Photo by Martin Widenka on Unsplash സ്വപ്നം കാണാറുണ്ടോ ? അബ്ദുൽ കലാമും മോട്ടിവേഷണൽ ക്ലാസ്സെടുക്കുന്നവരും പറയുന്ന സ്വപ്നം അല്ല. നമ്മൾ സാധാരണക്കാർ ഉറക്കത്തിൽ കാണുന്ന സ്വപ്നം. കാണാറുണ്ടോ ? തത്വ ചിന്തകർ പറയുന്ന ഉപാപബോധ മനസ്സിന്റെ സഞ്ചാരങ്ങൾ .പലപ്പോഴും ഉണർന്ന ശേഷം ഓർമയിൽ നിൽക്കാത്തവ . ഈ സ്വപ്നങ്ങൾ "ചിലർക്ക് ചില കാലം സത്യമായി വരാം" . അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? എനിക്ക് രണ്ടെണ്ണം പറയാനുണ്ട് . ഒന്നാമത്തേത് കണ്ടത് അമ്മയാണ്, തല്ലു കൊണ്ടത് എനിക്കും . സംഭവം നടന്നത് ഞാൻ നാലാം ക്ലാസ്സിൽ ആദ്യ വർഷം പഠിക്കുമ്പോഴാണ് . ഒരുച്ചയ്ക്ക് ഞാനും എന്റെ സുഹൃത്തായ മനോജ് (പേര് ശരിയാകണം എന്നില്ല , കാലം കുറെ ആയില്ലേ) ഉം കൂടി ക്ലാസ് കട്ട് ചെയ്തു . ഞങ്ങൾ പോയത് അടുത്തുള്ള ഒരു ക്ഷേത്ര പറമ്പിലേക്കാണ് . അവിടെ കളിച്ചു തിമിർത്തു സ്കൂൾ വിടുന്ന സമയത്തു വീട്ടിലേക്കു പോയി . പിറ്റേന്ന് തുടുപ്പാണ് എന്നെ വിളിച്ചുണർത്തിയത് . അമ്മ അടിക്കുകയാണ് . മുതുകിലും ചന്തിയിലും നിർത്താതെ അടി . "എന്തിനാടാ നെ ഇന്നലെ ഉച്ചക്ക് ക്ഷേത്ര പറമ്പിൽ പോയത് ". സാധരണ ഒരു കള്ളം രണ്ട...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog