ്മ. ധര്‍മ്മമധര്‍മ്മവും സത്യമസത്യവും ക്ഷുബ്ധമെന്നുള്ളുലയ്ക്കുമ്പോള്‍ നീതിയും നേരും തുളുമ്പുന്ന കണ്‍കളാല്‍ കൂരിരുള്‍ നീക്കുമെന്നമ്മ - ഉള്ളിലെ കൂരിരുള്‍ നീക്കും, എന്നമ്മ.

കരുതല്‍

ഇവനെന്റെ പ്രിയതമനാണു നീയിവനേയും കവിയും കരുണയാല്‍ കാത്തിടേണേ ഇവളെന്റെ പ്രിയതമയാണു നീയിവളേയും കവിയും കരുണയാല്‍ കാത്തിടേണേ ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ് കഴിയുവാന്‍ കഴിവു നീയേകിടേണേ. പരിചിതമല്ലാത്ത ഭൂതകാലത്തില്‍ നി- ന്നരുമകളായിണക്കൂട്ടുകാരായ് തിരതല്ലിയാര്‍ക്കുന്ന വര്‍ത്തമാനക്കടല്‍- ക്കരയെത്തി മറുകരെപ്പോകുവാനായ് ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ് തുഴയുവാന്‍ കഴിവു നീയേകിടേണേ. വഴികളില്‍ കലഹവുമീര്‍ഷ്യയും തീര്‍ക്കുന്ന കുഴികളില്‍ ചതിപ്പെട്ടു വീണിടാതെ അഴല്‍ തിങ്ങിയിരുളും കിനാവിലും കാല്‍തെറ്റി വഴുതാതെ ചുവടുകള്‍ വച്ചിടാനായ് ഇവരെന്നുമമ്മേ നിന്നിച്ഛയാല്‍ സ്വച്ഛരായ് കഴിയുവാന്‍ കഴിവു നീയേകിടേണേ.

ഓങ്കാരസാരം

മണലാഴി മൂടാത്ത കുഞ്ഞോളമേളം തണലേകി നീയെന്നുമെന്‍ ജീവതാളം ശരിയായ വാക്കായുദിക്കുന്ന താരം ചിരിതൂകി നീ,യുള്ളിലോങ്കാര സാരം.     ഇനിയേതു ഘോരാന്ധകാരത്തിമിര്‍പ്പും മുനകൂര്‍ത്തൊരത്യുഗ്ര ദര്‍പ്പക്കുതിപ്പും വിടരുന്ന കണ്‍കോണുകൊണ്ടങ്ങൊതുക്കും മടിയാതെയെന്നമ്മയെന്നെത്തുണയ്ക്കും.    ചതിമേഘമാര്‍ത്തങ്ങലച്ചെത്തിടുമ്പോള്‍ മതി നിര്‍ത്തിടാമൊക്കെയെന്നോര്‍ത്തിടുമ്പോള്‍ അമരത്വമേകും കടാക്ഷം പൊഴിക്കും സുരഗംഗയായമ്മയെന്നെത്തുണയ്ക്കും.

നിന്മഹസ്സിലിവരെയും

എന്നുമടിയങ്ങളെ നീ      കാത്തിടേണമമ്മേ പൊന്നുമക്കള്‍ നിന്‍ നടയി-     ലെത്തിടേണമമ്മേ കരളിലഭയവരദയായി     വാണിടേണമമ്മേ കരുണ വഴിയുമകമിഴിയാല്‍      നോക്കിടേണമമ്മേ. നല്ല മക്കളെന്ന പേരു      കേട്ടിടേണമമ്മേ നല്ലവരാം കൂട്ടുകാരെ      നല്കിടേണമമ്മേ നല്ലറിവു, വിനയ, വിജയ-      മേകിടേണമമ്മേ നല്ലപോലെ പാഠമൊക്കെ-     യോര്‍ത്തിടേണമമ്മേ. നന്മ, നേരു, ധൈര്യവും     പകര്‍ന്നിടേണമമ്മേ സന്മനസ്സു, ശുദ്ധി, ഭക്തി     യേറ്റിടേണമമ്മേ മേന്മ, മികവു, മായുസ്സും     നീയരുളിടേണമമ്മേ നിന്മഹസ്സിലിവരെയും     നീ പോറ്റിടേണമമ്മേ.

നീ മാത്രമാണെന്റെയുള്ളില്‍

  ഞാന്‍ വയ്ക്കുമോരോ ചുവടിലുമെപ്പൊഴും  നീയൊപ്പമുണ്ടെന്റെയുള്ളില്‍  ഞാന്‍ പാടുമോരോവരിയിലുമെപ്പൊഴും  നീ മാത്രമാണെന്റെയുള്ളില്‍         നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍  നീയെന്റെ സ്‌നേഹമാണല്ലോ  നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍  നിയെന്റെ പ്രാണനാണല്ലോ.      നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-  നേര്‍വഴിയേകുന്നു നിത്യം,  നീയന്‍പ്, ഞാനൊരു പാഴ്‌വമ്പ്, നിന്‍കൃപ-  യെന്നെത്തലോടുന്നു ശാന്തം.

ജീവസൗഭഗം

അമ്മയെന്നെയാ,കൈകളില്‍ താങ്ങുന്നു അമ്മയെന്നെ കൃപയോടെ നോക്കുന്നു എപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ- യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം. കൈതവം കളഞ്ഞേതു പുല്‍മേട്ടിലും ശൈശവം ഞാന്‍ കളിച്ചുതിമിര്‍ക്കുന്നു; കുന്നിലേറുന്നു ചോരത്തിളപ്പുമാ- യെന്നിലേറും മദോന്മത്തയൗവ്വനം അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ- യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം. മലമടക്കില്‍ പതഞ്ഞുപൊങ്ങുന്നു ഞാന്‍ മലയിടുക്കില്‍ കുതിച്ചുതാഴുന്നു ഞാന്‍ നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍ ചുഴിയിലേറ്റം വിവശമാഴുന്നു ഞാന്‍ അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ- യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം. കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം ജീവചോദനതന്‍ പൊരുള്‍ തേടവെ എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ് നിന്മടിത്തട്ടിലെന്നെയുറക്കുക അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ- യൊപ്പമെന്നമ്മ,യെന്‍ജീവസൗഭഗം.

പറയുവാനില്ലാ പരാതി

പറയുവാനില്ലാ പരാതിയൊന്നും പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ വഴിപിഴച്ചെങ്ങോവലഞ്ഞൊരെന്നെ വഴിതെളിച്ചമ്മ വിളിച്ചുണര്‍ത്തി കഴിവുകള്‍ കോരിച്ചൊരിഞ്ഞു, കാലം കഴിയുവാന്‍ കേമമാം തൊഴിലുതന്നു. പറയുവാനില്ലാ പരാതിയൊന്നും പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.             കൂടുകൂട്ടാനിടം കാത്തുവച്ചൂ കൂടിന്നിണക്കിളിക്കൂട്ടുമേകി സന്താനഭാഗ്യം പകര്‍ന്നു, നിത്യം സമ്മോദസാഗരത്തിരകളേറ്റി. പറയുവാനില്ലാ പരാതിയൊന്നും പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.

തണുക്കട്ടെ ശാന്തമായ് :: രജി ചന്രശേഖര്‍

നെഞ്ചകം വിങ്ങിക്കലമ്പുന്നു ചതിയുടെ നഞ്ചുകേറ്റുന്നെന്റെ  സിരകളില്‍ സൗഹൃദം പുഞ്ചിരിത്തേന്‍വാക്കിലാശ്ലേഷമെന്തിലും വഞ്ചന കൂര്‍മുള്ളു മുതുകിലങ്ങാഴ്ത്തുന്നു. സിന്ധുവും ഗംഗയും ദിവ്യപ്രഭാതങ്ങള്‍ സന്ധിച്ചു പുണ്യം പകുക്കുന്ന സ്വാര്‍ത്ഥങ്ങള്‍ ബന്ധുക്കളര്‍ച്ചനാമന്ത്രങ്ങളിന്ദ്രനും വന്ധ്യമെന്‍ കാഴ്ച കശക്കുന്ന ശോഭകള്‍ പൊന്മക്കളെന്നെണ്ണി ശിഷ്യരെപ്പോറ്റിയും നന്മതന്‍ സൂര്യനായൂര്‍ജ്ജം വിളമ്പിയും ജന്മം നിതാന്തമാം ഹര്‍ഷമായ് മാറ്റുന്നൊ- രെന്മനസ്സില്‍ കനല്‍ക്കോളിന്റെ ഗീതകം അമ്മേ, കരള്‍ക്കാമ്പു കത്തുന്നു, നെഞ്ചത്തൊ- രമ്മിക്കനം, കാലവേതാളനര്‍ത്തനം. നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പി- ലമ്മഹാതാളം തണുക്കട്ടെ ശാന്തമായ്. രജി ചന്ദ്രശേഖര്‍

വന്നെത്താനിനിയെന്തമാന്തം :: രജി ചന്രശേഖര്‍

വന്നെത്താനിനിയെന്തമാന്ത,മിരുളില്‍-    ത്തപ്പിത്തടഞ്ഞീടുവോ- നെന്നെത്തേടി നിതാന്തവര്‍ണ്ണലയമേ    നീയെന്നു ചിന്തിച്ചുഞാന്‍ പിന്നെത്തോന്നി,യിതെന്തുചിന്തയകമേ    നിന്മൗനമന്ത്രം നിറ- ഞ്ഞെന്നെത്തന്നെ യുഗാന്തമോളമലിവാം    നിന്നില്‍ ലയിപ്പിക്കവേ. രജി ചന്ദ്രശേഖര്‍

പൊങ്കാലപ്പൊരുള്‍

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ- മെങ്കിലോ സര്‍വ്വതും അമ്മ നല്കും ശുദ്ധിയും വൃത്തി, വ്രതങ്ങളും നോക്കുവാന്‍ ബുദ്ധിയും ശക്തിയും അമ്മ നല്കും. പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ- മെങ്കിലോ സര്‍വ്വതും അമ്മ നല്കും. ജോലിയും വീടും വിവാഹവും മക്കളും വേണ്ടുന്നതൊക്കെയും അമ്മ നല്കും. പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ- മെങ്കിലോ സര്‍വ്വതും അമ്മ നല്കും. വിദ്യ, വിവേകവും ഉന്നതി നേട്ടവും കൃത്യമായെന്നുമേ അമ്മ നല്കും. പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ- മെങ്കിലോ സര്‍വ്വതും അമ്മ നല്കും. നന്മയും സത്യവും സ്‌നേഹവും ഭക്തിയും നിന്മനസ്സമ്മ നിറച്ചുനല്കും.

ശരണം

അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ അടിയനേകും ശരണമെന്നും ആറ്റുകാലമ്മ. കദനവാരിയിലലകളായെന്‍  മനവുമുലയുമ്പോള്‍ കരളില്‍ നിറയും മൗനമോഹ- ക്കൊടികള്‍ താഴുമ്പോള്‍ അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.             ഉറ്റബന്ധു, സുഹൃത്തുമൊക്കെ- യകന്നുമാറുമ്പോള്‍ ഉലകിലൊരു തുണ തേടി ഞാനീ  നടയിലെത്തുമ്പോള്‍ അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.             വഴികളൊക്കെയടഞ്ഞു ഭീകര- മഴല്‍ തിളയ്ക്കുമ്പോള്‍ വലിയവേദന കരളില്‍ മുള്‍മുന  നഖരമാഴ്ത്തുമ്പോള്‍ അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.

എന്റെ പൊങ്കാല

ആറ്റുകാലമ്മേ, യെന്നമ്മേ - താപം ആറ്റുന്നൊരാറ്റുകാലമ്മേ മുറ്റുന്നൊരുള്‍ക്കുരുക്കമ്മേ - എല്ലാം മാറ്റേണമാറ്റുകാലമ്മേ.     മണ്‍കലമെന്‍ ദേഹമുള്ളില്‍ - നീറും സങ്കടം പൊള്ളിത്തിളയ്‌ക്കെ നിന്‍ കാല്ക്കലീജന്മമാകെ - എന്റെ പൊങ്കാലയാറ്റുകാലമ്മേ.     നീള്‍മിഴിപ്പൂവിലെ സ്‌നേഹം - ദിവ്യ തൂമന്ദഹാസമാം തീര്‍ത്ഥം തേന്മഴയാകണേ,യെന്നില്‍ - എന്നും അമ്മേ, യെന്നാറ്റുകാലമ്മേ.

ശാന്തി

ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍ നോവും മനസ്സിന്നുശാന്തിയേകാന്‍. ആറ്റുകാലമ്മേ,യെന്നാറ്റുകാലമ്മേ,യെ- ന്നാറ്റുകാലമ്മേ,യെന്‍ദേവിയമ്മേ. സങ്കടച്ചോറു തിളച്ചുതൂവുന്നൊരു മണ്‍കലമാണെന്റെ ജന്മമമ്മേ. നിന്മുഖപ്പുഞ്ചിരിത്തേന്‍നിലാത്തുള്ളിയാ- ലെന്മനസ്സില്‍ വീഴ്ത്തു തീര്‍ത്ഥമമ്മേ. ചുറ്റും കൊടുംചൂടിതുള്ളിലും വാനിലോ- കത്തുന്നു പൊങ്കാല സൂര്യനമ്മേ നീള്‍മിഴിക്കോണിലെ പൊന്നൊളിപ്പൂക്കളാല്‍ തീമഴച്ചൂടൊന്നടക്കുകമ്മേ.

നിറവ്

പുലരിത്തുടുപ്പായിരുട്ടു നീക്കും അലരണിച്ചോപ്പായ് നിറഞ്ഞു നില്ക്കും നിറദീപദീപ്തിയായ് ശാന്തിയേകും നിറവെന്റെയാറ്റുകാലമ്മയെന്നും. നിനവിലും നീറ്റുന്ന താലിദോഷം കനവിലും കത്തുന്ന പുത്രദുഃഖം പറയാതെയൊക്കെയും തീര്‍ത്തുനല്കും നിറവെന്റെയാറ്റുകാലമ്മയെന്നും. അഴലില്‍ കുടുങ്ങിക്കുരുങ്ങിടാതെ വഴിതെറ്റി ജീവന്‍ വലഞ്ഞിടാതെ പിറവിതൊട്ടെന്നെ ഞാനാക്കി മാറ്റും നിറവെന്റെയാറ്റുകാലമ്മയെന്നും.

അഭയം

ഇവിടെയാണവസാനമഭയം  ആറ്റുകാലമ്മേ ഇനിയുമിത്തിരുനടയിലെത്തണ- മാറ്റുകാലമ്മേ നിന്റെ മുന്നില്‍ മനസ്സിനുള്ളിലെ  ദുഃഖമുരുകുന്നൂ എന്റെ ജന്മം മണ്‍കലത്തില്‍  നേദ്യമാകുന്നൂ എരിയുമൊരുതിരിനാളമാശാ- കിരണമേകുന്നൂ വിരിയുമൊരുചിരിയാഭയുള്ളില്‍  കരുണ ചൊരിയുന്നൂ.      ഇവിടെയാണവസാനമഭയം  ആറ്റുകാലമ്മേ ഇനിയുമിത്തിരുനടയിലെത്തണ- മാറ്റുകാലമ്മേ. മണ്‍ചെരാതാമെന്നിലമല-  സ്‌നേഹമൊഴുകുന്നു നെഞ്ചിലേറും ശാന്തിയരുണ- പ്രഭകള്‍ പകരുന്നു. മിഴിനിലാവായുള്ളില്‍ നിന്‍ തിരു ഗീതമുണരുന്നൂ അഴകു,തിരളുമൊരീണമധു, മന- മുണ്ടുപാടുന്നൂ. ഇവിടെയാണവസാനമഭയം  ആറ്റുകാലമ്മേ ഇനിയുമിത്തിരുനടയിലെത്തണ- മാറ്റുകാലമ്മേ.

തീര്‍ത്ഥം

തങ്കക്കതിരവനുച്ചയ്ക്കു മറ്റൊരു പൊങ്കാലയായിത്തിളച്ചു നില്‌ക്കെ നിന്‍ദിവ്യമന്ത്രധ്വനികളാല്‍ മാരുത- നെന്തിലും തീര്‍ത്ഥം തളിച്ചിടുന്നൂ. ഇന്നലെയോളവും ദുഃഖക്കടലില്‍ ഞാന്‍ പൊങ്ങിയും താണും വലഞ്ഞുവല്ലോ ഇന്നു നിന്‍ മുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നപ്പോള്‍ തന്നു നീ ശക്തിയുമുള്‍ക്കരുത്തും. എത്ര വിപത്തുകള്‍ പത്തി നീര്‍ത്തുമ്പൊഴും അമ്മേ ഞാനൊട്ടും തളരുകില്ല എപ്പൊഴും നിന്മന്ദഹാസമുണ്ടെന്നുള്ളില്‍ എന്നുമെനിക്കെന്റെ രക്ഷയായി.

കാവല്‍

വരികെന്നു മാടി വിളിക്കുന്നൊരമ്മ  അരികത്തണച്ചാഞ്ഞു പുല്കുന്നൊരമ്മ  ദുഃഖങ്ങളുമ്മവച്ചാറ്റുന്നൊരമ്മ  മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ.  പൊങ്കാല നേദ്യമായേല്ക്കുന്നൊരമ്മ  പൊന്‍താലി പൊട്ടാതെ കാക്കുന്നൊരമ്മ  മാംഗല്യദോഷങ്ങള്‍ മാറ്റുന്നൊരമ്മ  മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ.  സന്താനഭാഗ്യങ്ങളേകുന്നൊരമ്മ  സന്താപമൊക്കെയും തീര്‍ക്കുന്നൊരമ്മ സത്കര്‍മ്മഭാവങ്ങളേറ്റുന്നൊരമ്മ  മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ.

ആനന്ദം

അമ്മതന്‍ ചാരത്തണയാതെ,യങ്ങിങ്ങു ചുമ്മാതലഞ്ഞു ഞാനിത്രനാളും ഇന്നമ്മയെന്നെയാ നെഞ്ചോടു ചേര്‍ക്കുന്നു പൊന്മുത്തം നെറ്റിയില്‍ ചാര്‍ത്തിടുന്നൂ. നന്മതന്നമ്മിഞ്ഞപ്പാലൂട്ടി ധന്യമാം സന്മനസ്സെന്നില്‍ വളര്‍ത്തിടുമ്പോള്‍ ആധിയും വ്യാധിയും തീര്‍ക്കുന്ന കാരുണ്യ- വാരിധി നിന്നെ ഞാന്‍ തൊട്ടറിഞ്ഞൂ. അമ്മേ നിന്‍ കൈപിടിച്ചേതു തിരക്കിലും കര്‍മ്മനിരതം ഞാന്‍ വാണീടുമ്പോള്‍ ആനന്ദമാണമ്മ,യാറ്റുകാലമ്മയെ- ന്നാനതശീര്‍ഷം ഞാന്‍ പാടീടുന്നൂ. 

വിശ്വാസം

ഒരു നാളുമിളകാത്ത വിശ്വാസമായ് സ്‌നേഹമരുളുന്നൊരമ്മയെന്നുള്ളിലുണ്ട്. ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി മരുവുന്നൊരാറ്റുകാലമ്മയുണ്ട്.     എരിയുന്ന വേനലില്‍ കുളിര്‍കാറ്റുപോലമ്മ ചൊരിയുന്ന ശാന്തിതന്‍ തീര്‍ത്ഥമുണ്ട്. വിരിയുന്ന പൂവിന്‍ സുഗന്ധമായ്, കൈനീട്ടി ചിരിതൂകി നില്ക്കുന്നൊരമ്മയുണ്ട്. കരുതലായ്, കാവലായ്, കല്പാന്തമോളവും കരുണതന്‍ കാന്തിയായമ്മയുണ്ട.് മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പൊഴും മധുരമായ് നിറയുന്നൊരമ്മയുണ്ട്.

സത്യം

ഞാനുമെന്നാറ്റുകാലമ്മയുമെപ്പൊഴു- മൊന്നാണു; രണ്ടല്ല സത്യം. വാക്കാണുഞാ,നര്‍ത്ഥമമ്മ, ദീപം ഞാന്‍ ജ്യോതിയാണമ്മ.    നോക്കുമ്പൊഴൊക്കെയുമെങ്ങും സുഗന്ധമായ് പൂക്കുന്ന കാരുണ്യമമ്മ. വാഴ്‌വിന്റെ ചിപ്പികള്‍ ഉള്ളില്‍ വളര്‍ത്തുന്നോ- രാനന്ദമാറ്റുകാലമ്മ. ഗോളാന്തരങ്ങളെ കോര്‍ത്തിണക്കും ദിവ്യ- ബോധമാണാറ്റുകാലമ്മ കോശാന്തരക്കാന്ത കാന്തിയേകും സ്‌നേഹ- സ്പന്ദമാണാറ്റുകാലമ്മ.

സുഭാഷ് ചന്രൻ,
വയലാര്‍ അവാര്‍ഡ് 2015,
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 2014,
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2011

സുഭാഷ് ചന്രൻ Photo :: കടപ്പാട്,  എമർജിങ്ങ് കേരള

കെ ആർ മീര,
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2015,
വയലാർ അവാർഡ് -2014,
കേരള സാഹിത്യ അക്കാദമി അവാർഡ് 2014

കെ ആർ മീര Phദto :: കടപ്പാട് മാതൃഭൂമി

ഡോ. പുതുശ്ശേരി രാമചന്രൻ,
എഴുത്തച്ഛൻ പുരസ്കാരം 2015

ഡോ. പുതുശ്ശേരി രാമചന്രൻ Photo :: കടപ്പാട് Web Duniya

ഏതാത്മീയത്തിടമ്പില്‍ :: രജി ചന്രശേഖര്‍

ഏതാത്മീയത്തിടമ്പില്‍ തിറമൊടുവിലസും        കാന്തി നീ,യെത്തിയിങ്ങോ- ട്ടേതാനും നാളുമുന്‍പേ കരുണതളിരിടും        ശാന്തിമന്ത്രം കണക്കേ; പൂതാമോദത്തെ,യന്‍പിന്‍ തിരകളിലുലയും        ഭംഗിവാക്കിന്‍ തുരുമ്പാ- ലോതാനാകാതെ,യമ്പേ ചിറകുകുഴയുമെന്‍        ചിന്തതന്‍ തേന്‍ കുഴമ്പേ. രജി ചന്ദ്രശേഖര്‍

പ്രാര്‍ത്ഥന

അമ്മയോടെന്‍ കടമനേകം     ഞാന്‍ വെറുമൊരു പാമരന്‍ എങ്കിലുമുണ്ടുള്ളിലിന്നെ-     ന്നമ്മയോടൊരു പ്രാര്‍ത്ഥന.     കൊഴിയുമിലകള്‍ പോലെയുള്ളിന്‍     രാഗമോഹമതൊക്കെയും ഒഴുകിയാഴിയിലലകളായ് നിന്‍     കാലുകള്‍ കഴുകീടണം.     വേഗമാകണമെന്റെ ചോടുകള്‍     വൈകിടാതെയൊരല്പവും താളമോടണിചേര്‍ന്നു താവക-     ഭാവലീലകളാടുവാന്‍.    താലമതിലെന്‍ ശിരസ്സൊരുക്കി     കാഴ്ചയായങ്ങേകവെ സ്വീകരിക്കുക സദയമിവനുടെ     ആത്മബലിതന്നര്‍ച്ചന. ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

യുഗഭേരി

പുതിയയുഗത്തിന്‍ സൃഷ്ടാക്കള്‍ പുതിയൊരു ചരിതം നിര്‍മ്മിപ്പോര്‍ പുലരിയിലരുണപ്രഭ പകരും മലരുകളനവധി വിടരുന്നൂ.       ഒരു ചതി കൂകിയുണര്‍ത്തിയ നാള്‍ അറിയാതടിയറവോതീ നാം പരതന്ത്രതയുടെ ശിലയായീ പലനാളിവിടെയുറങ്ങീ നാം പാവനപാദസ്പര്‍ശത്താല്‍ യുഗചൈതന്യമുണര്‍ന്നപ്പോള്‍ പുലരിയിലരുണപ്രഭപകരും മലരുകളനവധി വിടരുന്നൂ. അലകടലൊരുമതിലുയരുമ്പോള്‍ മറുവഴി കാണാതുഴറുമ്പോള്‍ നരവരനായുധമേന്തുന്നൂ തിരയുടെ ഗര്‍വ്വം തീരുന്നു കോടി ജനം ചിറകെട്ടുന്നൂ കോട്ടകളൊക്കെത്തകരുന്നൂ പുലരിയിലരുണപ്രഭ പകരും മലരുകളനവധി വിടരുന്നൂ. ശരവര്‍ഷം നിജദേഹത്തില്‍ തെരുതെരെ വന്നു പതിച്ചാലും രഥതുരഗങ്ങളൊഴിഞ്ഞാലും വഴിയും കഠിനമതായാലും നിണനദിയൊഴുകി നിറഞ്ഞാലും രണഭൂവില്‍ നിന്നടരാടാന്‍ പുലരിയിലരുണപ്രഭപകരും മലരുകളനവധി വിടരുന്നൂ. ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

രാഷ്ട്രനായകാ....

പാവനമാമിപ്പൊന്‍പതാകതന്‍ കാവലിന്നായി ജീവിതം ആകെയര്‍പ്പിതം നിന്‍വഴി ഞാനും പൂകിടാം രാഷ്ട്രനായകാ...... കര്‍മ്മജാലം നിന്‍ നിത്യനിസ്വാര്‍ത്ഥ- നിര്‍മ്മല ജ്യോതിജ്ജ്വാലകള്‍ പാറിവന്നതിലെണ്ണയായ് ഞാനും മാറിടാം രാഷ്ട്രനായകാ...... ആകെയല്പമിജ്ജീവിതം മുന്നി- ലാകെ,യുല്‍ക്കടസാഗരം നീ തരും ശക്തിയോടിവനെന്നും    നീന്തിടും രാഷ്ട്രനായകാ...... അന്ധകാരത്തിലാസുര ശക്തി പത്തി നീര്‍ത്തി നിന്നാടവേ താവകപദമൊന്നുതാനെന്നു- മാശ്രയം രാഷ്ട്രനായകാ...... ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

മരണംവരേക്കും

  മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം  മതി, മരണംവരേക്കും നയിക്കുവാന്‍      ചതിയിലെങ്ങളെത്തമ്മിലകറ്റിയോര്‍  മതിലു ചുറ്റിലും കെട്ടിയടച്ചവര്‍  അവരുറങ്ങിക്കിടക്കും ജനങ്ങളെ  കവരുവാന്‍ കച്ചകെട്ടിയിറങ്ങിയോര്‍  ജനമുണര്‍ന്നേറ്റവരോടെതിര്‍ക്കണം  മനസ്സിലുല്‍ക്കടമോഹം വളര്‍ത്തി നീ  മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം  മതി, മരണംവരേക്കും നയിക്കുവാന്‍.  അതിനുവേണ്ടി നിന്‍ ജീവിതമാകെയും  കതിരുചിന്നിടും സൂര്യനെപ്പോലെ നീ  സ്വയമെരിഞ്ഞും വെളിച്ചം വിതറിയും  ഉണരുവാന്‍ നല്ല സ്‌നേഹവാക്കോതിയും  ഇനിയുമാത്മസമര്‍പ്പണം ചെയ്യുവാന്‍  തുനിയുമായിരം ദീപം കൊളുത്തി നീ  മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം  മതി, മരണംവരേക്കും നയിക്കുവാന്‍. ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

വീരവ്രതന്മാര്‍ നാം

അമ്മയ്ക്കാരതിയേകാനാദര്‍ശത്തി- ന്നജയ്യ പതാകയുമായ് ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ വീരവ്രതന്മാര്‍ നാം.     പ്രതിബന്ധങ്ങളൊരായിരമെണ്ണം പ്രതിദിനമെത്തി വിളിക്കട്ടെ പ്രപാതമായവ തട്ടിനിരത്തി പ്രയാണമെങ്ങള്‍ തുടര്‍ന്നീടും പ്രദേശഭാഷാ ഭേദമകറ്റും പ്രഭാതഭേരി മുഴക്കീടും ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ വീരവ്രതന്മാര്‍ നാം വിശാല നീലാകാശംപോലെ വിശുദ്ധിയാകെ നിറച്ചീടും വിഷാന്ധകാരം വഴിയില്‍ വിതയ്ക്കും വിഷാദഭാവന നീക്കീടും വിഭാഗചിന്തകള്‍ വൈരുദ്ധ്യങ്ങള്‍ വിരോധമൊക്കെ മറന്നീടും ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ വീരവ്രതന്മാര്‍ നാം. വിദൂര കാനനഗുഹകള്‍ക്കുള്ളില്‍ ജ്വലിച്ചൊരാര്‍ഷപ്രഭവങ്ങള്‍ വിളിച്ചുണര്‍ത്തിയ കൈനിലതോറും വിളങ്ങിടും തിരിനാളങ്ങള്‍ വിനമ്രഗാഥകളിതിഹാസത്തിന്‍ വിഭാതശോഭാകിരണങ്ങള്‍ ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ വീരവ്രതന്മാര്‍ നാം. ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

പെരുമ്പറ

സിരകളില്‍ തുള്ളിത്തുടി-     ച്ചുയരുന്ന ചൈതന്യത്തിന്‍ തിരകളാല്‍ കര്‍മ്മങ്ങളെ     പ്രബുദ്ധമാക്കാന്‍. തമസ്സിന്റെ കരങ്ങളി-     ന്നൊരുക്കിടും വിപത്തിന്റെ തലയറുത്തെറിയുവാ-     നടര്‍ക്കളത്തില്‍. ചുടുനിണമൊഴുക്കുവാന്‍     മടിക്കാതെ മാതാവിന്റെ അടിമത്തമൊടുക്കുവാ-     നനവധിപ്പേര്‍. അണിയായി നീങ്ങുന്നേര-     മൊന്നുമറിയാത്ത മട്ടില്‍ പിണമായിട്ടെന്തേ ഞാനി-     ന്നൊളിച്ചിടുന്നോ ? ഉണരട്ടെയെന്മാനസ-    മൊത്തുചേരാനവര്‍ക്കൊപ്പം തുണയേകാന്‍ രാഷ്ട്രപുനര്‍-     നിര്‍മ്മിതിക്കായി. പകരട്ടെ മധുവഴി-     ഞ്ഞൊഴുകുന്ന വിചാരങ്ങ- ളകതാരില്‍ കലുഷതയ-     കന്നിടട്ടെ. സമയമായുറക്കമേ-     യകലെപ്പോയ് മറയുക സമരത്തിന്‍ പെരുമ്പറ     മുഴക്കീടുക. ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ

ഭാരതമലര്‍വാടി

ഭാരതമലര്‍വാടിയില്‍ വിടരും     കോമളസൂനങ്ങള്‍ പാരിതുപാരം പരിമളമാലേ     പൂരിതമാക്കീടും നന്ദയശോദാനന്ദനനവനുടെ     കേളികളെന്നെന്നും മന്ദമരുത്തിന്‍ കൈകളിലൂറും     തീര്‍ത്ഥകണം പോലെ    കരളില്‍ വീണുതളിര്‍ക്കും നവയുഗ-     ജീവിതസൂനങ്ങള്‍ ഭാരതമലര്‍വാടിയില്‍ വിടരും     കോമളസൂനങ്ങള്‍ ദശരഥസുതനായാസുരദര്‍പ്പം     തീര്‍ക്കും നരവരനായ് ദശമുഖമൊക്കെയരിഞ്ഞു മഹത്താം     ധര്‍മ്മം പോറ്റീടാന്‍ കാടും നഗരവുമൊക്കെ സമമായ്     കരുതും സൂനങ്ങള്‍ ഭാരതമലര്‍വാടിയില്‍ വിടരും     കോമളസൂനങ്ങള്‍. എരിതീമുകളിലെറിഞ്ഞു വധിക്കാന്‍     വൈരികളെത്തുമ്പോള്‍ നരസിംഹങ്ങള്‍ തൂണില്‍ നിന്നും     ചേതനയാര്‍ന്നുണരാന്‍ നാരായണ ജനസേവയില്‍ നിത്യം     മുഴുകും സൂനങ്ങള്‍ ഭാരതമലര്‍വാടിയില്‍ വിടരും     കോമളസൂനങ്ങള്‍.     പരമോന്നതമായീടണമെന്നുടെ     രാഷ്ട്രവുമതിനായി നിരാകുലം ചിരതപസ്സു ചെയ്യും  ...

ഉള്ളം വറ്റിവരണ്ടതല്ല.... :: രജി ചന്രശേഖര്‍

ഉള്ളം വറ്റിവരണ്ടതല്ല, കിണറി-       ന്നാഴത്തിലുണ്ടെപ്പൊഴും വെള്ളം, കോരിയെടുക്കുവാനണയുവോര്‍-       ക്കെന്നും മൃദുസ്സാന്ത്വനം പൊള്ളും ഹൃത്തിനുമാത്മശാന്തി പകരും       ജീവാമൃതം, നിത്യവും നുള്ളും കൈകളിലുമ്മവയ്ക്കു,മലരാം       പൂപ്പുഞ്ചിരിത്തേന്‍കുടം. രജി ചന്ദ്രശേഖര്‍

ഋതുഭേദങ്ങളിലൂടെ

അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത് . അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത് . അമ ർഷം ഒരു തേങ്ങലായി , ഒരു വിലാപമായി പൊട്ടിവി ടരുകയാണിവിടെ . അമ ർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത് . ചില ർക്ക ത് പൊട്ടിത്തെ റി യാണ് . ചില ർക്ക് വിതു മ്പ ലാവാം . ഇവിടെ കവിക്ക് അതൊരു നൊമ്പരമാണ് , ഒരു തേങ്ങലാ ണ് . ആ നൊമ്പരം കവിതയിലുടനീളം ദൃശ്യ മാകുന്നുണ്ട് . അങ്ങനെ അമ ർഷം പൊട്ടിവി ട ർന്ന പ്പോൾ , അതൊരു കവിതയായി മാറി . കാച്ചിക്കുറുക്കിയ കവിത . ഹൃദയത്തിൽ നിന്നും അറിയാതൊഴുകിയ ഒരു നദിയായി , അത് അനുവാചക ഹൃദയങ്ങളിലേക്ക് പടരുകയാണ് . അപ്പോൾ എങ്ങനെ കവിക്ക് വിലപിക്കുവാനാകും - അമർഷത്തിന്റെ ഖരാക്ഷരങ്ങളാണ് പിറക്കുന്നവയെല്ലാമെന്ന് . അങ്ങനെയെങ്കിൽ ഇതൊരു വൈരുധ്യമായിപ്പോയില്ലേ . ഇതൊരു ഗദ്യ കവിതയാണ് . അതൊരു ന്യൂനതയല്ല . ഇവിടെ ഗദ്യത്തെ കവിതയാക്കുക എന്ന ഭാവചാതുരിയാണ് കവി പ്രകടിപ്പിച്ചിരിക്കുന്നത് . അങ്ങനെ കവിതയായി അത് ഒഴുകുകയാണ് . കവിതയെ അത്രയങ്ങ് ഇഷ്ടപ്പെടാത്ത ഒരു രചയിതാവിന് ഇത് എങ്ങനെ സാധ്യമാകും ? അതിനാൽ ഈ ഗദ്യം കവിതയാക്കുന്ന മിടുക്ക് കവിയുടെ കവിതാ സ്നേഹത്തിൽ നിന്നും കിട്ടിയതാണ് എന്ന...

സ്നേഹഗംഗ

Download Free Malayalam Android App : Reji Mash കവിയും കവിതയും സ്‌നേഹവും   ::  രജി ചന്ദ്രശേഖർ സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍   ::  സുധാകരന്‍ ചന്തവിള നീയകത്തുദിക്കെ മേന്മേലുയര്‍ച്ചയുണ്ടാകണം നേര്‍വഴി സ്‌നേഹഗംഗ കരുതല്‍ പൂനിലാവ് ഓങ്കാരസാരം നിന്മഹസ്സിലിവരെയും നീ മാത്രമാണെന്റെയുള്ളില്‍ ജീവസൗഭഗം പറയുവാനില്ലാ പരാതിയൊന്നും തണുക്കട്ടെ ശാന്തമായ് ഒരുതുടം വെണ്ണിലാവ് വന്നെത്താനിനിയെന്തമാന്തം പൊങ്കാലപ്പൊരുള്‍ ശരണം എന്റെ പൊങ്കാല ശാന്തി നിറവ് അഭയം തീര്‍ത്ഥം കാവല്‍ ആനന്ദം വിശ്വാസം സത്യം ഏതാത്മീയത്തിടമ്പില്‍ നെയ്ത്തിരിനാളം പ്രാര്‍ത്ഥന ബലിദാനം സുഭാഷിതം ഇനിയുമേകാനെത്തി ഞാന്‍ യുഗഭേരി അഭൗമകാന്തി രാഷ്ട്രനായകാ... മരണം വരേയ്ക്കും വീരവ്രതന്മാര്‍ നാം മുന്നേറുക പെരുമ്പറ ഭാരതമലര്‍വാടി ഇനി ഉള്ളം വറ്റിവരണ്ടതല്ല അനുബന്ധം വിശ്വാസത്തിന്റെ പങ്കായം ::  രാജലക്ഷ്മി സ്വയമറിവിന്റെ അറിവ്   ::  അനില്‍ ആര്‍. മധു നിത്യപാരായണത്തിന്റെ കൈപ്പുസ്തകം   ::  റാണി ബാലരാമൻ ---000---  ഒരുമ പബ്ലിക്കേഷൻസ് ചന്...

സ്വയമറിവിന്റെ അറിവ്

പവിത്രമായ ഹിമശൃംഗത്തിലെ മഞ്ഞുരുകിയൊലിക്കുന്ന ഗംഗാപ്രവാഹം, സര്‍വ്വപാപങ്ങളെയും കഴുകി മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്നു. ഇവിടെയും പ്രവാഹമാണ്; സ്‌നേഹഗംഗ യുടെ അമൃതധാര. ഈ ' സ്‌നേഹഗംഗ ' മാനവചേതനയെ നവ്യാനുഭൂതികളിലെത്തിക്കുന്നു; ദര്‍ശനത്തിന്റെ സ്‌നേഹതീര്‍ത്ഥം കൊണ്ട് ശുദ്ധമാക്കുന്നു.     ' സ്‌നേഹഗംഗ ' 41 മുക്തിമന്ത്രങ്ങളുടെ സമാഹാരമാണ്. ഭാവതീവ്രവും ഉദാത്തവുമായ മാനസികാവസ്ഥയിലെത്തിക്കുന്ന ഭക്തിയുടെ മുത്തുകളാണവ. മൂന്നായി തിരിക്കപ്പെട്ടാണ് ഈ കാവ്യം ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും മൂന്നിനെയും പരസ്പരം ബന്ധി പ്പിക്കുന്ന ഒരു ഏകീഭാവം കാണാം. ലോകത്തെ ഒരു കുടുംബമായി കണ്ട്, പ്രപഞ്ചമാതാവിനെ പ്രണമിച്ചുകൊണ്ട് ഏകലോകവീക്ഷണത്തിന്റെ അഭൗമലാവണ്യം നിറഞ്ഞൊഴുകുന്നതാണ് ആദ്യഭാഗം. സാര്‍വ്വലൗകികമായ ഭക്തിക്ക്് അമൂര്‍ത്തമായ സങ്കല്പവും ദര്‍ശനോത്സുകതയും ആവശ്യമെന്നുതോന്നാം. എന്നാല്‍ നമ്മിലും തൊട്ടടുത്തും നമ്മുടെ കര്‍മ്മങ്ങളിലുമൊക്കെ അതിന്റെ പ്രഭവവും പ്രഭാവവും അനുഭവവേദ്യമാകുന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ആദ്യത്തെ പന്ത്രണ്ട് ഗീതങ്ങള്‍.     അമൂര്‍ത്തസങ്കല്പങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അന...

വിശ്വാസത്തിന്റെ പങ്കായം

    ആത്മശാന്തിയുടെ സ്വച്ഛന്ദപ്രവാഹത്തിലൂടെ ജീവിതനൗക തുഴഞ്ഞുപോകുവാന്‍, വിശ്വാസത്തിന്റെ പങ്കായം നമ്മെ തെല്ലൊ ന്നുമല്ല തുണയ്ക്കുന്നത്. പാപങ്ങളുടെയും അധര്‍മ്മത്തിന്റെയും പടുചുഴികളില്‍ പെട്ടുപോകാതെ നമ്മെ മുന്നോട്ടു നയിക്കുന്നത് പ്രപഞ്ചമാതാവിന്റെ കരുത്തുറ്റ കരങ്ങള്‍ തന്നെയാണ്. ഭക്തിയുടെ വിരലുകള്‍ നീട്ടിയേ നമുക്ക് - സാധാരണ സംസാരികള്‍ക്ക് - ആ ദിവ്യപ്രഭാവവുമായി ഇണങ്ങിനില്‍ക്കാന്‍ സാധിക്കൂ. ജ്ഞാന- കര്‍മ്മ-ഭക്തി എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും പ്രയത്‌നം അധികം ആവശ്യമില്ലാത്തതുമായ മാര്‍ഗ്ഗം ഭക്തിയാണ്. അകളങ്കമായ ഭക്തിയില്‍ പ്രസാദിക്കാത്ത ചൈതന്യമില്ല.     നമ്മുടെ ഉള്ളിലെ ശക്തിരഹസ്യം തേടി മറ്റെങ്ങും പോകേണ്ടതില്ലായെന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞുതന്നിട്ടുണ്ട്. പാടുന്ന ഓരോ വരിയിലും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അമ്മ ഒപ്പമുണ്ടെന്നും ഉള്ളിലുണ്ടെന്നും തിരിച്ചറിയുന്നതും അനു ഭവിക്കുന്നതുമാണ് മനസ്സിനെ തലോടുന്ന ശാന്തിയും നിറവും.     അമ്മയ്ക്ക് കാണിക്കയായി സമര്‍പ്പിക്കേണ്ടത് സ്വന്തം അഹന്തയുടെ ശിരസ്സുതന്നെയാണ്. അഹന്തയകന്ന് നിര്‍മ്മ...