ഇത് നമ്മുടെയൊക്കെ വീടിനകത്തെയും പുറത്തെയും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാതെ പോകുന്ന കാഴ്ചകളാണ്. സ്മാർട്ട് ഫോണിന്‍റെ ഉള്ളിലെ വിശാലമായ ലോകത്തിൽ ജീവിക്കുന്ന പുതുതലമുറ, വീട് എന്ന നാലുചുവരുകൾക്കുള്ളിൽ തങ്ങളെ വളർത്തി വലുതാക്കിയവരുടെ മനസ്സിലെ കാഴ്ചകളെ കാണാതെ പോകുന്നത് ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 'ഹോം'. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് നൂറിൽ നൂറ് മാർക്കും നൽകിയേ തീരൂ. കാരണം ഒരു കഥാപാത്രവും ഈ സിനിമയിൽ വെറുതെ ചേർത്തതായിട്ടില്ല. ചില ഭാഗങ്ങളിലെ സ്വല്പം ലാഗിങ്ങ് കാരണം സിനിമയ്ക്ക് സ്വല്പം ദൈർഘ്യം കൂടിയതായി തോന്നുന്നുവെന്നത് ഒഴികെ ഈ ചിത്രം മികച്ച ഒരു ആസ്വാദനാനുഭവം തന്നെയാണ് നൽകുന്നത്. ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസും കുട്ടിയമ്മയായി മഞ്ജു പിള്ളയും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നു. കോമഡി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. പക്ഷേ വൈകാരികതയുടെ വ്യത്യസ്ത തലങ്ങൾ അതിഭാവുകത്വമില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ ചാനൽ ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog