Skip to main content

Posts

Showing posts from July, 2019

Jagan :: ഖണ്ഡശ സസ്പെൻഷൻ'...........!!...

ദീർഘനാളായി സസ്പെൻഷനിലായിരുന്ന, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന  ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡി.ജി.പി റാങ്കിലുള്ള ശ്രീ ജേക്കബ് തോമസിനെ എത്രയും വേഗം സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത് ഒരു തവണ ആയിരുന്നില്ല.........!  മൂന്നു തവണ.........!! ഒരു സസ്പെൻഷന്റെ കാലാവധി തീരുന്നതിനു മുൻപും, അല്ലാതെയും 'അത് ' അങ്ങനെ കൊടുത്തു കൊണ്ടേയിരുന്നു. മുൻപ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത തരത്തിലുള്ള ഒരുതരം ' ഖണ്ഡശ സസ്പെൻഷൻ'...........!! യൂ.ഡി.എഫ് ഭരണകാലത്ത് കുറച്ചു നാൾ സർക്കാരിന്റെ 'ഗുഡ് ബുക്സി'ൽ ആയിരുന്ന ജേക്കബ് തോമസ് പ്രസ്തുത സർക്കാരിന്റെ അവസാന നാളുകളിൽ സർക്കാരിന്റെ' ഹിറ്റ് ലിസ്റ്റി'ൽ ആയിരുന്നു. അതു കൊണ്ടു കൂടി തന്നെ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, തുടക്കത്തിൽ തന്നെ സർക്കാരിന്റെ പ്രിയ പുത്രനാകാൻ ജേക്കബ് തോമസിന് കഴിഞ്ഞതും. അന്ന് അദ്ദേഹം നീല, മഞ്ഞ, ചുവപ്പ നിറങ്ങളിലുള്ള കാർഡുകൾ ഇറക്കി 'കളിച്ചത്' ഇനിയും മറക്കാറായിട്ടില്ല........! പക്ഷെ, ഈ കളി അധികനാൾ നിലനിന്നില്ല. പല പല ക...

Ruksana Kakkodi :: കവിത :: കർക്കടക വാവ്

ഒരുക്കിയിതായീരാവിൽ കർക്കടക വാവിൽ പ്രിയ മിത്രമേ നിനക്കായ് ഒരില ചീളിൽ എള്ളും ഒരുരുള ചോറും, പൂവും. നിൻ പ്രിയസുതനേകും ദിവ്യഭോജ്യം ഭുജിക്കുവാൻ ചിറകടിച്ചു പറന്നെത്തും ബലിക്കാക്കയായ് നീയും ഭൂമിയിൽ. എത്ര വേഗേനെ കൊഴിഞ്ഞു പോയ് ..... നീയെത്ര വേഗേനെ മറഞ്ഞു പോയ്....! വിതുമ്പും അധരത്താൽ നീ മൊഴിയുമെങ്കിലും കേൾക്കാനാവില്ലല്ലോ.....! നിന്നിമകളിൽ നിന്നടർന്നു വീഴും കണ്ണുന്നീർത്തുള്ളികൾ പളുങ്കുമണിപോൽ ചിന്നി ചിതറുമെങ്കിലും കാണാനാവില്ലല്ലോ....! നിൻ കരങ്ങളാൽ സാന്ത്വനമേകുമെങ്കിലും അറിയാനാവില്ലല്ലോ ....! എങ്കിലും പ്രിയ മിത്രമേ ഏകിടാമീ രാവിൽ നിനക്കായ് യാത്രാമൊഴികളും . ഇനി വരും കർക്കടക വാവിൽ വന്നു ചേരാൻ. വീണ്ടും സ്മരണ പുതുക്കുവാൻ. --- Ruksana Kakkodi --- റുക്സാന കക്കോടി

Kallara Ajayan :: കവിത :: യാദൃച്ഛികം

Image Credit :: Sayanthana സുഹൃത്തുക്കളോടൊപ്പം ഒരു നീണ്ട യാത്ര പോണം എന്നു കരുതിയിരുന്നപ്പോൾ അവരിൽ  രണ്ടുപേർ അപകടത്തിലും ഒരാൾ രോഗം മൂലവും  മരിച്ചു.. ഭാര്യയെ ഉള്ളു തുറന്നൊന്നു സ്നേഹിക്കണം എന്ന് കരുതി യിരുന്നപ്പോഴാണ് അവൾ  ബംഗാളിയോടൊപ്പം ഒളിച്ചോടിയത്... അമ്മയ്ക്ക് വിലകൂടിയ കോടി മുണ്ട്  വാങ്ങിയെത്തി അപ്പോൾതന്നെ  ആ  ഫോൺ കാൾ  വന്നു... ജീവിതം മടുത്തു എന്നു തീർത്തും  കരുതിയിരുന്നപ്പോഴാണ് പഴയ കാമുകിയുടെ ഒച്ച ഫോണിന്റെ അങ്ങേതലക്കൽ  നിന്നും ഒഴുകിയെത്തിയത്... ജീവിതം ഒരിക്കൽക്കൂടി തളിരിട്ടു എന്ന് ഉറപ്പിച്ചപ്പോഴാണ് ബയോപ്സി റിസൾട്ട്‌ പോസിറ്റീവ്  ആയത് ...  --- കല്ലറ അജയൻ

Geethu Francis :: കവിത :: സ്വപ്നസഞ്ചാരി

ഇരുളാർന്ന നിദ്രയിൽ നി,ന്നെന്നെയാർദ്രമായ് തഴുകിയുണർത്തുന്ന തെന്നലായ് നീ അരികെ വന്നുള്ളിലെ മഴവില്ലി,നഴകുള്ള തരികളാലെന്നെപ്പൊതിഞ്ഞു മെല്ലെ... മനവും മയങ്ങിപ്പറക്കും ശലഭമായ് മധുതേടി നിന്നിലലിഞ്ഞു നിൽക്കെ മറയുന്നു ദുഃഖവും ഭീതിയും കനവിന്റെ മണമുള്ള സഞ്ചാരിയാകുന്നു ഞാൻ... --- Geethu Francis

Anandakuttan :: കവിത :: പ്രവേശനോൽസവഗാനം

കുട്ടനിന്നാദ്യമായി പോകുന്നു കാണുവാൻ വിദ്യ പകരുന്ന സ്നേഹാലയം, വീട്ടിന്നരികിലെ വിദ്യാലയം.. കുഞ്ഞു കരം പിടിച്ചുൽസാഹമോടെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ, കുട്ടന്റെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ. അച്ഛനുമമ്മയും പിന്നിലായുണ്ടേ, ഉൽസവം കാണുവാൻ കൂടെ, സ്കൂളിലുൽസവം കാണുവാൻ കൂടെ. അച്ഛൻ കൊടുത്ത പുതുക്കുപ്പായമിട്ടു കുട്ടനു മുൽസാഹമേറി അക്ഷര പൂമുറ്റം കാണാൻ.. അക്ഷരവാടിയിൽ പാറിക്കളിക്കുന്ന കൊച്ചു കിടാങ്ങളുണ്ടേറേ , ആയിരം ചിത്ര പതംഗങ്ങൾ ചാരേ.. അക്ഷരത്തോണിയിൽ  തത്തിക്കളിക്കുന്ന കുഞ്ഞു ബലൂണുകളുണ്ടേ, തെയ്തകം പാടുന്ന വർണ ബലൂണുകളുണ്ടേ.. ടീച്ചർ വന്നെത്തി,  മിഠായി നൽകി, കുശലങ്ങളോരോന്നു ചൊല്ലി .. കുട്ടികൾ കൊഞ്ചിച്ചിരിച്ചു ... 'അമ്മയെപ്പോലൊരു സുന്ദരി ടീച്ചർ' കുട്ടൻ മനസ്സിൽ നിനച്ചു, ജനലിലൂടമ്മയെ നോക്കിച്ചിരിച്ചു.. ഒരു പാട്ടു ടീച്ചർ ഈണത്തിൽ പാടി, കുട്ടികൾ പാട്ടേറ്റു പാടി, അവർ താളത്തിൽ കൈകൊട്ടി പാടി.. പുതുമണം പേറുന്ന പുസ്തകം കിട്ടി കുട്ടികൾ പുഞ്ചിരി തൂകി, അവർ പുസ്തകത്താളുകൾ നോക്കി. താളിലെ തത്തയും തവളയും കണ്ടവർ അത്ഭുതലോകത്തു ചെന്നു, ആഹ്ലാദ ചിത്തരായി നിന്നു... ഉല്ലാസമേളം,...

Anandakuttan :: കഥ :: ഗംഭീരൻ പിള്ളയുടെ മരണശേഷം

 . ഫൽഗുനൻനായർ, വിരഹൻ പിള്ള, വിക്കൻ നായർ, മംഗളൻ പിള്ള, കോണപ്പൻ നായർ, ചെറുമൻ പിള്ള, തുടങ്ങിയവർക്ക് ഇപ്പോൾ മരണങ്ങളേക്കാൾ സഞ്ചയനങ്ങളാണ് കൂടുതൽ . ഗംഭീരൻ പിളളയുടെ ചരമവാർത്ത അറിയിച്ചു കൊണ്ട് 2 പേർ, ഗുണശേഖരൻ പിള്ളയുടെ വീട്ടിലെത്തി. സഞ്ചയന അറിയിപ്പ് (കാർഡ് ), ആ പിള്ളക്ക് കൊടുത്തു. പിള്ളക്ക് കലശലായ ദേഷ്യം വന്നു. 'മരണം ഞാൻ അറിഞ്ഞില്ലല്ലോ?, "സഞ്ചയന അറിയിപ്പുമായി വന്നിരിക്കുന്നു." ''പിള്ള സാറേ , സഞ്ചയന കാർഡിന്റെ താഴെ ഒരു NB :- ഉണ്ട്. " "വായിച്ചു നോക്കു ". . വന്നവർ പറഞ്ഞു. വന്നവർ പോയി. പിള്ള NB :- വായിച്ചു നോക്കി. 'മരണവാർത്ത യഥാസമയം അറിയിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കാനപേക്ഷ' പിള്ള , വായിച്ചു. -- ശരിയാ. അതു കൊണ്ട് മാത്രമാണ് പിള്ള ക്ഷമിച്ചത്. പിള്ള, നാട്ടുകാർ മരണത്തിനു പോയില്ലെങ്കിലും സഞ്ചയനത്തിന് ഉറപ്പായും പോകും. അപ്പോൾ പിള്ള, നാട്ടുകാർ ഗംഭീരൻ പിളളയുടെ, മരുമക്കളുടെ ജാതിയെക്കുറിച്ചോ ,മതത്തെക്കുറിച്ചോ ചിന്തിക്കാറില്ല. സഞ്ചയനത്തിന്, ഇഞ്ചി, ഇഡ്ഢലി, സാമ്പാറ്, പഴം, പായസം, രസം, രസവട, അതൊക്കെ കിട്ടുമല്ലോ? അതൊക്കെ കഴ...

Jagan :: ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ

പ്രതിദിനചിന്തകൾ ഞങ്ങടെ കാശുകൊണ്ടു വേണോ, ഇതൊക്കെ... Image Credit:: Sayanthana കേരള പോലീസ് ഉരുട്ടിക്കൊന്ന കുമാറിന്റെ കടുംബത്തിന് ദശലക്ഷക്കണക്കിന് രുപ സാമ്പത്തിക സഹായവും, ഭാര്യക്കു് സർക്കാർ ഉദ്യോഗവും നൽകുന്നു. വളരെ നല്ല കാര്യം...... ..! കുമാറിന്റെ കൊലയോടെ അനാഥമായ ആ കടുംബ ത്തിന് താങ്ങും തണലും നൽകേണ്ടത് അനിവാര്യമാണ്. ഇത് ആദ്യത്തെ സംഭവമല്ല. മുൻപ് എപ്പോഴെല്ലാം പോലീസ് മർദ്ദനം മൂലം (ഉരുട്ടിക്കൊല ഉൾപ്പെടെ) മരണം സംഭവിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ആശ്രിതർക്ക് നഷ്ടപരിഹാരവും സർക്കാർ ഉദ്യോഗവും നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ ഒരു പോലീസ് ഓഫീസർ നടുറോഡിൽ ഒരു യുവാവിനെ കാറിടിപ്പിച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്തപ്പോഴും ഈ സാമ്പത്തിക സഹായം ആശ്രിതർക്കും, ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗവും നൽകി. മുൻകാലങ്ങളിൽ, കുടുംമ്പത്തിന് ഭാരമാകുന്നവരെ "ഈ കാലമാടൻ ചത്തുപോയെങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടേനെ " എന്ന് ചിലർ ശപിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ "ഈ കാലമാടനെ പോലീസ് ഉരുട്ടിക്കൊന്നെങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടേനെ'' എന്ന് ശപിക്കുന്നതാണ് ഒരു ട്രെൻഡ്. അത്രയ്ക്ക് ആകർഷകമായ നഷ്ട പരിഹാരവും ആനുകൂല...

Harikumar Elayidam :: മുലച്ചിപ്പറമ്പ് ചിലയാഥാര്‍ത്ഥ്യങ്ങള്‍

”മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്‌നം സാമ്പത്തികമായിരുന്നു. ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞു കൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണിപ്പോള്‍” ഡോ. ടി. കെ. ആനന്ദി ജനപഥം, ജനുവരി 2019 പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി ജാതീയമായ തട്ടുകളില്‍ അധിഷ്ഠിതമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്‌. ചെറുകിട /നാട്ടുരാജാക്കന്‍ന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ നാടുവാഴികളും ഇടപ്രഭുക്കന്മാരും ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതിന് പരസ്പരം മത്സരിക്കുന്ന അവസ്ഥ പലേടത്തും പ്രകടവുമായിരുന്നു. എന്നാല്‍ ഈ കൂരിരുട്ടിലും സ്ഫുടതാരകള്‍ തെളിഞ്ഞുനിന്നിരുന്നുവെന്നതും നാം മറന്നുകൂടാ. നിര്‍ഭാഗ്യവശാല്‍, ഭൂതകാലത്തിലെ അത്തരം ശോഭായമാനമാര്‍ന്ന ചിത്രങ്ങള്‍ നമ്മുടെ ചരിത്രപ്പകര്‍പ്പുകളില്‍ അധികമാരും കോറിയിട്ടിട്ടില്ല. ജനങ്ങളുടെമേല്‍ അമിതഭാരമായി അടിച്ചേല്‍പ്പിക്കപ്പെട്ട പലവിധ നികുതികള്‍, കൂലികൊടുക്കാതെ സര്‍ക്കാര്‍ ആവശ്യത്തിലേക്കായി അടിമജനതയെ നിഷ്ഠുരമായി പണിയെടുപ്പിക്കുന്ന 'ഊഴിയവേല' തുടങ്ങി...

Anupa C S :: കവിത :: പൂർണതതേടുമപൂർണത

പൂർണതതേടുമപൂർണത ഞാ,നെന്റെ പൂർണത തൊട്ടൊന്നുണർത്തു നീയും എന്നിലെയെന്നെയറിഞ്ഞോരു നീ മാത്ര- മെന്നുമെന്നുള്ളിൽ ജ്വലിച്ചു നിൽക്കും. നൊമ്പരപ്പൂവാകുമെന്നാത്മബോധത്തെ- യൻപോടെ കൊഞ്ചിച്ചുണർത്തു നീയും സാന്ത്വനമേകും നിൻ ചുണ്ടുകളാജന്മ- സന്തോഷം പൂണ്ടു ഞാൻ കണ്ടു നിൽക്കും. സന്താപമൊക്കെയും തീർക്കുന്നൊരാനന്ദ - മന്ദാരരാഗങ്ങൾ മീട്ടു നീയും അത്തിരി വെട്ടത്തിലെന്നിലെ നിന്നെ ഞാ- നൊത്തിരി സ്നേഹിച്ചൊളിച്ചു നിൽക്കും. --- Anupa C S

Kallara Ajayan :: കവിത :: ആശുപത്രിയിൽ

Image Credit :: Sayanthana ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോ ഴും ഞാൻ  തത്വചിന്തകനാകുന്നു ജീവിതത്തിന്റെ  പൊരുൾ, പ്രണയം, മരണം എല്ലാത്തിനും കാരണമന്വേഷിക്കുന്നു. ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും ഞാൻ വിരക്തനാകുന്നു അഴുകിയ ഉടൽ , ദുർഗന്ധം, അമർത്താനാകാതെ പോകുന്ന നിലവിളികൾ എല്ലാം എന്നെ ജീവിതത്തിൽ നിന്നും ദൂരേക്കു  വലിച്ചു കൊണ്ടു പോകുന്നു. ഓരോ  തവണ ആശുപത്രിയിൽ എത്തുമ്പോഴും ഞാൻ ഏകാകിയാകുന്നു ജീവിതത്തിന്റെ മഹാപർവതത്തെ  നോക്കി  നിസ്സഹായനാകുന്ന കുട്ടിയാകുന്നു ഒറ്റക്കു മാത്രം നീന്തേണ്ടിവരുന്ന സമുദ്രത്തെ കണ്മുന്നിൽ കാണുന്നു. ഓരോ  തവണ  ആശുപത്രിയിൽ  എത്തുമ്പോഴും സുഗന്ധങ്ങൾ  എന്നെ ഉപേക്ഷിച്ചു പോകുന്നു വസന്തം, റോസുകൾ,  മുല്ലപൂ, കൈത മണo എല്ലാം  പടിയിറങ്ങിപോകുന്നു ഒരൊറ്റ  ഗന്ധത്തിൽ  നാസിക ഉടക്കിപോകുന്നു അടുത്തിരിക്കുന്നവർ പോലും അന്യരായിപോകുന്നു പരിക്ഷീണമൗനത്തെ പഴിച്ചു പോകുന്നു. ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും ഞാൻ കവിയായ്പോകുന്നു  വാക്കിന്റെ കടലു തപ്പുന്നു ജന്മത്തിന്ന...

Supriya Shibu :: കവിത :: മരണമേ മാപ്പ്

Image Credit :: Sayanthana മരണമേ മാപ്പ്, നീ തിരികെ പൊയ്ക്കൊള്ളുക, വിശ്വം നിറഞ്ഞ നിന്‍ കൈകളില്‍ നിന്നൊരു ശാശ്വത മോചനം ഉണ്ടോ? എങ്ങോ മറഞ്ഞു നിന്ന് എപ്പോഴും എന്നെയും നോക്കുന്ന നിന്നെ ഞാനറിയുന്നു നിത്യവും. ഇല്ല ഞാൻ ഇല്ല, നീ തിരികെ പൊയ്ക്കൊള്ളുക, ഇനിയുമുണ്ടേറെയെന്‍ ദൗത്യങ്ങൾ ബാക്കി... --- Suprita Shibu

Ruksana Kakkodi :: കവിത :: കർക്കടക മഴ

Image Credit::  http://postpetti.com/nattuvarthamore.php?k=1678 തിമർത്തു പെയ്യുന്ന മാരി നീ ഭയപ്പെടുത്തല്ലെന്നെ കഴിഞ്ഞു പോയ കാല- സ്മരണ പുതുക്കല്ലേ . പുതുമഴ പേമാരിയായ് തൊടിയിലെങ്ങും പെയ്തു വരണ്ട നദികളെല്ലാം നിറഞ്ഞൊഴുകി ഭൂവിൽ. മലയും കുന്നുമിറങ്ങി ഒഴുകിടുന്ന വെള്ളം പരന്നൊഴുകിയെങ്ങും കുടിലുകൾ തകർത്തു. ഒഴുകിടുന്ന ജീവൻ കരഞ്ഞിടുന്ന ലോകം ഒരുരുള ചോറിനായി കൈ നീട്ടിയന്നു ക്യാമ്പിൽ . നനഞ്ഞു കുതിർന്നമേനി പൊതിഞ്ഞിടാനായ് പുതുവസ്ത്രം ഏകിടുന്നു പലരും കരങ്ങൾനീട്ടി ചുറ്റും. ഉദരം തടവി കരയും നിറവയറാലൊരുത്തി തുണയായ് വന്നു പട്ടാളം ഹെലികോപ്റ്ററിൽ തൂക്കി പറന്നുയരും കാഴ്ച്ച നിറയെ വാർത്താ ചിത്രം. ഒളിച്ചുവച്ച പലതും പരന്നൊഴുകീയെങ്ങും കരഞ്ഞു തോർന്ന മിഴികൾ നിർജ്ജീവമായിരിപ്പൂ . ഉറഞ്ഞു തുള്ളും മാമരങ്ങൾ പതുക്കെ ശയ്യാതലത്തിൽ നിറയും വെള്ളക്കെട്ടിൽ ശിരസ്സു താഴ്ത്തി നിന്നു. കടുത്ത പ്രഹരമാകാൻ കനത്തു പെയ്യല്ലേ മഴയേ കുടിലിലെ പാവങ്ങൾ കഴിഞ്ഞിടട്ടെ വീണ്ടും. --- Ruksana Kakkodi --- റുക്സാന കക്കോടി

Sayanthana

- -- Sayanthana

Jagan :: അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത.... ?

പ്രതിദിനചിന്തകൾ അതെല്ലാം കഴിഞ്ഞിട്ട് ആകാമായിരുന്നില്ലേ ഈ ക്രൂരത..... ? Image Credit::  https://www.deccanchronicle.com/151122/nation-current-affairs/article/kerala-luckiest-lottery-business നാൽപ്പത്തി ഒന്ന് ലക്ഷത്തോളം നിർദ്ധനരായ രോഗികൾ ചികിത്സാ ധനസഹായത്തിനായി ആശ്രയിച്ചിരുന്ന ' കാരുണ്യ ' പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ച ജനകീയ സർക്കാരിന്റെ നടപടി ആ രോഗികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായി. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ദിവംഗതനായ കെ.എം.മാണി ആണ്  ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് അത്താണിയായി മാറിയ ഈ മഹത്തായ പദ്ധതിയുടെ ശില്പി. അതിന്റെ വിജയകരമായ നടത്തിപ്പിന് ' കാരുണ്യ ' എന്ന പേരിൽ ഒരു ഭാഗ്യക്കുറിയും അദ്ദേഹം നടപ്പാക്കി.അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ആണ് ഈ പദ്ധതി നടന്നു വന്നത്. മാണിസാറിന്റെ രാഷ്ട്രീയ നിലപാടുകളിൽ എതിരഭിപ്രായമുള്ളവർ പോലും, കാരുണ്യ ലോട്ടറിയും, കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയും കെ.എം. മാണി എന്ന ധനമന്ത്രിയുടെ തലപ്പാവിലെ പൊൻതൂവൽ ആയി എന്നും നിലകൊള്ളും എന്ന് പ്രശംസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തോടുള്ള രാഷ്ട്രീയമായ ...

Bindu Narayanamangalam :: കഥ :: വാട്‌സാപ്പ് സുന്ദരി

Photo by  Kev Costello  on  Unsplash വല്ല്യേച്ചിയുടെ പരാതികള്‍ ഒരു കാലത്തും തീര്‍ന്നിട്ടില്ല. ചേച്ചിയ്ക്ക് എല്ലാ കാര്യങ്ങളും ആദ്യം ചെയ്യണം. പഠനകാര്യമായാലും ഭക്ഷണ കാര്യമായാലും യാത്രാ കാര്യങ്ങളായാലും എല്ലാം ആദ്യം ചെയ്യണം. കുഞ്ഞായ തന്നോട് എന്തേലും പരിഗണന അമ്മയുടെ ഭാഗത്തൂന്നുണ്ടായാല്‍ അന്ന് ഉറങ്ങുന്നതുവരെ ചേച്ചി അമ്മയുടെ പുറകേ നടന്ന് പരാതി പറയും. അങ്ങനെയാണ് വല്ല്യേച്ചി. ചിലപ്പോഴൊക്കെ അച്ഛന്റെ വഴക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിയായിരിയ്ക്കുമ്പോഴെ അഹങ്കാരിയായ ചേച്ചിയുടെ മണ്ടത്തരങ്ങള്‍ക്കൊക്കെയും അച്ഛന്‍ തൃക്കണ്ണു തുറക്കാറുണ്ടായിരുന്നു. അമ്മ പറഞ്ഞറിഞ്ഞു ചേട്ടനും ചേച്ചിയും എന്നും വഴക്കാണെന്ന്. സ്വൈരത ഇല്ലാത്ത ജീവിതമാണത്രേ. ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് ചേച്ചിയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാണക്കാരി. വിവാഹം കഴിഞ്ഞ് തിരക്കേറിയ ഈ നഗരത്തില്‍ ചേക്കേറിയ തനിയ്ക്ക്,. നാടിന്റെ നിശബ്ദമായ അന്തരീക്ഷം എന്നും ലഹരിയായിരുന്നു. പക്ഷെ കാലചക്രത്തിന്റെ കടക്കണ്ണില്‍ സ്‌നേഹവും സംരക്ഷണവും അളവു പാത്രങ്ങള്‍ മാത്രമായപ്പോള്‍ വരവ് മതിയാക്കി. നാടെന്ന ലഹരിയും ബന്ധങ്ങളാകുന്ന ബന്ധനങ്ങളും വല്ലപ്...

Anandakuttan :: കവിത :: കള്ള്

Image Credit::  https://www.tripadvisor.in/LocationPhotoDirectLink-g608471-d2453076-i57015180-Kerala_Kayaking-lappuzha_Alappuzha_District_Kerala.html കള്ളു കുടിച്ചാൽ കണ്ണു കുഴയും , കള്ളു കുടിച്ചാൽ കാലു കുഴയും , കള്ളു കുടിച്ചാൽ പള്ളു വിളിക്കും , പള്ളു വിളിച്ചാൽ പള്ളക്ക് കിട്ടും. പള്ളയ്ക്കു കിട്ടുമ്പോൾ പള്ള വീർക്കും. പളളുവിളിക്കുന്നതാരെയാണെന്നത് അന്നേരമങ്ങേർക്കു ബോധമില്ല. കൂടെ പകുത്തു കുടിച്ചൊരു കൂട്ടരെ തള്ളയ്ക്കും തന്തയ്ക്കുമാദ്യം വിളി. കൂടിയടുത്തു കണ്ടു നിൽക്കുന്ന കാണികൾക്കൊക്കെയും പിന്നെ വിളി. കാണികൾ മാന്യൻമാരവരൊന്നും കാണാതേ ,കേൾക്കാതെ, മിണ്ടാതെമാറി നിൽക്കും. ആണത്വമുള്ളവൻ കപോലത്തിലൂക്കിൽ നാലഞ്ചു പ്രഹരം അങ്ങു പറ്റിക്കും. അതു കിട്ടിയാൽ പിന്നവിടെങ്ങും നിൽക്കാതെ ആടിമലന്നു നടന്നു പോകും. വഴിയിരികിൽച്ചാഞ്ഞ് 'വമനം ' കഴിഞ്ഞിട്ട് വസ്ത്രമില്ലാത്തൊരു ദീർഘ 'നഗ്നനിദ്ര' !! മയിൽക്കുറ്റി കെട്ടിപ്പിടിച്ചു മയങ്ങുമ്പോൾ മഴ'വന്നു മേനി നനക്കും. "ഇടി വെട്ടി പെയ്യട്ടേ മഴ"യെന്നി ടയ്ക്കിടെ കുടിയന്റെ താളത്തിൽ പാട്ടു പാടും . മഴയല്ല പെയ്തതു, തെരു...

Sayanthana

- -- Sayanthana

Ruksana Kakkodi :: കവിത :: ആത്മാവിന്റെ യാത്ര

വിജനമീവീഥിയിൽ ആരെയോ തേടുന്നു ഇരുകരങ്ങൾനീട്ടിയാരെയോ ക്ഷണിക്കുന്നു 'ഇരുളിന്നഗാധതയിലൊരാത്മാവുമാത്രം ' തേങ്ങിക്കരയുന്നു നിഴലായി മാറുന്നു. 'ഒരിക്കലിവിവിടം ജനിച്ചുജീവനായ് 'നിഴലായിന്നിതാഭൂമിയിലലയുന്നു. ഉറ്റവരെത്തേടുന്നു, കാണുന്നു പറയുന്നു അറിയുന്നില്ലാരുമോയെൻ - ചെയ്തിയോരോന്നും ' മുന്നിൽനിന്നുഞാൻ മാടിവിളിക്കുന്നു 'വാരിപുണരാൻ മുന്നോട്ടായുന്നു 'ശൂന്യമായ് മാറുന്നിതെല്ലാമെൻമുന്നിൽ ഒരേകാന്തപഥികനായ് എൻനിഴലോമറയുന്നു. --- റുക്സാന കക്കോടി. --- Ruksana Kakkodi

Aswathy P S :: കഥ :: തീവണ്ടി

Photo by  Frederica Diamanta  on  Unsplash അന്നും പതിവുപോലെ ഓടിക്കിതച്ചു കൊണ്ടാണ് അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെ മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു.  അവൾക്ക് തെല്ലും പരിഭ്രമം തോന്നിയില്ല. എന്നത്തെയും പോലെ ഏതോ ഒരു പുരുഷകരം അവളെ വലിച്ച് ലോക്കൽ കമ്പാർട്ടുമെന്റിനുള്ളിലാക്കി. പക്ഷെ പതിവിനു വിരുദ്ധമായി അവളുടെ സഹായത്തിനെത്തിയ കൈ അവളുടെ മൃദുകരങ്ങളെ സ്വതന്ത്രമാക്കിയിരുന്നില്ല. ഉള്ളിലുയർന്ന ഭയം മെല്ലെയൊതുക്കി  അവൾ പതുക്കെ മുഖമുയർത്തി ......                   സൗമ്യമായ രണ്ടു കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കയായിരുന്നു. അവൾ എന്തോ ശബ്ദമുയർത്തി മെല്ലെ കൈ വലിച്ചു. പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ അയാൾ തന്റെ കണ്ണുകൾക്ക് ഒരു ഇടവേള നൽകി ....... അവളുടെ  കൈയ്ക്കും..... നന്നായി ഒന്നുകൂടി നോക്കണമെന്ന് അവൾക്ക് തോന്നിയെങ്കിലും അയാൾ തിരക്കിലെവിടെയോ മറഞ്ഞിരുന്നു..... മുന്നിലുള്ള കമ്പിയിൽ തല ചേർത്തുവച്ച് അവൾ പുറത്തേക്കു നോക്കി നിന്നു . ഒരു തിരശ്ശീലയുടെ അഭാവത്തിലും അവളുടെ മുന്നിൽ ഒത്...

Geethu Francis :: കവിത :: ഒരു നീർത്തുള്ളി

Photo by  Aaron Burden  on  Unsplash തെളിവാർന്നൊരു രാവിൽ മിഴിവാർന്നൊരു കനവായ് നനുത്തൊരു നീർത്തുള്ളിയായ് ശലഭങ്ങളുടെ വർണ്ണമായ്.. രാത്രികൾ, തഴുകി ഉണർത്തിയതും തെന്നെ നീ പച്ചിലത്തോട്ടങ്ങളിൽ കൂടുകൂട്ടിയതും സ്വപ്നങ്ങളിൽ ചിറകു വിരിച്ചു പറക്കാൻ പറഞ്ഞതും നീ ഇന്നലെ പോയൊരു യാത്രയിൽ മഴമേഘങ്ങൾ കണ്ട് കണ്ണുകൾ വിടർത്തി പുഞ്ചിരിച്ചതും... കാടുകൾ ജീവന്റെ സ്പന്ദനങ്ങളാകുമാ മലമുകളിലേക്ക് വിരൽ ചൂണ്ടി ഇവിടമാണെൻറെ സ്വർഗ്ഗമെന്നു നീ ചൊല്ലി.. അവിടേക്ക് പറക്കുന്ന മാടപ്പിറാവാണെൻറെ ശ്വാസം..... ജീവന്റെ നാമ്പുകൾ മൊട്ടിടുന്ന ദിക്കിലേക്ക് പോകയാണു ഞാൻ.... അകലേക്ക് നീ മറയുന്നതും നോക്കി ഇനിയുമൊരു നാളിൽ... ഒരു നീർത്തുള്ളിയായ് നി എന്നരികിൽ... നിറയുവോളം കാത്തിരിക്കുന്നു ഞാൻ....... --- Geethu Francis

Jagan :: വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!!

പ്രതിദിനചിന്തകൾ വല്യേട്ടനെ കൈവിട്ടുള്ള ഒരു കളിക്കും നിൽക്കരുത്..........!! Image Credit ::  https://malayalam.indianexpress.com/kerala-news/kanam-rajendran-meets-pinarayi-vijayan-police-attack-against-cpi-281034/ കഷ്ടം...............! കൊച്ചേട്ടന്റെ ഇപ്പോഴത്തെ സ്ഥിതിയാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിഷമസ്ഥിതി. ശത്രുക്കൾക്കു പോലും ഈ സ്ഥിതി ഉണ്ടാകരുതെന്ന് ആരും പ്രാർത്ഥിച്ചു പോകും......!! സ്വന്തം പാർട്ടിയുടെ എം.എൽ.എ യേയും ഒരു ജില്ലാ സെക്രട്ടറിയേയും വല്യേട്ടന്റെ പോലീസ് തല്ലിച്ചതയ്‌ക്കുമ്പോഴും, എം.എൽ.എയുടെ കൈ യാതൊരു ദയയും ഇല്ലാതെ ഒടിച്ചു കളിക്കുമ്പോഴും, പഞ്ചപുഛമടക്കി നോക്കി നിൽക്കാനല്ലാതെ, അതിനെതിരേ ഒന്നു പ്രതികരിക്കാനോ, തല്ലു കൊണ്ടവർക്ക് ആശ്വാസം പകരുന്ന ഒരു വാക്ക് ഉരിയാടാനോ, അവരെ ആശുപത്രിയിൽ ഒന്നു സന്ദർശിക്കുവാനോ കഴിയാത്ത സ്ഥിതി. കാരണം മറ്റൊന്നുമല്ല. അത്രയ്ക്കുണ്ട് ഈ കൊച്ചേട്ടന് വല്യേട്ടനോടുള്ള ഭയഭക്തി ബഹുമാനങ്ങൾ...........! ദോഷം പറയരുതല്ലോ, ഈ ലാത്തി ചാർജ്ജിന്റെ വിവരം അറിഞ്ഞ ഉടൻ തന്നെ, വീട്ടിലുള്ളവരോടു പോലും 'കമാ' എന്ന് ഒരക്ഷരം ഉരിയാടാതെ ഈ കൊച്ചേട്ടൻ ആദ്യം മുഖം കാണ...

Anandakuttan :: കവിത :: പ്രകൃതി, നീയെത്ര സുന്ദരി

കുഴിയാന. 'കുഴിയാം ' -- 'കൂട്ടിൽ' നിന്നൊരു തുമ്പി, (കുഴിയാന). ചിറകുവിടർത്തി പാറുന്നു. പൂക്കൾതോറും മധുവുണ്ണാനായ് പുഞ്ചിരിയോടെ പായുന്നു. 'ജൈവപ്രഭയാം'  'പൊൻ' പ്രഭ തൂകി മിന്നാമിന്നികളെത്തുന്നു. 'പനയിൽ' തൂക്കിയ കൂട്ടിൽ, കുരുവികൾ, കുതുകത്തോടെ കൂടുന്നു.. അച്ഛൻ കുരുവി കൂട്ടിൽ നിന്നും അന്നംതേടി പോകുന്നു. അമ്മക്കുരുവി കുഞ്ഞുങ്ങൾക്കായി അന്നം കൊത്തി പകരുന്നു. പനയുടെ ചോട്ടിലൊരണ്ണിക്കുട്ടൻ തുള്ളിച്ചാടി രസിക്കുന്നു. കുരുവിക്കൂട്ടിന്നഴകിലുമുണ്ടേ , കുരുവികളവരുടെ കരവിരുത്!! പ്രകൃതി കനിഞ്ഞു കൊടുത്തതു തന്നെ 'പതംഗ  ' പരിചിത വൈദഗ്ധ്യം !!! നയന മനോഹര സ്വപ്നം പോലൊരു തരളിതമോഹന 'മൃദു'കാഴ്ച!!! ........................................... വയലിൽ മാരുതനൊന്നു ചരിച്ചു,, 'ഞാറിൻ'തുമ്പുകൾ ചാഞ്ചാടി. കടലില്ലോളം വന്നതു പോലൊരു സുന്ദര സുരഭില ചിത്രമയം !!. കുയിലുകൾ പാടി , മയിലുകളാടി, മദന മനോഹര കുളിർരാഗം. മധുരമനോഹര കാഴ്ചകൾ നൽകി പ്രകൃതി, 'മോഹിനി' നടമാടി.. --- ആനന്ദക്കുട്ടൻ മുരളീധരൻ നായർ 10/10/ 2018

Sayanthana

- -- Sayanthana

Jagan :: "പെങ്ങളൂട്ടി"ക്ക് ഒരു കാർ.....

പ്രതിദിനചിന്തകൾ " പെങ്ങളൂട്ടി "ക്ക് ഒരു കാർ..... ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട " പെങ്ങളൂട്ടി "ക്ക് അവിടത്തെ യൂത്ത്കോൺഗ്രസ്സുകാർ അന്തസ്സായി പണം പിരിച്ച് ഒരു കാർ വാങ്ങി സമ്മാനിക്കാൻ ഒരുമ്പെട്ടതിനെക്കുറിച്ചുള്ള കോലാഹലവും ചെളിവാരി എറിയലും ആണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിവിധ കോണുകളിൽ നിന്നും കേൾക്കുന്നത്. പാർലമെന്റ് അംഗങ്ങൾക്ക് താമസ സൗകര്യവും മണ്ഡല സന്ദർശനത്തിന് വാഹനവും സർക്കാർ തന്നെ നൽകുന്നുണ്ട് എന്നാണ് ഈയുള്ളവന്റെ പരിമിതമായ അറിവ്. അത് തെറ്റാണെങ്കിൽ കുടുതൽ അറിവുള്ളവർ തിരുത്തിയാൽ സ്വീകാര്യം. സാധു കുടുംബത്തിൽ ജനിച്ചു വളർന്ന, വെറും സാധാരണക്കാരിയായ  '' പെങ്ങളൂട്ടി "ക്ക് തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം പോലും പൊതുജനങ്ങൾ സംഭാവനയായി നൽകിയതാണ് എന്നാണ് അറിവ്. ആ നിലയ്ക്ക് പൊതുജനങ്ങളുടെ സ്നേഹ സമ്മാനമായി ഒരു കാർ അവരുടെ എം.പി.ക്ക് നൽകുന്നു എന്ന നിലയ്ക്ക് ഇതിനെ കണ്ട് വെറുതേ വിടാമായിരുന്നു. യൂത്ത് കോൺഗ്രസ്സുകാർ അതിന് മുൻകൈ എടുത്തെന്നല്ലേ ഉള്ളൂ ? ഒന്നുമില്ലെങ്കിലും അവ...

Aswathy P S :: ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുര

Photo by  Paweł Czerwiński  on  Unsplash ബി.എഡ് പഠന കാലത്ത് കഥാരചനയ്ക്കു  ഒന്നാം സമ്മാനം നേടിയ കഥയാണ്  ' തീവണ്ടി '. 'സ്പൊൺഡേനിയസ്' ആയി എഴുതിയത് കൊണ്ടാവാം കഥയുടെ മികവിൽ ഒന്നാം സമ്മാനം നൽകിയ വിധികർത്താവിന് ഉണ്ടായ സംതൃപ്തി, കഥാകാരിയ്ക്ക് ലവലേശം തോന്നാത്തത്..... ഫോണിലേക്ക് പകർത്താൻ മടിപിടിപ്പിച്ചതും ഇതേ ചിന്ത തന്നെയെന്ന് പ്രത്യേകം പറയുന്നില്ല..... പലതവണ തിരുത്തലിനായി ഉള്ളിലെ അധ്യാപികയുടെ ചുവന്ന തൂലിക തലപ്പാവ് പൊക്കിയെങ്കിലും ഉള്ളിന്റയുള്ളിലെ ബി.എഡ് കാരിയുടെ മുഖം വാടുന്നുണ്ടോ എന്ന സംശയം പേനയെ വീണ്ടും പെൻസ്റ്റാന്റിന്റെ തടവിലാക്കി. പുതുമയില്ല എന്നതു തന്നെ പ്രഥമമായ ആത്മനിരൂപണം... എങ്കിലും നിലവാരം നേടി എടുക്കാനാകും എന്ന ആത്മവിശ്വാസത്തോടെ....  അദ്ധ്യാപകനു മുമ്പിൽ  ഗൃഹപാഠം നീട്ടി പകച്ചു മാറി നിൽകുന്ന ഒരു ഒന്നാം ക്ലാസുകാരിയായി, ഞാൻ എന്റെ നോട്ടുബുക്കിലെ ഏറെക്കുറേ ആദ്യ പേജ് തിരുത്തിന് അർഹത കൊതിച്ച് കൊണ്ട് മുന്നോട്ടുവയ്ക്കുന്നു....   മലയാളമാസിക യിലേക്ക് എന്റെ ആദ്യ റിപോർട്ടിതര  എഴുത്താകട്ടെ ' തീവണ്ടി ' എന്നു പ്രതീക്ഷിച്ചു കൊണ്ട് .... --- As...

Anandakuttan :: കഥ :: കല്യാണം -- ഉണ്ണികൾ !

Image Credit ::  http://www.zyka.com/?menu=hyderabadi-mutton-biryani കല്യാണം -- ഉണ്ണികൾ ! രണ്ടു സുഹൃത്തുക്കൾ നഗരത്തിൽ സിനിമ കാണാൻ പോയി .. മോണിംഗ് ഷോ . സിനിമ കഴിഞ്ഞു , രണ്ടു പേർക്കും നല്ല വിശപ്പ്. സുഹൃത്തുക്കൾ തൊട്ടടുത്തു കണ്ട കല്യാണമണ്ഡപത്തിലേക്ക് കയറി.  'ബിരിയാണി കല്യാണമാണ്.' തിരക്കിനിടയിൽ അവർ പലരെയും തള്ളിമാറ്റി ഇരിപ്പിടം വളരെ എളുപ്പത്തിൽ ഒപ്പിച്ചു . സുഹൃത്തുക്കൾ ബിരിയാണി കഴിച്ചു തുടങ്ങി. മണ്ഡപത്തിനുള്ളിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇവരെ കണ്ട് ഓടി അടുത്തെത്തി. "അയ്യോ !ഇതാരൊക്കെയാ! സാർ ! ക്ഷമിക്കണം, എന്റെ താത്തയുടെ നിക്കാഹാണ്,വിളിക്കാൻ വിട്ടു പോയി. സർ, ഒന്നും തോന്നരുത്." സുഹൃത്തുക്കൾ മുഖത്തോടു മുഖം നോക്കി, ചെറുപ്പക്കാരനേയും നോക്കി ,ഇളിഭ്യരായി. ഈ സുഹൃത്തുക്കൾ ഒരു സമാന്തരസ്ഥാപനത്തിലെ പഴയ അധ്യാപകരും, ചെറുപ്പക്കാരൻ അവിടുത്തെ പഴയ വിദ്യാർത്ഥിയുമായിരുന്നു. അല്പം കഴിഞ്ഞ് ചെറുപ്പക്കാരൻ തന്റെ ഉമ്മ (അമ്മ ) യുമായി സുഹൃത്തുക്കളുടെ അടുത്തെത്തി. അമ്മ:- "അയ്യോ, സാറൻമാരേ നിങ്ങളെ വിളിക്കാൻ വിട്ടു പോയി. ഒന്നും തോന്നരുത്. വന്നതിൽ വളരെ സന്തോഷം." ...

Dr Abdul Kalam

ജുലായ് 27 ഡോ.കലാം കൊഴിഞ്ഞു വീണിട്ട് 4 വർഷം. തനിക്ക് അവസാനമായി തരുന്ന സംസം വെള്ളം  തുമ്പച്ചെടിയിലൂടെയാകണം എന്ന് ചിന്തിച്ച മാനവികൻ... ഇന്ത്യ എന്റെ രാജ്യമാണ് എന്ന മന്ത്രം  മരണം വരെ ഉരുവിട്ട ദേശസ്നേഹി... . ഇന്ത്യയുടെ യുവത്വത്തിന്  നാളെയുടെ അർഥം പറഞ്ഞു കൊടുത്ത മഹാഗുരു..... കുട്ടികളുടെ സ്വപ്നങ്ങൾക്ക്  നിറം നൽകിയ മാന്ത്രികൻ..... ഇന്ദുവിനെ ചെന്നുകണ്ട ചന്ദ്രയാന്റെ,  ശിൽപി..... രാഷ്ട്രപതി ഭവൻ പാവപ്പെട്ടവർക്കു വേണ്ടി തുറന്നുകൊടുത്ത മനുഷ്യസ്നേഹി.......... സിയാചനിൽ കടന്നു ചെന്ന് ഇന്ത്യൻ പട്ടാളത്തിന്  ആത്മവീര്യം പകർന്നു നൽകിയ സർവസൈന്യാധിപൻ .... പൊഖ്റാനിൽ ആണവവിസ്ഫോടനത്തിലൂടെ  ഓരോ മണൽത്തരിയെയും പുളകം കൊള്ളിപ്പിച്ച കൃശഗാത്രൻ..... ഏത് വർണനയാണ് അധികമാകുന്നത്... രാമേശ്വരത്തിന്റെ ഐതിഹാസിക മണൽ പുറത്തു നിന്ന് ആരംഭിച്ച്  അവിടെ തന്നെ യാത്ര അവസാനിപ്പിച്ച  ആ യുഗപുരുഷന് ശതകോടി പ്രണാമം --- സൂരജ് പ്രകാശ്

അജിജേഷ്‌ പച്ചാട്ട്

പുതിയ എഴുത്തുകാർ തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്  - അജിജേഷ്‌ പച്ചാട്ട്  മലയാളത്തിലെ യുവകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അജിജേഷ്‌ പച്ചാട്ട് . ഈ അടുത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥ അമ്മയുടെ ആൺകുട്ടി ഏറെ ചർച്ചചയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഒന്നാണ്. അമ്മ മകൻ ബന്ധത്തിലെ സൂഷ്മമായ തലങ്ങൾ തികഞ്ഞ കൈ ഒതുക്കത്തോടെ അജിജേഷ്‌ അവതരിപ്പിച്ചിരിക്കുന്നു. ദൈവക്കളി , കിസ്സേബി എന്നീ കഥാസമാഹാരങ്ങളിലെ കഥകൾ പകർന്നു തരുന്ന വായനാലോകം തീർത്തും വ്യത്യസ്തമാണ് . അതിരഴി സൂത്രം ,  ഏഴാം പതിപ്പിൻറെ ആദ്യ പ്രതി എന്നീ നോവലുകൾ ആനുകാലികങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു . അവ ഉടൻ പുസ്തകമാകും . പെൻഡുലം ബൂക്സിന്റെ ആദ്യ കഥാപുരസ്കാരവും അദ്ദേഹം നേടി. പുതിയ എഴുത്തിനെ കുറിച്ചും സാഹിത്യത്തിലെ സൗഹൃദങ്ങളെ കുറിച്ചും അജിജേഷ്‌ പറയുന്നു.   അമ്മേന്റെ ആൺ കുട്ടി എന്ന കഥയിൽ നിന്ന് തുടങ്ങാം . അതാണല്ലോ ഏറ്റവും പുതിയത് . എങ്ങനെ അത്തരം ഒരു തീമിൽ എത്തിപ്പെട്ടു ? കഥ അല്ലെങ്കിൽ നോവൽ അതുമല്ലെങ്കിൽ കവിത എന്തുമായിക്കൊള്ളട്ടെ എല്ലാം ആർട്ട് ആണ്. ആർട്ട് ഫോം ചെയ്യപ്പെടുന്നത് സെൻസറിങ്ങില്ലാത്ത തോന്നലുകളിലൂടെയാണെന്ന് വിശ...