Skip to main content

Posts

Showing posts from November, 2019

Sidheeq Subair :: Azhiyamashi

Sidheek Subair :: വാപ്പച്ചി

വാപ്പച്ചി ഇല്ല വാപ്പച്ചിയെപ്പോൽ മറ്റൊരാൾ, ഉള്ളതുണ്ടുളളത്തിലെഴും സ്നേഹവായ്പറിയാതെ പോയവന്‍ ഞാനും... പരിക്കുകളേറിടും           ജീവിത പാച്ചിലിൽ, കാലിടറുന്നൊരു           നേരമൊക്കെ, ആത്മവിശ്വാസ-           മതൊന്നു കൊണ്ടായിടാം, ആരോടും തോൽക്കാ-           തിരിപ്പതെന്നും അറിയാനും പറയാനു-           മുള്ളു തുറക്കാനും പിടി വാശിയാ-           യന്നു മാറി ഞാനും വാശിക്കു നാശമാണെ-           ന്നോർത്ത് മെല്ലവേ കാലിണ ചേർത്തു           വണങ്ങി നിൽക്കെ ഉൾത്താരുലഞ്ഞു           കലങ്ങിക്കരഞ്ഞു ഞാൻ, കണ്ണീരുകൊണ്ടന്നു           മാപ്പിരന്നു... ഇനിയുള്ള നാൾകളിൽ           ആ പിതാവിൻ മകനായ് തന്നെ ഞാൻ           ചേർന്നു നിൽക്കും, ജീവനിതുള്ള നാ-           ളൊക്കെയും സത്കർമ...

Malayalam Digi Mag Books

READ AMAZON KINDLE EDITIONS Appreciation of a 4 line  Malayalam Poem  written by Raji Chandrasekhar .  Forwared by Anil R Madhu .  Apreciations by Sidheek Subair and Aswathy P S .  Cover art by Aswathy P S .   Malayalam Devotional Poems on Ganapathy by Raji Chaandrasekhar . Forward by   Prof. Vattapparampil Gopinatha Pillai , Preface by Prof. Prasannakumar N , Appreciations by Sidheek Subair and Jayan Pothencod . Malayalam Poems by Sri Sidheek Subair. A comprehensive Anthology  on love and passion.  Forward By  Prof Vattapparampil Gopinatha Pillai , Preface by  Prof N Ajayakumar ,  Appreciations by  Jayan Pothencode  and  Raji Chandrasekhar.

Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ

സൗഹൃദത്തിന്‍റെ തുമ്പിക്കൈ സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്.   കവിതയുടെ നാള്‍വഴിയിലൂടെ ഈരടികളായി ഒഴുകിത്തുടങ്ങിയിട്ട് 90 ദിനങ്ങള്‍ ആവുന്നതേയുള്ളു.  2019 സെപ്റ്റംബര്‍ 8 ന് രാവിലെ 9.00 മണിയോടെയാണ് അദ്ദേഹത്തെ  കാണാനായി ഞാന്‍ ആ വീട്ടിലെത്തിയത്. ശ്രീ. അനില്‍ ആര്‍ മധുവും അവിടെയുണ്ടായിരുന്നു,  പിന്നെയങ്ങോട്ടുള്ള ഒരു ദിവസവും അവിടെ ചെല്ലുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാതെ കടന്നു പോയിട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു. തനിക്കൊരു നിലപാടുള്ള ഏതു  കാര്യത്തിലും അതു തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്തയാള്‍. കവിതയില്‍ പറയുന്നതു പോലെ അവ ചുരുക്കി, എന്നാല്‍ വ്യക്തമായി പറയും. ഈ സ്വഭാവം അദ്ദേഹത്തിനു പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം.  എന്നാല്‍ എനിക്കൊരു പച്ചയായ മനുഷ്യനെയാണ് കാണാന്‍ കഴിഞ്ഞത്. ചിരിക്കുന്നവരൊക്കെ ബന്ധുക്കളല്ലെന്ന് എന്‍റെ പ്രിയ മുത്തശ്ശി പറഞ്ഞ് ഞാന്‍ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.  ഉള്ളത് ഉള്ളില്‍ തട്ടും വിധം പറയണം....

Anu P Nair :: കല്യാണം കഴിക്കുന്നത് എന്തിന് ?

കല്യാണം കഴിക്കുന്നത് എന്തിന് ? പ്രിയപ്പെട്ട എഡിറ്റർ, കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്. ഞാനും ചിലരോടൊക്കെ ചോദിക്കാറുണ്ട് ''എന്തിനാ നിങ്ങൾ കെട്ടിയത്'' എന്ന്. ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കട്ട് ചെയ്യാറുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങനെ ചോദിക്കാറ്. ഈ അടുത്ത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു കല്യാണം കഴിക്കുന്നതൊന്നുമല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന്. പണ്ട് MA യ്ക്ക് പഠിക്കുമ്പോൾ  ഒരു സഹപാഠി പെൺകുട്ടി ചോദിച്ചു  ''നീ പെണ്ണുകെട്ടീട്ട്  എന്ത് കാട്ടാനാടാ'' എന്ന്. ഇനീം ചോദ്യങ്ങൾ തുടരും. അപ്പോൾ ഈ ലേഖനത്തിന്‍റെ ലിങ്ക് അയച്ചാൽ മതിയല്ലോ എന്ന് കരുതിയാണ് ഈ എഴുത്ത് . ഒന്നാമതായി WIFE എന്നു വച്ചാൽ Worries Invited For Ever എന്നാണെന്നും Wonderful Instrument for Enjoyment ആണെന്നും ഞാൻ കരുതുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനും മാത്രമേ പരസ്പരം 'എന്‍റേത്' എന്ന് പറയാൻ സാധിക്കൂ. മറ്റൊരു ബന്ധത്തിലും അങ്ങനെ ഒന്നില്ല. എന്‍റെ അച്ഛൻ അനുജ ന്‍റേ ത്...

Amithrajith :: ശരത്കാലം

ശരത്കാലം ഏകാന്തതയുടെ, തടവറയിൽ ഞാന്‍ തിരികെ എത്തി ഹൃദയത്തിന്റെ, അറകളില്‍ ഞാന്‍ എവിടെയോ ഒളിപ്പിച്ച ഓര്‍മക്കുറിപ്പുകള്‍. ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ പ്രണയമനസ്സു ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു. ഇലകള്‍ കൊഴിയാന്‍ വെമ്പൽ കൊള്ളുന്ന- യീ ശരത്കാലരാത്രിയില്‍, പ്രണയം, ഒരു തൂവലായ് കൊഴിഞ്ഞ് ചാരങ്ങളിലേക്ക്, ഒരു നേര്‍ത്ത കുളിരായ് അലിഞ്ഞു ചേര്‍ന്നു. ഋതുക്കള്‍, വരവറിയിച്ചു കൊണ്ടേയിരുന്നു ഒപ്പമെന്നുടെ പ്രണയവും പൂക്കാന്‍ കൊതിച്ചിരുന്നു വഴിതെറ്റി വന്നൊരു തുലാവര്‍ഷം, ചില്ലകള്‍ വെട്ടി കടന്നുപോയി ചില്ലയില്‍ കൊരുത്ത പ്രണയം അപ്പോഴും, പൂക്കാന്‍ കൊതിച്ചു കിടന്നിരുന്നു. --- Amithrajith 

Sidheek Subair :: സൗഹൃദ പുണ്യം

സൗഹൃദ പുണ്യം പുതുമകൾ തേടിപ്പോകാം,           നടവഴിയുടനീളം ഋതുഭേദം ചൂടി നമ്മെ                            വിളിക്കയല്ലേ പതുക്കെ നാം കളി ചൊല്ലി,           ഈരടികൾ മൂളി കേട്ടും ഇതുപോലെ ഒരു നാളും,           നടന്നതില്ലാ മഴ വരും പോകുമെന്നാൽ,           നനഞ്ഞുംതുവർന്നുംവീണ്ടും വഴിയെത്ര കടക്കണം,           നമുക്കിനിയും... വഴക്കില്ലാ തൊഴുക്കായി,           പടരണം മണ്ണടരിൽ വഴുക്കാതെ സ്വത്വബോധ -           ക്കതിരു കൊയ്യാൻ തിരുത്തി നാം വാക്കുകളും           വരികളും,കവിതയിൽ ഒരുക്കുവാൻ വിരുന്നർത്ഥ           സുഗന്ധമായീ കരുതലായ് ,കാവലായി,           പുലരണം പലകാലം കരുണയും പ്രണയവും           പങ്കു വയ്ക്കണം കറയറ്റോരനുഭവ വേദി -     ...

Amithrajith :: കവി

കവി അവൻ, സ്വയം തേടുന്നവന്‍, പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്. വെളിച്ചം പകരുന്നവന്‍, യാതൊരു നിയമവും അംഗീകരിക്കാത്തവന്‍. എഴുത്തില്‍, രൂപങ്ങളെന്തിന് ? കവി, ഹൃദയത്തിലൂടെ അശാന്തിയുടെ പുഴയൊഴുക്ക് ഒരു കവിക്കുമില്ല, തടവറ ജീവിതം വലിച്ചെറിയുന്നവനും ! --- Amithrajith 

Anu P Nair :: കാരയാതിരിക്കാൻ കഥ പറയുന്ന കുട്ടി...

K S Ratheesh ''കരയാതിരിക്കാൻ കഥ പറയുന്ന കുട്ടി'' ഭാഷകൊണ്ടും നിലപാടുകൾകൊണ്ടും ശ്രദ്ധേയനായ ചെറുകഥാകൃത്താണ് കെ എസ് രതീഷ് . പാറ്റേൺലോക്ക്, ഞാവൽ ത്വലാക്ക്, ബർശല് തുടങ്ങിയ അദ്ദേഹത്തിന്‍റെ കഥാസമാഹാരങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു . ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ എഴുത്തുകാരൻ നിറ സാന്നിധ്യമാണ്. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ കബ്രാളും കാശിനെട്ടും പ്രകാശനം ചെയ്യാൻ കശുവണ്ടി തൊഴിലാളിയെയാണ് അദ്ദേഹം തേടുന്നത് . തൊഴിലാളി എഴുത്തുകാരനെക്കാൾ മുകളിലാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു . അധ്യാപനം ,എഴുത്ത് , നിലപാടുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുന്നു. കാശിനെട്ടും കബ്രാളും തരുന്ന പ്രതീക്ഷകളെക്കുറിച്ചും . കെ എസ് രതീഷ് എന്ന എഴുത്തുകാരനെ ഒന്നു നിർവചിക്കാമോ ? കെ എസ് രതീഷ്,  കാരയാതിരിക്കാൻ കഥ പറയുന്ന കുട്ടി... താങ്കളുടെ കഥാസമാഹരങ്ങളുടെ  പേരുകൾ വ്യത്യസ്തമാണ്. പാറ്റേൺലോക്ക്, ബർശല്. എന്തുകൊണ്ടാണ് ഇത്തരം വ്യത്യ സ്ത തകൾ ? ഒരു പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ...  വായനക്കാരനെ കൊതി പ്പിക്കുന്ന ചൂണ്ടയാണ് എനിക്ക് കഥയുടെ പേരുകൾ...  പലപ്പോഴും കഥയുടെ രഹസ്യം സൂക്ഷിക്കുന്...

Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും

അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം. കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ പ്രപഞ്ചത്തിന്‍റെ വിശാലമായ ഭൂമിക രൂപപ്പെടുന്നത് അങ്ങനെയാണ്. പരമശിവനും പാര്‍വതിയും മഹാവിഷ്ണുവും ശ്രീലക്ഷ്മിയുമൊക്കെ അവരുടെ മനോദന്‍പ്പണത്തില്‍ ചൈതന്യബിംബങ്ങളായി ആഴത്തില്‍ ചിത്രണം ചെയ്യപ്പെടുന്നു. പരമാനന്ദജനകനായ സര്‍വ്വേശ്വരനില്‍ എത്താനുള്ള ഉപാധി - ഭക്തി - അവരറിയാതെ ജനിപ്പിക്കുന്ന രാസ വികാരമാണ് അവിടെ നടക്കുന്നത്. ഇന്ന് പുതിയ കാലത്ത്, കഥപറയുന്ന മുത്തശ്ശിമാര്‍ അന്യമായിരിക്കെ, നമുക്കാശ്രയം ഭക്തിസാന്ദ്...

Jayan Pothencode :: പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍

പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍ പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും അടയാളപ്പെടുത്തുന്ന കവിതകളാണ് ശ്രീ സിദ്ദിഖ് സുബൈറിന്‍റെ ‘ അഴിയാമഷി ’ എന്ന കവിതാ സമാഹാരം.  പ്രണയ കവിതകള്‍ക്കുവേണ്ടിയാണ് കവി തന്‍റെ തൂലിക കൂടുതലും ചലിപ്പിച്ചിരിക്കുന്നത്.  കണ്ണുനീരായും മന്ദസ്മിതമായും പ്രണയത്തിന്‍റെ സൗന്ദര്യം നമുക്ക് ഈ കവിതകളില്‍ കാണാം.  ഒരുപക്ഷെ ‘ പ്രണയത്തിന്‍റെ കടല്‍ച്ചുഴിയില്‍ ’ അകപ്പെട്ടുപോയ കവിയുടെ ജീവിതമാകാം ഈ കവിതകളില്‍. പ്രണയത്തിലാണ് മനുഷ്യന്‍റെ ജീവിതം അനര്‍ഗളമായി പ്രവഹിക്കുന്നത്.  സാക്ഷാല്‍ പരമശിവന്‍പോലും പാര്‍വ്വതിയുടെ പ്രണയത്തിന് അടിമയായിരുന്നു. ‘ പ്രണയം കൊണ്ടും ഘോരതപസ്സുകള്‍ കൊണ്ടും നീ എന്നെ വിലയ്‌ക്കെടുത്തിരിക്കുന്നു ’എന്നാണ് കുമാരസംഭവകാവ്യത്തില്‍  പറയുന്നത്. ജീവിതം സുന്ദരമാണ്, അതിന്‍റെ മധുവാണ് പ്രണയവും രതിയു മെന്ന് നിത്യകാമുകിയായ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.  ‘നീ ഉപേക്ഷിച്ചുപോയ ലോകമാണ് ദയനീയമെന്ന്’ കുമാരനാശാന്‍, നളിനിയിലും പറയുന്നു. കവികളുടെ പേനയില്‍ നിന്നും പ്രണയത്തിനുവേണ്ടി ഒഴുകിയ അത്രയും മഷി മറ്റൊന്നിനു വേ...

Amithrajith :: സ്തംഭനം

സ്തംഭനം ഇത്തിരിയുള്ളോരു മനസ്സിന്നകത്ത് ഒത്തിരിയൊത്തിരി മോഹമുണ്ട് ഒരായിരം മോഹങ്ങൾ പേറും മനസ്സിന് അതിന്നപ്പുറമുടലില്‍ തൂന്നിയ കൂടാരമുണ്ട് മോഹങ്ങളെത്രയും കുമിയുന്നുവോ താങ്ങാനാവത്തത്രയും വിയര്‍പ്പൊഴുകുന്നുവോ എങ്കിലെൻ മിത്രങ്ങൾക്ക് കൂട് വിട്ടകലാൻ നേരമായ് മോഹങ്ങളനേകം ബാക്കിയാക്കി മൃതദേഹമെന്ന പേർ മാത്രമായി. --- Amithrajith 

Sidheek Subair :: ജീവിതം

ജീവിതം പ്രക്ഷുബ്ധ വാഴ് വിന്‍റെ           കോളൊടുങ്ങാക്കടൽ! ചുഴികളുണ്ടടിയൊഴുക്കും           വഴുക്കും ശിലകളും ... അസ്വസ്ഥനാമൊരുവൻ          അതിലിടറിയടിപതറി അലഞ്ഞിന്നു, നിന്നിലേക്ക്          അണയുന്നു... പ്രക്ഷുബ്ധ സാന്നിധ്യമേ,        എന്നുടെ ഹൃത്തിന്നു - മേകുക സ്വസ്ഥത . വിക്ഷോഭമൊക്കെയും           പങ്കുവയ്ക്കും, നിന്‍റെ ഓർമത്തിരകൾ -           ക്കറുതിയില്ല, നിന്‍റെ വെൺനുരപ്പൂവിനും           വറുതിയില്ലാ... പെരുക്കം കയറുന്ന           പ്രണയമായെന്നെയും മെരുക്കുവാൻ വേണ്ടതു           ലവണമത്രെ - നിന്‍റെ സ്നേഹമത്രെ - എന്‍റെ          കടൽ വാഴ് വു നീയെന്ന           സത്യമത്രെ !!! ---   S idheek Subair

Amithrajith :: പൂവിനുവേണ്ടി മാത്രം

പൂവിനുവേണ്ടി മാത്രം  നാട്ടിൻ പുറങ്ങളിൽ പഴയ കാലത്ത്, പറമ്പുകൾ, അതിർത്തികൾ, കാത്തു സൂക്ഷിക്കയും മതിലുകളുയർന്ന പുതിയ കാലത്ത്, ചട്ടി, ചാക്കുകളിലേക്കും ചേക്കേറിയവൾ, പരോപകാരിയും, സ്നേഹിതയുമാണെൻ ചെമ്പരത്തി. വേരും ഇലകളും പൂവും മനുഷ്യനന്മക്ക് വേണ്ടി ഉപയോഗിച്ചിരുന്നോരു കാലം. ഇപ്പോൾ, പൂവിനുവേണ്ടി മാത്രം ചെമ്പരത്തി നട്ടുവളർത്തുന്നു. --- Amithrajith 

Sidheek Subair :: പ്രണയ യാത്ര

പ്രണയ യാത്ര രാവിന്‍റെ കംബളം           മൂടുമ്പോളെന്നെയും, രാക്കുയിൽ ഗീതമായ്           മൂളിയോൾ നീ... രാഗമായ് നോവുമെൻ         മാനസപ്പൊയ്കയിൽ, രാഗേന്ദു ചന്ദ്രിക           ചാലിച്ചു നീ... നിന്നോടെനിക്കുള്ള           സ്നേഹവും സാക്ഷ്യവും, നിൽക്കാതൊഴുകു-           ന്നൊരോർമ്മയല്ലോ! നിനവിലും കനവിലും           കരുണയും തണലുമായ്, നിറയും കുളിർമഴ           നിൻ സവിധം... മധുരമാം  ലാളനം           ചോദ്യമായടരുമ്പോൾ, മറുപടിയില്ലാത്ത           മൗനമാകും... മറുകര കാണാത്തൊ-           രാഴിപ്പരപ്പിതിൽ, മറവേതുമില്ലാതെൻ           പ്രണയ യാത്ര.... ---   S idheek Subair

Amithrajith :: നിറഭേദങ്ങൾ

നിറഭേദങ്ങൾ പ്രണയമേ ! നിന്റെ നിറമേതാണ് എനിക്ക് ഒരസ്വാദനത്തിന് നീ പറഞ്ഞ് ഉതിര്‍ക്കുമോ അവളുടെ ചുണ്ടിൽ വിടർന്ന പനിനീർപ്പൂവിന്‍റെ ഇതളറിഞ്ഞ നിറമോ അതൊന്നുമല്ലാത്ത അവന്‍റെ കാമത്തിന്‍റെ നിയന്ത്രണമില്ലാത്ത കടുത്ത നീല വർണ്ണമോ ? വിരഹമേ ! നിന്‍റെ നിറവുമേതാണ് കൊഴിഞ്ഞു വീണതാം ഇലഞ്ഞി പൂവിന്‍റെ, മണ്ണിന്‍റെ നിറമേതുമല്ലാതെ ധൂളിയായ്, കാറ്റത്തു പറക്കുമാ അപ്പൂപ്പൻ താടിയുടെ വിളർപ്പോ ? മരണമേ ! നിനക്കാരു തന്നൂ, ഈ നിറവും പതപതപ്പും കുഞ്ഞിന്‍റെ ചുണ്ടിലെ പാൽപ്പതയുടെ, നനുത്ത മേൽക്കുപ്പായവും. --- Amithrajith 

Anu P Nair :: ഡേയ് എഡിറ്ററെ....

  Image Credit ::  https://en.wikipedia.org/wiki/Technopark,_Trivandrum ഡേയ് എഡിറ്ററെ, ഓ സോറി സാർ. പഴയ ടെക്കി ലൈഫ് ഓർത്തു പോയി. അതുകൊണ്ടാണ്  ഒരു റിട്ടയേർഡ് പീസായ താങ്കളെ 'ഡേയ്' എന്നൊക്കെ വിളിച്ചത്. ഇനി ഒന്നേന്നും പറഞ്ഞ് തുടങ്ങാം. ബഹുമാനപ്പെട്ട എഡിറ്റർ, അതെ ടെക്കിയായിരുന്നു ഞാൻ. കാലക്കേട് വന്ന് സാക്ഷാൽ പരമശിവനും ചെളിക്കുണ്ടിൽ കിടന്ന കഥ പണ്ട്  ബാലരമ യിൽ വായിച്ചിരുന്നു (താങ്കളെപ്പോലെ ഇതിഹാസങ്ങൾ അരച്ച് കലക്കി കുടിച്ച ആളല്ല ഞാൻ. നമ്മക്ക് ബാലരമ യേ ഉള്ളൂ അന്നും ഇന്നും ) അപ്പൊ ഇനി പറയാൻ വന്ന കാര്യം പറയാം. ടെക്കി ലൈഫിൽ നിന്ന് ആറ്റികുറുക്കി എടുത്തതാണ്. പറയുമ്പോ എല്ലാം പറയണമല്ലോ ശുദ്ധ മുതലാളിത്തമാണ് ടെക്നോപാർക്കിൽ. സോഷ്യലിസം ഇല്ലേ ഇല്ല . പ്രത്യേകിച്ച് ടെക്കി സുന്ദരികൾക്ക് . അല്ലേൽ അവൾ എന്നോടിങ്ങനെ ചെയ്യുമോ. എന്നോടു മാത്രം. അവൾ എന്നത് ഇവിടെ ഏകവചനം ആയെടുക്കരുത് എന്നഭ്യർത്ഥിക്കുന്നു . ഞാൻ പാർക്കിൽ ജോലിക്കു ചെല്ലുമ്പോൾ എനിക്ക് ഒരു ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വയസ്സ് പ്രായം. അവൾ കോളേജിൽ നിന്നിറങ്ങിയിട്ടേ ഉള്ളൂ . അവൾ വന്നു . ''ചേട്ടാ', ''ഇക്കാ' , ...

Kaniyapuram Sainudeen :: അക്ഷരസ്നേഹത്തിന്‍റെ വില

അക്ഷരസ്നേഹത്തിന്‍റെ വില തിരിച്ചറിഞ്ഞ അനർഘ നിമിഷങ്ങളായിരുന്നു എനിക്ക് ഇക്കഴിഞ്ഞ ദിവസം. എന്റെ മാതാപിതാക്കളും ഞാനും എന്‍റെ മക്കളും പഠിച്ച കണിയാപുരം യു. പി. എസ്സി ലെ കുട്ടികൾ പ്രധാന അദ്ധ്യാപികയോടൊപ്പമെത്തി എന്നെ സ്നേഹപൂർവം ആദരിച്ചു. അരമണിക്കൂറോളം ഞാൻ ആ കുട്ടികളുമായി സംവദിച്ചു. അത് രാവിലെയായിരുന്നു.  ആ ഹൃദയാഹ്ളാദം വിട്ടൊഴിയും മുൻപ് ഉച്ചയോടെ ഭിന്നശേഷിക്കാരുടെ സ്കൂളായ കണിയാപുരം സഹജീവനിലെ കുട്ടികളെത്തി. ദൈവത്തിന്‍റെ പൊന്നോമന മക്കളാണവർ. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് നെഹ്റു തൊപ്പിയും അണിഞ്ഞ് ദേശീയ പതാകയുമേന്തി  പാട്ടും പാടി ബാന്ഡ് മേളത്തിന്‍റെ അകമ്പടിയോടെ തങ്ങളുടെ എല്ലാമെല്ലാമായ അദ്ധ്യാപകരുടെ ആജ്ഞ അനുസരിച്ച് അടുക്കും ചിട്ടയോടുംകൂടി മുഴുവൻ കുട്ടികളും എന്‍റെ മുന്നിലെത്തി. എന്‍റെ കാൽ തൊട്ടു വന്ദിച്ചും പുഷ്പങ്ങൾ നൽകിയും അവരെന്നെ ഹാരാർപ്പണം ചെയ്തു. സന്തോഷാധികൃം കൊണ്ട് എന്‍റെ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനെ ഒരു വികാരം എനിക്ക് മുന്പ് ഉണ്ടായിട്ടില്ല. അക്ഷരങ്ങളുടെ മഹത്വവും വിലയും ഞാൻ തിരിച്ചറിഞ്ഞ് ധനൃനായി. ദൈവത്തിന്‍റെ ശുഭ്രധാരികളായ പരിശുദ്ധ മാലാഖമാർക്ക് എന്‍റെ...

Kaniyapuram Sainudeen

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം....

Amithrajith :: മറ്റൊരു ഇര

മറ്റൊരു ഇര രാവിന്, നല്ല തണുപ്പായിരുന്നു കനത്ത മഞ്ഞ്, മഴ പോലെ വീണിരുന്നു. വനം, അതിന്‍റെ വന്യതയും അവളെ ഭയപ്പെടുത്തി ചുമലും, നനഞ്ഞൊട്ടിയ വസ്ത്രങ്ങളും ചെരുപ്പുകളും എങ്ങോ പോയി നഗ്നമായ കാലുകളിൽ, മുള്ളും മുറിവും, വേച്ചു പോവുന്ന കാലുകളും. വനം, അതിന്‍റെ വന്യതയും അവളെ ഭയപ്പെടുത്തി എന്നാൽ, അവൾ കൂടുതൽ ഭയന്നത് അവരെ ആയിരുന്നു അവളുടെ, കൂട്ടുകാർ എവിടെയാണ് അവർ അവരും അവളെ തിരയുകയാണ് പകുതി കടിച്ചു കീറിയ ഇരയെ, തേടിയവരും കരുതലോടെ പിറകെ തന്നെയുണ്ട്.... ജീവനോടെ, ബാക്കി വയ്ക്കാൻ പാടില്ല കണ്ടെത്തിയേ മടങ്ങാവൂ ഇരുട്ട്, അതൊന്ന് മാത്രം അവൾക്ക് രക്ഷ അവൾ നടന്നകന്നു വെളിച്ചം വരുന്നതും ഭീതിയാൽ, ഇരുളിൽ മുഖം പൂഴ്ത്തി വേട്ട നായ്ക്കളെയും ഭയന്നവൾ മറ്റൊരു ഇര. --- Amithrajith 

Raju.Kanhirangad :: കവിത :: എങ്ങനെ അളക്കും....!

എങ്ങനെ അളക്കും....! നിന്നിലെ ഹിമ ദംശനമേറ്റ് ഞാൻ പൊള്ളിപ്പിടയുന്നു നീയെന്നിൽ ഭ്രാന്തു പിടിച്ച കൊടുങ്കാറ്റാകുന്നു നാം ഉയിരും ഉടലും ഒന്നായ - ഒറ്റക്കല്ല്.. തെരുവുകളിലും ആൾക്കൂട്ടത്തിലും ഘോഷയാത്രയിലും മുദ്രപ്പെടുന്ന വാക്കുകളുടെ ചുവന്ന പൂക്കൾ.. കറുകറുത്ത രാവുകളിൽ സൂര്യചുംബിത മരുപ്പച്ച... നാം നമ്മിൽ കവിതകൾ വരച്ചു കൊണ്ടേയിരിക്കുന്നു ചിത്രങ്ങൾ വിരിയിച്ചു കൊണ്ടി- രിക്കുന്നു അഗാധതയിൽ നിന്നും ആകാശനീലിമയിലേക്ക് സ്വതന്ത്രമായ് പാറിപ്പറക്കുന്നു അത്രയാഴത്തിൽ വളർന്ന സമൃദ്ധതയെ പ്രണയത്തെ ഏത് അളവ് കോലു വെച്ച് എങ്ങനെ അളക്കും....... ---  Raju.Kanhirangad

Sidheek Subair :: അഴിയാമഷി

അഴിയാമഷി തെരഞ്ഞെടുക്കുന്നതിൻ ചിഹ്നമായി, കരൾവിരൽത്തുമ്പിൽപ്പതിഞ്ഞു നീയും, നാളുകൾ നീങ്ങും മഷിപ്പാട് മായും നീട്ടുവാൻ വ്യാജമാം വിരലുമെത്തും അഴിയാമഷിയായി പടരുമെന്നോതിയ പ്രണയവും മാഞ്ഞു മറഞ്ഞു പോകും മഷിയാഴമഴിയില്ല, കാലമെത്ര മുഷിവേറ്റിയാലും വിളങ്ങിടും നീ... ---   S idheek Subair

Sudhakaran Chanthavila :: മലയാള കവിതയുടെ വഴി എങ്ങോട്ട് ?

Sudhakaran Chanthavila മലയാള കവിതയുടെ വഴി എങ്ങോട്ട് ? ആര്‍ക്കും കയറി നിരങ്ങാവുന്ന സാഹിത്യര०ഗമായി കവിത മാറി. കവിതയെ മലീമസപ്പെടുത്തിയതില്‍ മുഖ്യപങ്ക് നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. കവിതയെന്തെന്നറിയാത്തവര്‍ കവിത എഡിറ്റുചെയ്താലുണ്ടാകുന്ന ഗതികേടില്‍ അകവികളായ അധികം പേര്‍ മഹാകവികളായി അംഗീകരിക്കപ്പെട്ടു. പദബോധമോ ഭാഷാശുദ്ധിയോ ശയ്യാഗുണമോ തുടങ്ങി യാതൊന്നും കാവ്യരചനക്ക് അടിസ്ഥാനഗുണങ്ങളല്ലെന്നുവന്നു.  പുതുകവിത.....പുതുകവിത എന്ന ആലങ്കാരികത്വം പറഞ്ഞ് കുറേ അല്പജ്ഞാനികള്‍ അഹങ്കരിക്കുന്നു. ഇന്നുവായിച്ച കവിത...ഇന്നലെ വായിച്ച കവിത....ഈ ആഴ്ച വായിച്ച കവിത എന്നെല്ലാം പറഞ്ഞ് ചില പേരെടുത്ത കവികളും അവരുടെ വാലുതൂങ്ങികളും നിരൂപണത്തിന്‍റെ ബാലപാഠമറിയാത്ത അഭിനവനിരൂപകരും പതിവ് വഴി തുടരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ എഴുതാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ആ സ്വാതന്ത്ര്യത്തെ പരമാവധി ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സ०ഗീതത്തില്‍നിന്ന്...താളത്തില്‍നിന്ന് നമ്മുടെ കവിതയെ രക്ഷിച്ചു എന്നതാണ് പുതുകവിത ചെയ്ത ഏറ്റവും വലിയ നേട്ടം എന്...

Anandakuttan :: ഹരിത കേരളം

ഹരിത കേരളം  ഹരിത കേരളം, മഹിത കേരളം, മലയാള മനസ്സു പാടി സരള കേരളം . കേരങ്ങൾ കേളി പാടി കഥകളിയാടി കേളികൾ കൂടിയാടി കൂട്ടുകൂടി നാം. മലരുകൾ മകരന്ദ മധുരിമ നൽകി മലനിരകൾ ഹരിനാമ കീർത്തനം പാടി. കച്ചമുണ്ട് ചേലിൽ ചുറ്റി കളവാണികൾ കളകാഞ്ചി മണികാഞ്ചി പാട്ടുകൾ മീട്ടി. ഹംസകാന്തി മിന്നി നിന്നു ഹരിതഭൂവിതാ ഹിംസ വേണ്ട , സ്വസ്ഥമായി സജ്ജരായിടാം. മനസ്സുകളും സരസ്സുകളും ഹരിതമാകണേ വചനങ്ങൾ,വയമ്പു ചേർന്നു,മധുരമാകണേ. വാഹിനികൾ, വയലുകൾ , രാജവീഥികൾ പാരിജാത പൂവു പോലെ പരിലസിക്കട്ടെ. ഹരിതഭൂവാം കേരളഭൂ ദൈവഭൂവല്ലോ മനിതർ നമ്മൾ 'ഹരിതകങ്ങൾ' മലയാളികൾ. കോമളമാം കേരളമേ കോൾമയിർ കൊള്ളൂ ഭാരതാംബ നിന്നെ നോക്കി ഭാവന നെയ്യും. വാരിധിയിൽ , വാർമഴയിൽ , വാർമഴവില്ലിൽ നീ ചന്തമൊത്ത ചിന്തുമേന്തി കാന്തി ചിന്തിടൂ. ഞാനുമിന്നു നിങ്ങളുമായി നമ്മളായിടാം ഞങ്ങളിന്നു നന്മ ചേർത്തു വെൺമയാക്കിടാം, ഉണ്മയുള്ള കൺമണികൾ കേരളമാകേ , ഉജ്ജ്വലരാം വെൺമണികൾ പ്രഭ ചൊരിയട്ടെ ജൈവപ്രഭ ചൊരിയട്ടെ,ജൈവപ്രഭ വിടരട്ടേ ! --- ആനന്ദക്കുട്ടൻ മുരളീധരൻ നായർ മലയാള കവിത സാഹിത്യ ഗ്രൂപ്പ് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ ക...

Amithrajith :: കടലോളം ദൂരം...|

കടലോളം ദൂരം...| മുപ്പതു സംവത്സരങ്ങൾ, തമ്മിലൊന്ന് കാണാതെ അകന്നകന്നു പോയി നമ്മളിലൂടെ ആ കാലങ്ങൾ. ബഷീറിന്‍റെ മതിലുകൾ പോലെ ചുമരിനപ്പുറവുമിപ്പുറവും നിന്നു സംസാരിക്കാനായെങ്കിൽ, എന്നു നീയാഗ്രഹിച്ചിരുന്നു, എന്നോർമ്മ. നമുക്കിടയിൽ, കടലോളം ദൂരമുണ്ടായിരുന്നു മുൻപ്. ഒരു ഹൃദയത്തിൽ നിന്നും മറുഹൃദയത്തിലേക്ക്, സ്നേഹനൂലിഴയുടെ നേർത്ത അകലം മാത്രം, ഇപ്പോൾ. --- Amithrajith 

Ruksana Kakkodi :: മഴ

മഴ ഒരു ചാറ്റൽ മഴയത്ത് - നിന്നേ കണ്ടപ്പോൾ, ഇമകൾ കൊണ്ടെന്തേ ചൊല്ലീ- നിൻ മിഴികൾ കൊണ്ടെന്തേ ചൊല്ലി. അറിയാതെ ഞാൻ വീണ്ടും - നിന്നെ തിരഞ്ഞപ്പോൾ, ഇളം തെന്നൽ വന്നെന്നെ പുൽകി - ഇളം കുളിരാലെന്നെ മൂടി. ഒരു മഴക്കാലത്തു നമ്മൾ - ഒന്നിച്ചു സ്വപ്നങ്ങൾ നെയ്തു , ഒന്നായ് നമ്മൾ മാറി... ഇണപക്ഷികളായ്, ചേക്കേറി.. വീണ്ടും പുതുമഴക്കാലം - ഞാനൊരമ്മക്കിളിയായ് മാറി, കിളികൾ കലപിലയായി - അച്ഛനേ തേടിത്തേടി . ഒരു പെരുമഴക്കാലത്ത് ഈറനാം കണ്ണിനാൽ നിന്നെ ഞാൻ തേടി - തേടി നീയായ് ദൂരേ പോയി. --- Ruksana Kakkodi

Sidheek Subair :: നീയായിത്തീർന്നൊരെൻ മനം

നീയായിത്തീർന്നൊരെൻ മനം ഓർത്തോർത്തെടുക്കുന്നൊ- രോർമകൾക്കൊക്കെയും നിൻ ഗന്ധം... കണ്ടുകണ്ടടുക്കും കാഴ്ചകൾക്കൊക്കെയും നിൻ പൊൻമുഖം... വായിച്ചു വായിച്ചു ബാക്കിയാവുന്നതോ നിൻ വാക്കുകൾ... കൊതി നിറഞ്ഞിട്ടുമി- ന്നൊന്നിന്നുമില്ല നിൻ രുചിക്കൂട്ടുകൾ... കുറ്റിരുൾ പാതയിൽ ദീപമാകുന്നതോ നിൻ ചിന്തകൾ... കാർമുകിൽ തിങ്ങുമ്പോൾ, സാന്ത്വനമേകുന്നു നിൻ നോട്ടം... കൂർത്ത ചില്ലുകൾ പാകിയ വഴികളില്‍ രക്ഷയാകുന്നു നിൻ ചെമ്പകങ്ങൾ... നീ വന്നു നിറഞ്ഞു നിറഞ്ഞിട്ടു ഞാനില്ലയി- ന്നുള്ളതിനുള്ളിലി- ന്നുള്ളതൊന്നുമാത്രം നീയായിത്തീർന്നോരെൻ മനസ്സു മാത്രം !!! ---   S idheek Subair

Raji Chandrasekhar :: വിലയ്ക്കതീതം

"വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക വീശി നീ, "തരുക ദാനമായ് കരവിരുതുകൾ,          പകരുക സ്നേഹം കരകവിയും നിൻ          തലോട,ലുമ്മകൾ." "വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക വീശി നീ, വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ? വരമൊഴിയിൽ നിൻ          വര വിരിയുമ്പോൾ, വരികളിൽ തിരി          കൊളുത്തും വാക്കുയിർ വരം തരും മിഴി-          ച്ചിരിയുതിരുമ്പോൾ.. വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ? "വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക വീശി നീ... വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ? വിരലുകൾ വില-          യ്ക്കതീതമക്ഷരം, വിരലുകൾ വിലയ്ക്കതീതം, അക്ഷരം വിരുന്നൊരുക്കു-          മെന്നമൃതജീവനം, നിരന്തരമുള്ളിൽ          തിരയും തെന്നലും പരസ്പരം കെട്ടി-         പ്പുണരുമോർമ്മകൾ.... വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ? "വിരലുകൾ വിലയ്ക്കെടുത്തോ", മാർദ്ദവ- ച്ചുരിക ...

Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!

ഒരു അവാർഡ്‌ കിട്ടി !! പ്രിയപ്പെട്ട പത്രാധിപരെ, അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും പിന്നെ സംസാരിക്കാം. ഈ കത്ത് ഒരു സംശയം തീർക്കാനാണ്. സംശയമല്ല, താങ്കളുടെ ഒരു ഉപദേശമാണ് എനിക്ക് വേണ്ടത്. പ്രശ്നം ഇതാണ്... - ഈ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഇമ്മാതിരി കുന്തങ്ങളൊക്കെ ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് . ? ഇപ്പോ എന്ത് പറ്റീന്നല്ലേ താങ്കൾ ആലോചിക്കുന്നത്. എനിക്ക് ഈ മാസം മൂന്നാം തീയതി ഒരു അവാർഡ് കിട്ടി. ഇച്ചിരി മുന്തിയ അവാർഡാ. (അതു കൊണ്ട് കുട്ടപ്പൻ സഖാവിനോട് പോലും പറഞ്ഞില്ല. ചിലവ് ചോദിക്കും !!) . അതീ പിന്നെയാ ഇങ്ങനെ ഒരു ചിന്ത. ഈ FB, വാട്സ് ആപ്പ്, ഓഫ് ലൈനിലും ഓൺ ലൈനിലും ഉള്ള എഴുത്ത് ഇതൊക്കെ അങ്ങ് നിർത്തിയാലോ . 2015 ലാണ് ആദ്യമായി ഒരു സ്മാർട് ഫോൺ വാങ്ങുന്നത്. FB യും വാട്സ് ആപ്പും തുടങ്ങിയതും അപ്പോൾ മുതൽ. കുറേ സാഹിത്യകാരൻമാരെ പരിചയപ്പെട്ടു. ചെറുകിട പ്രസിദ്ധീകരണങ്ങളിൽ വന്ന എന്‍റെ കഥകൾ ആൾക്കാർ കണ്ടതും FB യിൽ കൂടെ തന്നെ. എനിക്ക് പുസ്തക കുറിപ്പുകൾ ഇടാനും സാധിച്ചു. വർക്കലയിലെ ചില സാ...

Anu P Nair :: നാട്ടിലിറങ്ങിയ കുറുക്കനും ഒരു കോഴിയും

പ്രിയപ്പെട്ട പത്രാധിപരെ, മലയാളമാസിക ഓണ്‍ലൈന്‍ തകർക്കുവാണല്ലോ ? രണ്ട് ലക്ഷം വ്യൂവേഴ്സ് !! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം . അഭിനന്ദനങ്ങൾ . ( എന്‍റെ ആർട്ടിക്കിൾസിനുള്ള പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാം . ഇപ്പോൾ അനു സാർ ഗൂഗിൾ പേയിലും ലഭ്യമാണ്. ഇനി ചെക്കുമായി താങ്കൾ ഇത്രേം ദൂരം വണ്ടി ഓടിച്ച് വരേണ്ടതില്ല. ) കുറേ ആയല്ലോ ഒരെണ്ണം എഴുതിയയച്ചിട്ട് എന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും. രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി പഴയ റേറ്റിന് ഇനി എഴുതണ്ട എന്ന് തീരുമാനിച്ചു. (അതിപ്പോൾ ഞാനങ്ങ് മാറ്റി. ഒന്നുമില്ലേലും താങ്കൾ അധ്യാപകനായിരുന്നല്ലോ. രക്തബന്ധത്തിൽ കാശിന്‍റെ കണക്ക് ഞാൻ പറയുന്നില്ല ) രണ്ടാമതായി നിന്നു തിരിയാൻ നേരം കിട്ടുന്നില്ല സാർ. ഒരു പുസ്തകവണ്ടി കാരണം. പുസ്തകവണ്ടി എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കുമല്ലോ . സ്കൂളുകളിൽ ക്ലാസ്സ് ലൈബ്രറികൾ തുടങ്ങണം . തിരുവനന്തപുരത്തെ എല്ലാ സ്കൂളിലെയും എല്ലാ ക്ലാസ്സിലും പുസ്തകത്തിനുള്ള കാശെത്തിക്കാൻ നിന്നാൽ സർക്കാര് പെട്ടു പോകും . അപ്പോ ആരുടേയോ തലയിൽ ഉദിച്ച ഐഡിയയാണ് ഈ പുസ്തകവണ്ടി . ആവശ്യമുള്ള പുസ്തകങ്ങൾ സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ജനങ്ങളിൽ നിന്ന് പിരിക്കുക...

K V Rajasekharan ::നക്സലിസം: കാനവും രമേശും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ

വഴിമുട്ടി വയനാടെത്തിയ രാഹുലിന്‍റെ വഴിയേ തന്നെയോ നക്സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാൽ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം! അതോ അതിനപ്പുറം ബംഗാളിൽ മമതാ ബാനർജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ ഒന്ന് ശ്രമിച്ചു നോക്കാമെന്നൊരു മോഹമോ?  ബിജെപിയേയും സിപിഎമ്മിനെയും എതിർക്കുന്ന കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ അവയുടെ നേതാക്കളിൽ ചിലർക്കെങ്കിലുമോ അങ്ങനെയെങ്ങാനും തോന്നിത്തുടങ്ങിയോ? കാടിനുള്ളിൽ മുഖം വെളിപ്പെടുത്താതെ ചൈനയുടെ താത്പര്യം സംരക്ഷിക്കുവാൻ രാജ്യദ്രോഹം തൊഴിലാക്കി സ്വീകരിച്ച നക്സൽ  പ്രതിലോമകാരികളുടെ പേശിമിടുക്കും കീശമിടുക്കും ഇസ്ലാമിക തീവ്രവാദികളുടെയും വർഗീയവാദികളുടെയും സ്ഫോടകശക്തിയും ജനാധിപത്യ പോരിടങ്ങളിലെ മമതയുടെ ഭ്രാന്തൻ പ്രതികരണരീതിയും കോർത്തിണക്കിയ പ്രഹരശേഷിയാണ് ബംഗാളിൽ നിന്നും കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണത്തിനറുതി വരുത്തിയത്.   പിന്നീട് പിടിച്ചെടുത്ത അധികാരത്തിന്‍റെ നേട്ടങ്ങൾ പങ്കുവെക്കുന്നതിന്‍റെ പേരിൽ മമതയുടെ പാളയത്തിലും പടയുണ്ടായി എന്നത് മറ്റൊരു കാര്യം. ഒളിച്ചിരിക്കാൻ ഇടം തേടിയെത്തിയതാണെന്നും,  ഇടം തരുവാൻ ഇസ്ലാമിക തീവ്രവാദിക...